കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ഇതര ആരാധനാലയങ്ങളും തുറക്കാന്‍ അബുദാബിയുടെ തീരുമാനം; നിയന്ത്രണങ്ങള്‍ ബാധകം

Google Oneindia Malayalam News

അബുദാബി: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അബൂദാബി. എമിറേറ്റിലെ എല്ലാ മുസ്ലിം ഇതര ആരാധനാലയങ്ങള്‍ക്കും തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. കടുത്ത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം ആരാധനാലയങ്ങള്‍ തുറക്കാന്‍. പരമാവധി ശേഷിയുടെ 30 ശതമാനം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കുട്ടികള്‍ക്കും 60 വയസ് കഴിഞ്ഞവര്‍ക്കും ആരാധനാലയങ്ങളില്‍ പ്രവേശിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

കുട്ടികളേയും മുതിര്‍ന്നവരേയും പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തുടക്കത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വിദഗ്ധര്‍ക്കിടയില്‍ അടക്കം ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് കമ്മ്യൂണി ഡെവലപ്‍മെന്റ് വകുപ്പിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മുതവ പറഞ്ഞു.

abudbias

ഗുരുതരമായ രോഗമുള്ളവര്‍ ആരാധനാലയങ്ങളിലെത്താന്‍ പാടില്ല. തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന രേഖ എല്ലാ ആരാധനാലയങ്ങള്‍ക്കും നല്‍കയിട്ടുണ്ടെന്നും മുതവ പറഞ്ഞു. പ്രധാന പ്രാര്‍ത്ഥനയക്ക് മാത്രമായിരിക്കും അനുമതി. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം പഴയത് പോലെ തുടരും. ചടങ്ങുകള്‍ ഒരു മണിക്കൂറില്‍ കൂടാന്‍ പാടില്ല. ആളുകള്‍ തമ്മില്‍ സാമൂഹ്യ അകലം പാലിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

കോട്ടയത്ത് 223 പേർക്ക് കൊവിഡ്: 212 പേർക്കും സമ്പർക്കത്തിലൂടെ രോഗം, 11 പേർ ഇതര സംസ്ഥാനത്ത് നിന്നെത്കോട്ടയത്ത് 223 പേർക്ക് കൊവിഡ്: 212 പേർക്കും സമ്പർക്കത്തിലൂടെ രോഗം, 11 പേർ ഇതര സംസ്ഥാനത്ത് നിന്നെത്

 'പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്, എല്ലാ ന്യായീകരണ തൊഴിലാളികളും മറക്കാതെ കാണണം' 'പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്, എല്ലാ ന്യായീകരണ തൊഴിലാളികളും മറക്കാതെ കാണണം'

English summary
All non-Muslim places of worship open in Abu Dhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X