കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും മുസ്ലീം തീവ്രവാദി ആക്രമണം, 147 വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊന്നു

Google Oneindia Malayalam News

നെയ്‌റോബി: കിഴക്കന്‍ കെനിയയിലെ യൂനിവേഴ്‌സിറ്റിയില്‍ ഇരച്ചു കയറി മുസ്ലീം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 147ഓളം ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. സോമാലിയയില്‍ നിന്നും 145 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ആഫ്രിക്കയിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന അല്‍ശബാബാണ് ആക്രമണത്തിനു പിന്നില്‍.

ആക്രമണം നടക്കുമ്പോള്‍ സര്‍വകലാശാല കെട്ടിടത്തിനുള്ളില്‍ ആയിരത്തിനടുത്ത് കുട്ടികളുണ്ടായിരുന്നു. ഏറെ നേരത്തെ ഏറ്റുമുട്ടലിനുശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തീവ്രവാദികളെ തുരത്തി ബാക്കിയുള്ള വിദ്യാര്‍ത്ഥികളെ രക്ഷിച്ചത്. പോലിസ് നടത്തിയ വെടിവെപ്പില്‍ നാലു തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.

Kenya University Attack

സോമാലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ശബാബ് ഗ്രൂപ്പിനെ ഒതുക്കാന്‍ നടത്തുന്ന സൈനിക നീക്കത്തില്‍ കെനിയന്‍ സേനയും പങ്കെടുക്കുന്നുണ്ട്. ഇതിന്റെ പ്രതികാരമായാണ് ആക്രമണമെന്നു കരുതുന്നു. 'ക്രിസ്ത്യന്‍ ശത്രുക്കളെ കൊല്ലാന്‍ സാധിച്ചു' എന്നാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ട് അല്‍ശബാബ് വക്താവ് അബ്ദുല്‍ അസീസ് അബു മുസാദ് പ്രതികരിച്ചത്.

സോമാലിയയുടെയും 80 ശതമാനവും ഇപ്പോള്‍ ഈ സംഘടനയുടെ നിയന്ത്രണത്തിലാണ്. 2010ല്‍ അല്‍ശബാബ് ടെലിവിഷനില്‍ ഫുട്‌ബോള്‍ കണ്ടു കൊണ്ടിരിക്കുന്നവര്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ 74 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 2007 മെയ് 19നാണ് സംഘടന നിലവില്‍ വന്നത്. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

English summary
Kenya’s Interior Ministry said at least 147 students were killed in an attack led by al-Shabab on a university in eastern Kenya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X