• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ബാന്‍ കി മൂണിന് പകരം അന്‌റോണിയോ ഗുട്ടറസ്, ഗുട്ടറസിനെ കുറിച്ച് അറിയേണ്ടതെല്ലാം...

ജനീവ: ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്‌റോണിയോ ഗുട്ടറസ് അധികാര മേറ്റു. 10 വര്‍ഷം സെക്രട്ടറി ജനറല്‍ ആയിരുന്ന ബാന്‍ കി മൂണ്‍ അധികാരം ഒഴിയുമ്പോഴാണ് ഗുട്ടറസിനെറെ പുതിയ പദവി. ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ സെക്രട്ടറിയെ ജനറലിനെ കുറിച്ച് അറിയേണ്ടതെല്ലാം..

ജീവിതരേഖ

പോര്‍ച്ചുഗലിലെ ലിസ്ബണില്‍ 1949 ഏപ്രിലിലാണ് ഗുട്ടറസിന്‌റെ ജനനം. 1995 മുതല്‍ 2002 വരെ പോര്‍ച്ചുഗലിന്‌റെ പ്രധാനമന്ത്രി ആയിരുന്നു. അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു ഇദ്ദേഹം.

ഗുട്ടറസിന്‌റെ നിലപാടുകള്‍

മെഡിറ്ററേനിയനിലെ അഭയാര്‍ത്ഥി പ്രശനം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന നിലപാടുകാരനാണ് ഗുട്ടറസ്. സ്ത്രീ പുരുഷ സമത്വത്തിനായും നിലകൊളുന്ന ആളാണ് അദ്ദേഹം. സെക്രട്ടറി ജനറലായി അധികാരമേറ്റെടുക്കവേ തന്‌റെ ആദ്യ പ്രസംഗത്തില്‍ ഗുട്ടറസ് സൂചിപ്പിച്ചത് ഐക്യരാഷ്ട്ര സംഘടനയില്‍ പ്രതിനിധികളായി കൂടുതല്‍ സ്ത്രീകളെ എത്തണമെന്നാണ്.

2017-സമാധാനത്തിന്‌റെ വര്‍ഷം

ഇത് സമാധാനത്തിന്‌റെ വര്‍ഷമായിരിക്കണമെന്നാണ് ഗുട്ടറസിന്‌റെ ആഹ്വാനം. ഇതിനായി യുഎന്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തമാക്കണം. അണ്വായുധങ്ങളുടെ നിർമ്മാണവും കൈമാറ്റവും ഇല്ലാതാവണമെന്നും ഗുട്ടറസ് പറയുന്നു.

ഗുട്ടറസിന് മുന്നിലെ വെല്ലുവിളികള്‍

സിറിയയിലെ ആഭ്യന്തര യുദ്ധം, ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍, ഇന്ത്യ-പാക് ബന്ധത്തിലെ വിള്ളല്‍, ട്രെപിന്‌റെ നേതൃത്വത്തിലെ അമേരിക്ക, അഭയാര്‍ത്ഥി പ്രശനം എന്നിവ ഗുട്ടറസിന് വെല്ലുവിളി ആകുമെന്ന് ഉറപ്പാണ്.

ട്രെംപിനെ കാണണം

അധികാരമേറ്റ ശേഷം ഗുട്ടറസ് തന്‌റെ ആദ്യത്തെ ഔദ്യോഗിക പരിപാടിയായി നിശ്ചയിച്ചത് നിയുക്ത അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രെപിനെ സന്ദര്‍ക്കുക എന്നതാണ്. അമേരിക്ക-റഷ്യ ബന്ധത്തിലെ വിള്ളല്‍ വരും നാളുകളില്‍ തനിക്ക് തലവേദന ആകാതിരിക്കാന്‍ ആയിരിക്കും ഇത്.

ലോകത്തിന്‌റെ സമാധാന ദൂതന്‍

ഇതാണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്‌റെ വിശേഷണം. എന്നാല്‍ വികസിത രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് മാത്രമാണ് യുഎന്‍ പ്രാധാന്യം നല്‍കാറുള്ളതെന്നാണ് എപ്പോഴും കേള്‍ക്കുന്ന ആരോപണം. ഇതില്‍ നിന്ന് വ്യത്യസ്തമായി ലോക സമാധാനത്തിനും ഐക്യത്തിനുമായി ഗുട്ടറസ് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Following a tightly contested selection process for the next United Nations (UN) Secretary-General, former Portuguese Prime Minister Antonio Guterres emerged as the 9th Secretary-General of the UN.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more