കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ഥിയില്‍ സ്വര്‍ണ്ണം; അന്തവിശ്വസത്തന്റെ പേരില്‍ കൊല്ലപ്പെടുന്നത് ഒട്ടേറെ ആല്‍ബിനോകള്‍

Google Oneindia Malayalam News

ലിലോംഗ്‌വേ: അന്തവിശ്വത്തിന്റെ പേരില്‍ ഒട്ടേറെ ആല്‍ബിനോകള്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. ഒന്നര വര്‍ഷത്തിനിടെ പതിനെട്ടോളം ആല്‍ബിനോകള്‍ക്ക് ജീവന്‍ നഷ്ടപെട്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ത്വക്കിന് നിറം നല്‍കുന്ന പിഗ്മെന്റുകളുടെ അഭാവം മൂലം ആഫ്രിക്കകാരുടെ സ്വാഭാവികമായ കറുപ്പ് നിറത്തിന് പകരം വെളുത്ത ത്വക്കുമായി ജനിക്കുന്നവരാണ് ആല്‍ബിനോകള്‍. ആല്‍ബിനോകളുടെ അസ്ഥിയില്‍ സ്വര്‍ണ്ണമുണ്ടെന്നും അവയ്ക്ക് ഔഷധ ഗുണവും മാന്ത്രിക ശക്തിയുണ്ടെന്നുമാണ് വിശ്വാസം.

Albinos

ഇതോടെ മാഫിയ സംഘങ്ങളും ആല്‍ബിനോകളുടെ ശരീരഭാഗത്തിന്റെ കച്ചവടത്തിനായി രംഗത്ത് ഇറങ്ങി. ആല്‍ബിനോകളുടെ മുഴുവന്‍ ശരീരഭാഗങ്ങളുെടെ അന്താരാഷ്ട്ര വില 75000 ഡോളറാണെന്ന് ഇന്റര്‍ നാഷണല്‍ റെഡ്‌ക്രോസും വ്യക്തമാക്കുന്നു.

ആല്‍ബിനോകളായ സ്ത്രീകളും പെണ്‍കുട്ടികളും വ്യാപകമായി ബലാത്സംഘത്തിനും ഇരയാകുന്നുണ്ട്. ഇത്തരം സ്ത്രീകളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ എയ്ഡ്‌സ് പോലുള്ള രോഗങ്ങല്‍ ഇല്ലാതാകുമെന്ന അന്ധവിശ്വാസമാണ് സ്ത്രീകളും കുട്ടികളും വ്യപകമായി ബലാത്സംഗത്തിന് ഇരയാകാനുള്ള പ്രധാന കാരണം.

കഴിഞ്ഞ ഏപ്രിലില്‍ മാത്രം നാല് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. തട്ടികൊണ്ടുപോയ അഞ്ച് പേരെകുറിച്ച് ഇതുവരെ വിവരങ്ങളും ലഭിച്ചിട്ടില്ല. മലാവി, അയല്‍ രാജ്യങ്ങളായ ടാന്‍സാനിയ, മൊസാംബിക് എന്നിവിടങ്ങളിലാണ് ഈ അന്ധവിശ്വാസത്തിന് പ്രചാരമുള്ളത്.

English summary
Over the past year and a half, a disturbing and violent trend has been growing in Malawi, a country often known by its nickname: "The Warm Heart of Africa." At least 18 people with albinism, a congenital condition resulting in a lack of pigment in the skin, hair and eyes, have been murdered, and many others have been raped or harassed. Four of the murders happened in April alone, and five more albinos have been abducted and are still missing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X