പണിമുടക്കി ഗൂഗിൾ; തടസം നേരിട്ടത് യുട്യൂബും ജിമെയിലും ഉൾപ്പെടെയുള്ളവയ്ക്ക്
ദില്ലി; ലോകത്താകമാനം ഗൂഗിൾ സർവ്വീസുകൾ പണിമുടക്കി.തിങ്കളാഴ്ച വൈകീട്ടോടെയാണ് ഗൂഗുളും യുട്യൂബും ജിമെയിലും ഗൂഗിൾ മാപ്പും ഉൾപ്പെടെയുള്ളവയ്ക്ക് തടസം നേരിട്ടത്. 10-15 മിനിറ്റ് വരെയാണ് തടസം അനുഭവപ്പെട്ടത്. നിരവധി ഉപയോക്താക്കള്‍ ഇതിനകം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ലോകമെമ്പാടും 20,000 ത്തോളം പരാതികൾ ഇത്തരത്തിൽ ഉയർന്നിട്ടുണ്ടെന്ന് വെബ് ഔട്ടേജുകൾ ട്രാക്കുചെയ്യുന്ന വെബ്‌സൈറ്റായ ഡൗൺഡെറ്റെക്ടർ റിപ്പോർട്ട് ചെയ്തു.അതേസമയം യുട്യൂബും ജിമെയിലുമാണ് കൂടുതൽ നേരം തടസപ്പെട്ടത്.ഇതോടെ പല ഉപഭോക്താക്കളും പ്രശ്നം ട്വിറ്ററിൽ ഉൾപ്പെടെ ചർച്ചയാക്കിയിട്ടുണ്ട്.അതേസമയം ഗൂഗിളിന്റെ ഓൺലൈൻ സേവനങ്ങൾക്കായുള്ള സ്വന്തം ട്രാക്കർ ഇത് സംബന്ധിച്ച് യാതൊന്നും അപ്ഡേറ്റ് ചെയ്തിട്ടില്ല.













Click it and Unblock the Notifications