'മൂന്ന് സ്തനങ്ങളുള്ള' യുവതി പൊലീസ് പിടിയിലായി, എന്തിനാണെന്നോ?
ടലഹാസി: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് അലിഷ ഹെസ്ലര്‍ അറസ്റ്റില്‍. രണ്ട് സ്തനങ്ങള്‍ക്ക് പുറമെ മൂന്നാമതൊന്നു കൂടി പഌസ്റ്റിക്ക് സര്‍ജ്ജറിയിലൂടെ തുന്നിച്ചേര്‍ത്തയാളാണ് അലിഷ. ഈ നിലയിലാണ് അലിഷ പ്രശസ്തയായതും. മദ്യപിച്ച് ബോധമില്ലാതെ വാഹനം ഓടിച്ചതിനാണ് അലിഷയെ അറസ്റ്റ് ചെയ്തത്. പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നതോടെ അലിഷ തന്‍റെ പേര് മാറ്റി ജാസ്മിന്‍ ട്രെഡ്വല്‍ എന്നാക്കിയിരുന്നു.
അറസ്റ്റിലായ ശേഷം കരയുന്ന അലിഷുടെ ചിത്രങ്ങളും പൊലീസ് പുറത്ത് വിട്ടു. മൂന്ന് സ്തനങ്ങളുള്ള സ്ത്രീയെന്ന അവകാശവാദവുമായാണ് മാസങ്ങള്‍ക്ക് മുന്‍പ് അലിഷ രംഗത്തെത്തിയത്. ഇതിനെതിരെ അലിഷയ്‌ക്കെതിരെ പല ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. അലിഷയുടെ മൂന്നാമത്തെ സ്തനം വ്യാജമാണെന്നായിരുന്നു ഏറെപ്പേരും പറഞ്ഞത്. സ്തനങ്ങള്‍ വ്യാജമാണെന്നിതിന് ചില രേഖകളും പുറത്ത് വന്നിരുന്നു.

എന്നാല്‍ ആരോപണങ്ങളെയും ആക്ഷേപങ്ങളേയും നിരസിച്ചു കൊണ്ട് തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിയ്ക്കുകയായിരുന്നു ഫ്‌ളോറിഡ സ്വദേശിയായ 21കാരി. നിയമാനുസൃതമായി അനുവദിയ്ക്കപ്പെട്ടതിലും അധികം മദ്യം ഉപയോഗിച്ച ശേഷമാണ് അലിഷ വാഹനം ഓടിച്ചത്. മദ്യലഹരി മാറിയതും തന്റെ അറസ്റ്റ് ചെയ്തതിന്റെ സങ്കടത്തില്‍ വിവാദ നായിക പൊലീസ് സ്റ്റേഷനില്‍ പൊട്ടിക്കരഞ്ഞു. അഞ്ഞൂറ് ഡോളറിന്റെ ജാമ്യത്തിന് ഇവരെ പൊലീസ് വിട്ടു.












Click it and Unblock the Notifications