കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യഗ്രഹജീവികളുടെ വരവ് ഭൂമിയെ കോളനിയാക്കും മനുഷ്യരെ അടിമകളാക്കും; സ്റ്റീഫന്‍ ഹോക്കിംഗ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അന്യഗ്രഹ ജീവികള്‍ എപ്പോഴും നമ്മുടെ സ്വപ്‌നങ്ങളില്‍ മാത്രമാണ്. സിനികളിലും ചിത്രകഥകളിലുമൊക്കെ കണ്ട് മാത്രം പരിചയമുള്ള ജീവികള്‍. ഭൂമിയില്‍ ഇപ്പോള്‍ ജീവിച്ചിരിയ്ക്കുന്നവരോ അല്ലെങ്കില്‍ നമ്മുടെ പൂര്‍വ്വികരോ അന്യഗ്രഹ ജീവികളെ കണ്ടതായി ഒരു വിവരവും ലഭ്യമല്ല. നമ്മള്‍ അവരെത്തേടുന്നത് പോലെ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് അന്യഗ്രഹജീവികള്‍ ഭൂമിയേയും നിരീക്ഷിയ്ക്കുന്നുണ്ടാവുമോ? ഈ സാധ്യത ഒരിയ്ക്കലും തള്ളിക്കളയനാകില്ല.

അന്യഗ്രഹ ജീവികള്‍ ഭൂമിയിലേയ്ക്ക് വന്നാല്‍ അവ മനുഷ്യരെ കീഴടക്കുമെന്ന് വിഖ്യാത ശാസ്ത്രഞ്ജനായ സ്റ്റീഫന്‍ ഹോക്കിംഗ്. ഹോക്കിംഗ് ഇക്കാര്യം പറഞ്ഞതിനാല്‍ തന്നെ അത് വെറുമൊരു ഊഹാപോഹം മാത്രമല്ലൈന്ന് ശാസ്ത്രലോകത്തിന് കൃത്യമായി അറിയാം.

കൊളംബസിന്റെ വരവോടെ സ്വന്തം ഭൂമി നഷ്ടപ്പെട്ട് അടിമകളാക്കപ്പെട്ട അമേരിയ്ക്കയിലെ പ്രാദേശിക ജനതയുടെ അവസ്ഥയാകും അന്യഗ്രഹ ജീവികള്‍ എത്തിയാല്‍ മനുഷ്യര്‍ക്ക് സംഭവിയ്ക്കുക. സ്പാനിഷ് പത്രമായ എല്‍ പയസിന് നല്‍കിയ അഭിമുഖത്തിലാണ് ഹോക്കിംഗ് ഇക്കാര്യം പറഞ്ഞത്. ഇതുമാത്രമല്ല നെഞ്ചിടിപ്പേറ്റുന്ന ഒട്ടേറെ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.

അവര്‍ എത്തിയാല്‍

അവര്‍ എത്തിയാല്‍

ഓരോ നിമിഷവും നാം കൗതുകത്തോടെ തിരയുന്ന അന്യഗ്രഹ ജീവികള്‍. അവര്‍ ഭൂമിയില്‍ എത്തിയാല്‍ മനുഷ്യന്റെ നാശം സംഭവിയ്ക്കുമെന്നാണ് വിഖ്യാത ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിംഗ് പറയുന്നത്.

അടിമകളാക്കും

അടിമകളാക്കും

കൊളംബസ് പ്രാദേശിക അമേരിക്കക്കാരോട് ചെയ്തത് പോലെ അന്യഗ്രഹ ജീവികള്‍ ഭൂമിയെ അവരുടെ കോളനിയാക്കും മനുഷ്യരെ അടിമകളാക്കും

തിരയുന്നുണ്ടാവും

തിരയുന്നുണ്ടാവും

സാങ്കേതിക രംഗത്ത് മനുഷ്യരെക്കാള്‍ നേട്ടം കൈവരിച്ചവരാകും അന്യഗ്രഹ ജീവികള്‍. അതിനാല്‍ അവരെ ചെറുത്ത് തോല്‍പ്പിയ്ക്കുക ഏറെ പ്രയാസമാണ്.

അവരും...

അവരും...

ഭൂമിയെപ്പോലെ ഒട്ടേറെ ഗ്രഹങ്ങളെ തങ്ങളുടെ കോളനിയാക്കുന്നതിന് വേണ്ടി അവര്‍ തിരയുന്നുണ്ടാകും

നമുക്ക് പോകാം

നമുക്ക് പോകാം

വാസയോഗ്യമായ മറ്റ് ഗ്രഹങ്ങള്‍ മനുഷ്യന്‍ കണ്ടെത്തേണ്ടതും അവിടേയ്ക്ക് യാത്ര നടത്തേണ്ടതും അനിവാര്യമാണെന്നും ഹോക്കിംഗ് പറയുന്നു.

മാറാം

മാറാം

സ്ഥിരമായ വാസസ്ഥലമായി ഭൂമിയെ കാണുന്നത് സുരക്ഷിതമല്ല. മറ്റ് സ്ഥലങ്ങള്‍ കണ്ടെത്തുന്നത് അനിവാര്യമാണ്

അസ്വസ്ഥരാണ്

അസ്വസ്ഥരാണ്

അന്യഗ്രഹ ജീവികളുടെ വരവിനെപ്പറ്റി തങ്ങള്‍ അസ്വസ്ഥരാണ്

കഥകളല്ല

കഥകളല്ല

കഥകളില്‍ കണ്ടറിഞ്ഞ കേട്ടറിഞ്ഞ രൂപഭാവമാകില്ല അവയ്ക്ക്

എന്ത് വില

എന്ത് വില

പുഴുവിനേയും ഉറുമ്പിനേയുമൊക്കെ ജീവനുള്ള വസ്തുക്കളായി പോലും നാലം പലപ്പോഴും പരിഗണിയ്ക്കാറില്ല. ഇതിനെക്കാളൊക്കെ ക്രൂരമായിട്ടാകും..ഒരു പക്ഷേ ഒരു ബാക്ടീരിയയെപ്പോലെയാണ് അന്യഗ്രഹ ജീവികള്‍ മനുഷ്യരെ കാണുക

പഠനം

പഠനം

റഷ്യന്‍ കോടിപതിയായ യൂറി മില്‍നെറിന്റെ നേതൃത്വത്തില്‍ അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള പദ്ധതിയ്ക്ക് സ്റ്റീഫന്‍ ഹോക്കിംഗിന്റെ പിന്തുണയുണ്ട്.

English summary
Aliens could come to Earth to ‘conquer and colonise’ – says Stephen Hawkings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X