കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈബിൾ ക്ലാസിനിടെ അശ്ലീല വീഡിയോ: സൂമിന് പണി വരുന്നു, ഹാക്കർമാരെ പഴിചാരി സൂം, പള്ളി നടപടിയ്ക്ക്!!

Google Oneindia Malayalam News

വാഷിംഗ്ടൺ: ഓൺലൈൻ ബൈബിൾ ക്ലാസിനിടെ അശ്ലീല വീഡിയോ പ്രദർശിപ്പിച്ച സംഭവത്തിൽ സൂം ആപ്പിനെതിരെ പള്ളി നടിപടിക്ക്. സാൻഫ്രാൻസിസ്കോയിലെ ഏറ്റവും പഴക്കമുള്ള സെന്റ് പോളസ് ലുതറെൻ ചർച്ചാണ് ബൈബിൾ പഠനത്തിനിടെ അശ്ലീല വീഡിയോ പ്രദർശിപ്പിച്ച സംഭവത്തിൽ ആപ്പിനെതിരെ കേസുകൊടുത്തത്. മെയ് ആറിന് മുതിർന്ന പൌരന്മാർക്കായി സംഘടിപ്പിച്ച ബൈബിൾ ക്ലാസിലാണ് സംഭവമെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

'ഈ കൊറോണക്കാലത്ത് ഷൈലജ ടീച്ചറോളം തന്നെ ഇഷ്ടം തോന്നിയ ഒരാൾ', ശശി തരൂരിന് കയ്യടി!'ഈ കൊറോണക്കാലത്ത് ഷൈലജ ടീച്ചറോളം തന്നെ ഇഷ്ടം തോന്നിയ ഒരാൾ', ശശി തരൂരിന് കയ്യടി!

ആപ്പിൽ 'ഹാക്കർമാരുടെ പണി'

ആപ്പിൽ 'ഹാക്കർമാരുടെ പണി'

ക്ലാസ് ആരംഭിച്ച് 42 മിനിറ്റ് ആയതോടെ സൂം ആപ്പ് കണക്ട് ചെയ്തിരുന്ന എല്ലാവരുടെയും കമ്പ്യൂട്ടർ സ്ക്രീനുകളുടെ നിയന്ത്രണം നഷ്ടമായി. ഇതോടെ കൺട്രോൾ ബട്ടണുകളും പ്രവർത്തിക്കാതെ ആവുകയായിരുന്നു. തുടർന്ന് മുതിർന്നവർ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും കുട്ടികൾക്ക് നേരെയുള്ള ലൈംഗിക വൈകൃതങ്ങളുടെ ദൃശ്യങ്ങളുമാണ് സ്ക്രീനുകളിൽ തെളിഞ്ഞത്. പള്ളി അധികൃതർ സമർപ്പിച്ച പരാതിയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കമ്പ്യൂട്ടർ ഹാക്ക് ചെയ്യപ്പെട്ടുകയായിരുന്നുവെന്ന് സൂം സമ്മതിച്ചിട്ടുണ്ട്. അതേസമയം ഹാക്കറെക്കുറിച്ച് നേരത്തെയും പലതവണ പരാതി ലഭിച്ചിട്ടുണ്ടെന്നും സൂം അറിയിച്ചിട്ടുണ്ട്.

 സുരക്ഷയ്ക്ക് വിലകൽപ്പിക്കുന്നില്ല

സുരക്ഷയ്ക്ക് വിലകൽപ്പിക്കുന്നില്ല


ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വിവരങ്ങൾ സംരക്ഷിക്കുന്നതിനും സൂം ആപ്പ് വിലകൽപ്പിക്കുന്നില്ലെന്നുമാണ് പള്ളി ഉന്നയിക്കുന്ന ആരോപണം. സൂം ആപ്പിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ കാരണം വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുകയാണെന്നും കാലിഫോർണിയയിലെ ഉപഭോക്തൃ സംരക്ഷണ, സ്വകാര്യതാ നിയമത്തിന്റെ ലംഘനമാണെന്നും പള്ളിയുടെ അഭിഭാഷകനായ മാർക്ക് മൊലുംഫി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ആദ്യത്തെ തവണ ഹാക്കർമാർ ഹാക്ക് ചെയ്തതോടെ സെഷൻ അവസാനിപ്പിച്ച് വീണ്ടും തുടങ്ങിയെങ്കിലും രണ്ടാം തവണയും ഹാക്ക് ചെയ്യുകയായിരുന്നുവെന്നും പള്ളി അധികൃതർ ചൂണ്ടിക്കാണിക്കുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്നാണ് സൂം വക്താവ് ബിബിസിയോട് പ്രതികരിച്ചത്.

 കേന്ദ്ര മുന്നറിയിപ്പ്

കേന്ദ്ര മുന്നറിയിപ്പ്


കൊറോണ വൈറസ് വ്യാപനത്തോടെ ലക്ഷണക്കണക്കിന് ആളുകളാണ് ലോകത്ത് വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യുന്നത്. ഇതോടെ നിരവധി കമ്പനികൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി സൂം ആപ്പിനെ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് ആപ്പിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് വീണ്ടും ചർച്ചയാവുന്നത്. ഇതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ആപ്പ് ഔദ്യോഗിക ആവശ്യങ്ങൾക്ക് ആപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ആപ്പിൽ സുരക്ഷാ വീഴ്ചയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് കേന്ദ്രം മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. ആപ്പിൽ നിന്നുള്ള സുരക്ഷാ വീഴ്ചകളും നേരത്തെ കണ്ടെത്തിയിരുന്നു. വ്യക്തിഗത ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തീരെ സുരക്ഷിതമായ ഇടമല്ല സൂം എന്ന് നേരത്തെ തന്നെ സിഇആർടി ഉപദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വിവരങ്ങൾ ചോരുമെന്ന്

വിവരങ്ങൾ ചോരുമെന്ന്



രഹസ്യ സ്വഭാവം ആവശ്യമുള്ള പ്രമുഖ ബിസനസ് സ്ഥാപനങ്ങൾ, സർക്കാർ ഔഫീസുകൾ എന്നിവ ആശയവിനിമയത്തിനായി ഈ സോഫ്റ്റ് വെയർ ഉപയോഗിക്കരുതെന്നാണ് സൈബർ യൂണിറ്റിലെ ഉദ്യോഗസ്ഥൻ നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ സിഇആർടി വെബ്സൈറ്റ് സൂം ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. പാസ് വേർഡുകൾ ചോരുകയും ഹാക്കാർമാർ വീഡിയോ കോൺഫറൻസുകളിൽ പ്രവേശിച്ച സംഭവങ്ങൾ പുറത്തുവന്നതോടെയാണ് കേന്ദ്രത്തിന്റെ മാർഗ്ഗനിർദേശം പുറത്തുവരുന്നത്.

 ഗൂഗിൾ വിലക്ക്

ഗൂഗിൾ വിലക്ക്

സുരക്ഷാ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഗൂഗിൾ എല്ലാ ജീവനക്കാരുടെയും കംമ്പ്യൂട്ടറുകളിൽ നിന്ന് സൂം ആപ്പ് നിരോധിച്ചിരുന്നു. . നേരത്തെ സിങ്കപ്പൂരും സൂം ആപ്പിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് സിങ്കപ്പൂരിൽ അധ്യാപകർ ഉപയോഗിച്ചിരുന്ന ആപ്പിന് വിലക്ക് ഏർപ്പെടുത്തുന്നത്. തായ് വാൻ, ജർമനി എന്നീ രാജ്യങ്ങളും ആപ്പിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആസ്ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റ് എന്ന രഹസ്യാന്വേഷണ ഏജൻസി നൽകിയ നിർദേശം ജനങ്ങൾ സുരക്ഷിതമല്ലാത്ത ഇത്തരം ആപ്പുകളിൽ നിന്ന് അകലം പാലിക്കണമെന്നാണ്.

English summary
Allegation against Zoom app over video during bible study class
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X