കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 പേര്‍ കൊല്ലപ്പെട്ടു; 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍

Google Oneindia Malayalam News

നെയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ വിമാനം തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. പറന്നുയര്‍ന്ന് അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.

ethi

എത്യേപ്യന്‍ എയര്‍ലൈന്റെ വിമാനമാണ് തകര്‍ന്നത്. യാത്രക്കാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ മാധ്യമം പുറത്തുവിട്ടു. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 33 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.

ഫ്‌ളൈറ്റ് ഇടി 302 വിമാനമാണ് തകര്‍ന്ന് വീണത്. എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെ ബിഷോഫ്തു നഗരത്തിലാണ് വിമാനം തകര്‍ന്ന് വീണത്. ആഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയര്‍ന്നത്. 8.44 ആയപ്പോള്‍ തന്നെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ടു. റഡാറില്‍ നിന്ന് അപ്രത്യക്ഷമായതോടെയാണ് പരിശോധന ആരംഭിച്ചത്.

ബിഹാറിനെ ഇളക്കിമറിക്കാന്‍ കോണ്‍ഗ്രസ്; രാഹുലിന്റെ വിളികാത്ത് പ്രമുഖരുടെ പട, ഇത്തവണ പൊടിപാറുംബിഹാറിനെ ഇളക്കിമറിക്കാന്‍ കോണ്‍ഗ്രസ്; രാഹുലിന്റെ വിളികാത്ത് പ്രമുഖരുടെ പട, ഇത്തവണ പൊടിപാറും

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും വിമാന കമ്പനി അറിയിച്ചു. നെയ്‌റോബിയില്‍ ഒട്ടേറെ യാത്രക്കാര്‍ വിമാനം കാത്തു നിന്നിരുന്നു. എത്യോപ്യയില്‍ തകര്‍ന്ന വിമാനത്തിന്റെ ഗണത്തില്‍പ്പെടുന്ന മറ്റൊരു വിമാനം കഴിഞ്ഞ ഒക്ടോബറില്‍ ഇന്തോനേഷ്യല്‍ തകര്‍ന്നിരുന്നു. അന്ന 189 പേരാണ് കൊല്ലപ്പെട്ടത്.

English summary
All 157 On Board Killed In Ethiopian Airlines Crash: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X