ദുബായ് : വീട്ടമ്മയെ പിന്തുടര്‍ന്നെത്തിയ യുവാവ് ബലാത്ക്കാരമായി ചുംബിച്ചു
ദുബായ്: ദുബായിലെ അല്‍ ഖോസിയല്‍ വീട്ടമ്മയെ പിന്തുടര്‍ന്നെത്തിയ യുവാവ് ബലാത്ക്കാരമായി ചുംബിച്ചു. 27കാരിയായ വീട്ടമ്മയെയാണ് 24കാരനായ യുവാവ് പിന്തുടര്‍ന്നെത്തി ചുംബിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.
അല്‍ ഖോസിയിലെ അരു ഷോപ്പിംഗ് മാളില്‍ നിന്നും യുവതിയെ പിന്തുടര്‍ന്ന് എത്തിയതാണ് യുവാവ്. രണ്ടാം നിലയിലുള്‌ല തമാസസ്ഥലത്തേയ്ക്കുള്ള പടവുകള്‍ കയറുന്നതിനിടെയാണ് യുവാവ് തന്നെ പിന്തുടര്‍ന്നെത്തിയതാണെന്ന് യുവതിക്ക് മനസിലായത്.

ഒന്നാം നിലയില്‍ എത്തയപ്പോള്‍ യുവതി യുവാവിനോട് തന്നെ പിന്തുടരുന്നതെന്തിനാണെന്നും മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ യുവതിയുടെ കൈകള്‍ ബലമായി പിടിിയ്ക്കുകയും ബലാത്ക്കാരമായി ചുംബിയ്ക്കുകയുമായിരുന്നു യുവാവ്.
യുവതി ബഹളം വച്ചതോടെ യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചു.എന്നാല്‍ അധികം വൈകാതെ ഇയാള്‍ പൊലീസ് പിടിയിലായി. ദുബായ് ക്രിമിനല്‍ കോടതിയാണ് കേസ് പരിഗണിയ്ക്കുന്നത്. മാര്‍ച്ചിലാണ് യുവാവിനെതിരെ ശിക്ഷ വിധിയ്ക്കുക.












Click it and Unblock the Notifications