Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രനില്‍ മനുഷ്യന്‍റെ നിഴല്‍ കണ്ടെത്തി? വീഡിയോ കാണൂ

വാഷിംഗ്ടണ്‍: അന്യഗ്രഹജീവികളെപ്പറ്റിയും പറക്കും തളികളെപ്പറ്റിയുമുള്ള കഥകള്‍ എപ്പോഴും മനുഷ്യനെ ഭ്രമിപ്പിയ്ക്കുന്നവയാണ്. ഇത്തരം അന്യഗ്രഹ ജീവികള്‍ പറക്കും തളികളില്‍ ഭൂമിയില്‍ സന്ദര്‍ശനം നടത്താറുണ്ടെന്ന് വാദിയ്ക്കുന്നവരമുണ്ട്. എന്നാല്‍ ഇത്തരം വാദങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ഒരു വാര്‍ത്ത. ചന്ദ്രന്റെ ഉപരിതലത്തില്‍ മനുഷ്യനുമായി ഏറെ സാമ്യമുള്ള ഒരു നിഴല്‍ രൂപത്തെ കണ്ടെത്തി.

നാസയുടെ ക്യാമറക്കണ്ണുകളിലാണ് ചന്ദ്രനിലെ നിഴല്‍ രൂപം കണ്ടെത്തിയത്. ഈ ചിത്രത്തിന്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ അന്യഗ്രഹജീവികള്‍ ഉണ്ടെന്ന വാദത്തിന് ചിത്രം സത്യമായാല്‍ സാധ്യതയേറും.

Man Shadow, Moon

ചിത്രത്തിലെ രൂപത്തെക്കുറിച്ച് നാസയുടെ വിശദീകരണം ഇതുവരെയുണ്ടായിട്ടില്ല. ചന്ദ്രനിലെ അഞ്ജാത നിഴല്‍ രൂപത്തെക്കുറിച്ച് wowforreeel എന്ന യു ട്യൂബ് അക്കൗണ്ട് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി. 30 ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടു.

വീഡിയോയില്‍ ചിത്രത്തെ വിശദമായി അവലോകനം ചെയ്യുന്നുണ്ട്. ലൈറ്റും ക്യാമറയും ഒരുമിപ്പിച്ച് നടത്തിയ ട്രിക്ക് ആണോ എന്ന് വരെ പരിശോധന നീളുന്നു. നാസയുടെ സ്ഥിരീകരണം വന്നതിന് ശേഷമേ ചന്ദ്രനിലെ ആ അഞ്ജാതന്‍ അന്യഗ്രഹ ജീവിയാണോ എന്ന് അറിയാന്‍ കഴിയൂ

<center><iframe width="100%" height="338" src="//www.youtube.com/embed/7QdYvelStn8" frameborder="0" allowfullscreen></iframe></center>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+