കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മനിക്ക് മുന്നില്‍ വഴങ്ങി റഷ്യ, പുടിന്‍ വിമര്‍ശകന്‍ ചികിത്സയ്ക്കായി വിദേശത്തേക്ക്, ഗുരുതരം

Google Oneindia Malayalam News

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്കായുള്ള പോരാട്ടത്തില്‍ വിജയിച്ച് ജര്‍മനി. നവല്‍നിയെ വിഷം കൊടുത്ത് കൊല്ലാന്‍ നോക്കിയെന്ന ആരോപണം റഷ്യ നേരിടുന്നുണ്ട്. ഇതോടെയാണ് ജര്‍മനി രംഗത്തെത്തിയത്. നവല്‍നിയെ ജര്‍മനിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ജര്‍മനിയിലേക്ക് കൊണ്ടുപോകേണ്ടെന്ന നിലപാടിലാണ് റഷ്യയില്‍ അദ്ദേഹത്തിന്റെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം തന്നെ സൈബീരിയന്‍ നഗരമായ ഓംസ്‌കില്‍ ജര്‍മന്‍ മെഡിക്കല്‍ സംഘമെത്തിയിരുന്നു. ഇവിടെ നിന്നാണ് നവല്‍നിയെ കൊണ്ടുപോയത്.

1

വ്‌ളാദിമിര്‍ പുടിന്റെ രൂക്ഷ വിമര്‍ശകനാണ് നവല്‍നി. അദ്ദേത്തിനെ റഷ്യന്‍ ചാരന്മാര്‍ വിഷം കൊടുത്ത് കൊല്ലാന്‍ നോക്കിയെന്ന ആരോപണങ്ങള്‍ ശക്തിപ്പെട്ട് വരികയാണ്. മുമ്പ് പുടിന്‍ വിമര്‍ശകര്‍ ഇത്തരത്തില്‍ ദുരൂഹമായി കൊല്ലപ്പെട്ടിരുന്നു. ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രയിലാണ് അദ്ദേഹം ഗുരുതരാവസ്ഥയിലേക്ക് വീണത്. ഒടുവില്‍ ഓംസ്‌കില്‍ വിമാനം ഇറക്കിയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നവല്‍നിയുടെ ബന്ധുക്കളും അദ്ദേഹത്തിനൊപ്പമുള്ള പ്രവര്‍ത്തകരും കരുതുന്നത് വിഷം കൊടുത്ത് കൊല്ലാന്‍ നോക്കിയെന്നാണ്. എന്നാല്‍ റഷ്യന്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടില്ല.

Recommended Video

cmsvideo
Russia Looking For Partnership With India For Producing COVID-19 Vaccine | Oneindia Malayalam

ഓംസ്‌കിലെ ഡോക്ടര്‍മാര്‍ നവല്‍നിയെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍ നവല്‍നിയുടെ ബന്ധുക്കളും സ്റ്റാഫുകളും നിര്‍ബന്ധം പിടിച്ചതോടെ ജര്‍മനിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കുകയായിരുന്നു. ബെര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് നവല്‍നിയെ ചികിത്സിക്കുക. അദ്ദേഹത്തിന്റെ ഭാര്യ യൂലിയയും ഒപ്പമുണ്ട്. നവല്‍നിയുടെ വക്താവ് കിരാ യാര്‍മിഷ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ അതാത് സമയത്ത് അറിയിക്കുന്നുണ്ട്.

നവല്‍നി ഇപ്പോഴും അബോധാവസ്ഥയിലാണെന്നും, വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നും റഷ്യന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുരുതരമായ സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നവല്‍നിയുടെ രക്തത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് റഷ്യന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. നേരത്തെ നവല്‍നിയുടെ ഭാര്യ യൂലിയ യൂറോപ്പ്യന്‍ കോര്‍ട്ട്‌സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിശ്വസിക്കാന്‍ സാധിക്കുന്ന ഡോക്ടര്‍മാരാണ് നവല്‍നിയെ ചികിത്സിക്കേണ്ടതെന്നും യൂലിയ പഞ്ഞു.

English summary
alexei navalny airlifted to germany, after russia and doctor agrees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X