കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രമെഴുതിയ ഇന്ത്യൻ വംശജ, ആരാണ് യുഎസ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസ്?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. അമേരിക്കന്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യത്തെ ഏഷ്യന്‍-അമേരിക്കന്‍ വംശജയാണ് കമല ഹാരിസ്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായാണ് കമല ഹാരിസ് മത്സരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ ആണ് കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. കമല ഹാരിസിനെ കുറിച്ച് അറിയേണ്ടതെല്ലാം...

ഓക്ലന്‍ഡിൽ ജനനം

ഓക്ലന്‍ഡിൽ ജനനം

55കാരിയായ കമല ഹാരിസ് കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലാണ് ജനിച്ചത്. കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകള്‍. കമല ഹാരിസിന്റെ അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ ജമൈക്കക്കാരനും ആയിരുന്നു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിന് ശേഷം അമ്മ ശ്യാമള ഗോപാലന്‍ ഹാരിസിനൊപ്പം ആയിരുന്നു കമല വളര്‍ന്നത്. അറിയപ്പെടുന്ന പൗരാവകാശ പ്രവര്‍ത്തകയും കാന്‍സര്‍ ഗവേഷകയും ആയിരുന്നു ശ്യാമള ഗോപാലന്‍.

അമ്മ ചെന്നൈ സ്വദേശിനി

അമ്മ ചെന്നൈ സ്വദേശിനി

അമ്മ വഴിയാണ് കമല ഹാരിസിന്റെ ഇന്ത്യന്‍ ബന്ധം. ശ്യാമള ഗോപാലന്‍ ചെന്നൈ സ്വദേശിയാണ്. 2009ലാണ് ശ്യാമള ഗോപാലന്‍ മരിച്ചത്. അച്ഛന്‍ ഡൊണാള്‍ഡ് ഹാരിസ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ അധ്യാപകനാണ്. കമലയെ കൂടാതെ മായ എന്ന മകളും ഇവര്‍ക്കുണ്ട്. രണ്ട് പേര്‍ക്കും ഇന്ത്യന്‍ പേരുകളാണ് ശ്യാമള ഗോപാലന്‍ നല്‍കിയത്. മായ കാനഡയിലാണ് താമസിക്കുന്നത്. കമല ഹാരിസിന്റെ മുത്തച്ഛന്‍ പിവി ഗോപാലന്‍ സ്വാതന്ത്ര്യ സമര സേനാനിയും സിവില്‍ സര്‍വീസ് ഓഫീസറുമായിരുന്നു. സാംബിയയില്‍ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

നിയമത്തിൽ ബിരുദം

നിയമത്തിൽ ബിരുദം

ഹൊവാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയതിന് ശേഷം കമല ഹാരിസ് ഹേസ്റ്റിംഗ്‌സിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം സ്വന്തമാക്കി. അലമേഡ കൗണ്ടി ജില്ലാ അറ്റോര്‍ണിയുടെ ഓഫീസിലാണ് കമല ഹാരിസിന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.

Recommended Video

cmsvideo
Who is Kamala Harris, Joe Biden’s vice-president choice? | Oneindia Malayalam
തിരക്കിട്ട ജീവിതം

തിരക്കിട്ട ജീവിതം

2003ല്‍ കമല ഹാരിസ് അലമേഡ, സാന്‍ഫ്രാന്‍സിസ്‌കോ കൗണ്ടി എന്നിവയുടെ ജില്ലാ അറ്റോര്‍ണിയായി നിയമിക്കപ്പെട്ടു. ഇക്കാലത്താണ് മയക്കുമരുന്ന് കുറ്റവാളികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും ജോലിയും തേടാനുളള അവസരമൊരുക്കുന്ന പദ്ധതിക്ക് കമല ഹാരിസ് തുടക്കം കുറിച്ചത്. 2004 മുതല്‍ 2011 വരെ കമല ഹാരിസ് സാന്‍ ഫ്രാന്‍സിസ്‌കോ ജില്ലാ അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചു.

പുരോഗമനവാദിയായ പ്രോസിക്യൂട്ടര്‍

പുരോഗമനവാദിയായ പ്രോസിക്യൂട്ടര്‍

2011 മുതല്‍ 2017 വരെ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ആയും കമല ഹാരിസ് സേവനം അനുഷ്ടിച്ചു. പുരോഗമനവാദിയായ പ്രോസിക്യൂട്ടര്‍ ആയിട്ടാണ് കമല ഹാരിസ് അറിയപ്പെട്ടത്. 2017ലാണ് കമല ഹാരിസ് കാലിഫോര്‍ണിയയുടെ സെനറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഈ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍-അമേരിക്കന്‍ വംശജയും രണ്ടാമത്തെ ആഫ്രിക്കന്‍- അമേരിക്കന്‍ വംശജയുമായി കമല ഹാരിസ്.

എല്ലാ വിഭാഗത്തിനും വേണ്ടി

എല്ലാ വിഭാഗത്തിനും വേണ്ടി

ഹോംലാന്‍സ് സെക്യൂരിറ്റി, ഗവണ്‍മെന്റ് അഫയേഴ്‌സ് കമ്മിറ്റി, സെലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സ്, കമ്മിറ്റി ഓണ്‍ ദി ജൂഡീഷ്യറി, കമ്മിറ്റി ഓണ്‍ ദി ബഡ്ജറ്റ് എന്നിവയിലും കമല ഹാരിസ് സേവനം അനുഷ്ടിച്ചു. കമല ഹാരിസ് കാലിഫോര്‍ണിയയിലെ എല്ലാ വിഭാഗം ജനങ്ങളുടേയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. തൊഴിലാളികളുടെ ശമ്പള വര്‍ധനവിന് കമല ഹാരിസ് നിയമം കൊണ്ടുവന്നു.

വംശീയത്ക്ക് എതിരെ

വംശീയത്ക്ക് എതിരെ

ക്രിമിനല്‍ നിയമ വ്യവസ്ഥയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. എല്ലാ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിരക്ഷ അവകാശമാക്കി. ജോലിക്കാരായ മാതാപിതാക്കളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് നടപടികളെടുത്തു. വംശീയത്ക്ക് എതിരെ ശക്തമായ നിലപാടുകളാണ് കമല ഹാരിസ് സ്വീകരിച്ചിരുന്നത്. ജോര്‍ജ് ഫ്‌ളോയിഡ് കൊലപാതകത്തില്‍ അടക്കം കമല ഹാരിസ് ശക്തമായി പ്രതികരിച്ചിരുന്നു.

English summary
All you need to know about US vice presidential candidate Kamala Harris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X