കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ മുതല്‍ ഒമാനില്‍ കമ്പനി വാഹനങ്ങള്‍ക്ക് ചുവന്ന നമ്പര്‍ പ്ലേറ്റ് മാത്രം

  • By Desk
Google Oneindia Malayalam News

മസ്‌കത്ത്: ഒമാനില്‍ പുതിയ ട്രാഫിക് നിയമപരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നു. മാര്‍ച്ച് ഒന്നു മുതല്‍ ഒമാനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി വാഹനങ്ങളില്‍ ചുവന്ന നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് ഉത്തരവ് പുറത്തിറക്കി. കമ്പനി വാഹനങ്ങള്‍ വ്യക്തിപരവും ജോലി സംബന്ധവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമ്പോഴും നമ്പര്‍ പ്ലേറ്റുകള്‍ ചുവന്ന നിറത്തിലുള്ളവ തന്നെയാകണണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

ഒമാനില്‍ നിന്ന് പണമയക്കുമ്പോള്‍ ഉറവിടം വ്യക്തമാക്കണമെന്ന് പുതിയ നിയമംഒമാനില്‍ നിന്ന് പണമയക്കുമ്പോള്‍ ഉറവിടം വ്യക്തമാക്കണമെന്ന് പുതിയ നിയമം

നിലവില്‍ കമ്പനി വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായും ജോലി ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്ന ജീവനക്കാര്‍ മഞ്ഞ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇനി മുതല്‍ അത് അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കമ്പനിയുടെ എല്ലാതരം വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ട്രക്കുകള്‍, കണ്ടെയ്‌നര്‍ ലോറികള്‍, ബസ്സുകള്‍ തുടങ്ങി ഹെവി വാഹനങ്ങള്‍ക്കും റെന്റ് എ കാറുകള്‍ക്കുമാണ് നിലവില്‍ ചുവന്ന നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നത്.

oman

വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ ഉപയോഗിക്കുന്ന ചെറുകിട കമ്പനി വാഹനങ്ങളുടെ പരിശോധനാ കാലാവധി പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മതിയെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു. മാര്‍ച്ച് ഒന്നു മുതല്‍ ഈ മാറ്റവും നിലവില്‍ വരും. നിലവില്‍ എല്ലാ കമ്പനി വാഹനങ്ങളും ഓരോ വര്‍ഷവും പരിശോധന നടത്തണമെന്നായിരുന്നു നിബന്ധന. കമ്പനികളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ചെറുകിട മോട്ടോര്‍ വാഹനങ്ങള്‍ എല്ലാ തരം തൊഴിലാളികള്‍ക്കും മാര്‍ച്ച് ഒന്ന് മുതല്‍ ഉപയോഗിക്കാമെന്നതും പുതിയ മാറ്റമാണ്.

അതേസമയം, വാഹനങ്ങളുടെ മുല്‍ക്കിയ നഷ്ടപ്പെട്ടാല്‍ പുതിയത് അനുവദിക്കുന്നതിനുള്ള നിരക്ക് നിലവിലെ ഒരു റിയാലില്‍ നിന്ന് അഞ്ച് റിയാലാക്കി ഉയര്‍ത്തിയതായും ഡയരക്ടറേറ്റ് അധികൃതര്‍ അറിയിച്ചു. ഇത് എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണ്.

ഇന്ത്യന്‍ വ്യോമയാനരംഗത്ത് ചിറകുവിരിക്കാന്‍ ഖത്തര്‍ എയര്‍വെയ്സ്ഇന്ത്യന്‍ വ്യോമയാനരംഗത്ത് ചിറകുവിരിക്കാന്‍ ഖത്തര്‍ എയര്‍വെയ്സ്

സൗദിയില്‍ ആദ്യ വനിതാമന്ത്രിയായി ഡോ തമാദര്‍ ബിന്‍ത് യൂസുഫ്സൗദിയില്‍ ആദ്യ വനിതാമന്ത്രിയായി ഡോ തമാദര്‍ ബിന്‍ത് യൂസുഫ്

English summary
All company cars used for personal and work purposes must have red registration plates as per new traffic regulations applicable from March 1, the Directorate General of Traffic has said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X