റിസോട്ടിലെ തടാകത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വയസ്സുകാരനെ ചീങ്കണ്ണി പിടികൂടി
ഫ്‌ളോറിഡ:കുടുംബത്തോടൊപ്പം തടാകത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വയസ്സുകാരനെ ചീങ്കണ്ണി പിടികൂടി. ഒരു ദിവസം മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവിലും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒര്‍ലാന്റോയില്‍ ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ടിലെ തടാകത്തിലാണ് മാതാപിതാക്കള്‍ നോക്കി നില്‍ക്കെ അപ്രതീക്ഷിതമായി കരയിലേയ്ക്കടുത്ത ചീങ്കണ്ണി കുട്ടിയെ പിടികൂടിയത്.

രക്ഷിതാക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെ കൈയ്യില്‍ ചീങ്കണ്ണി മാന്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. വനം വകുപ്പ് അധികൃതരും നാവിക സേനയിലെ 50 ഓളം അംഗങ്ങളും കുട്ടിക്കായി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കുഞ്ഞിനെ കുറിച്ച് വിവരവുമില്ല. ചീങ്കണ്ണിയ്ക്ക് ഏകദേശം രണ്ടു മീറ്ററോളം നീളമുണ്ടായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. തടാകത്തിലിറങ്ങരുതെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇവര്‍ ഇറങ്ങിയതെന്ന് കണ്ടു നിന്നവര്‍ പറഞ്ഞു.












Click it and Unblock the Notifications