Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 18 തികയും മുമ്പെ സ്ത്രീകള്‍ വിവാഹിതരാകുന്നു; കാരണം നിരക്ഷരതയോ?

യുഎന്‍: ഇന്ത്യയില്‍ പകുതിയോളം സ്ത്രീകളും പ്രായപൂര്‍ത്തിയാകും മുമ്പെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതായി ഐക്രാഷ്ട്രസഭ പഠനം. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള യൂണൈറ്റഡ് നാഷന്‍സ് പോപ്പുലേഷണ്‍ ഫണ്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഈക്കാര്യം പറയുന്നത്.

ശൈശവ വിവാഹത്തില്‍ മൂന്നിലൊന്നും നടക്കുന്നത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് ശ്രദ്ധ കിട്ടേണ്ട നിരവധി വിഷയങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ ഉണ്ടെങ്കിലും പെണ്‍കുട്ടികളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Child Marriage

ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ യൗവന പ്രായത്തിലുള്ളവര്‍ 21 ശതമാനത്തോളം വരും. ഇതില്‍ 48 ശതമാനവും പെണ്‍കുട്ടികളാണ്. 15-19 വയസ്സിന് ഇടയിലുള്ള 14 ശതമാനത്തോളം പെണ്‍കുട്ടികളും നിരക്ഷരരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 73 ശതമാനം പേരും പത്താം ക്ലാസിന് ശേഷം പഠനം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശൈശവം പൂര്‍ത്തിയാകും മുമ്പെ പെണ്‍കുട്ടികള്‍ അമ്മമാരാകുന്ന അവസ്ഥയുണ്ട്. ശൈശവ വിവാഹങ്ങള്‍ അടക്കമുള്ള പരമ്പരാഗത ദുരാചാരങ്ങളില്‍ നിന്നും ചൂഷണത്തില്‍ നിന്നും അവരെ രക്ഷിക്കാനും ഇടപെടലുണ്ടാകണമെന്നും സ്വന്തം ശരീരത്തെ മനസിലാക്കാനും ജീവിതം കെട്ടിപടുക്കാനും പെണ്‍കുട്ടികള്‍ക്ക് അവകാശമുണ്ടെന്നും യുഎന്‍ സംഘടന കൂട്ടി ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+