ജൂതന്മാരുടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ നാസി ഉദ്യോഗസ്ഥന് മരിച്ചു?
ബര്‍ലിന്‍: അഡോള്‍ഫ് ഹിറ്റ്ലര്‍ക്കുവേണ്ടി ഒരു ലക്ഷത്തിലധികം ജൂതന്മാരെ കൂട്ടക്കൊലചെയ്ത ഹോളോകോസ്റ്റ് സംഭവത്തിന്റെ സൂത്രധാരന്‍ അലോയിസ് ബ്രൂണര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജര്‍മന്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ചില അന്തര്‍ദേശീയ മാധ്യമങ്ങളാണ് അലോയിസ് ബ്രൂണര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.
നാലു വര്‍ഷം മുന്‍പ് സിറിയയില്‍ വെച്ചായിരുന്നത്രെ അലോയിസിന്റെ മരണം. മരിക്കുമ്പോള്‍ അദ്ദേഹത്തിന് തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ഹിറ്റ്ലറുടെ അടുത്ത വിശ്വസ്തരില്‍ ഒരാളായാണ് ബ്രൂണറെ കണക്കാക്കി വരുന്നത്. രണ്ടാലോക മഹായുദ്ധത്തിന്ശേഷം ജര്‍മനിയില്‍ ഹിറ്റ്ലറുടെ ആധിപത്യം അവസാനിച്ചതോടെ പ്രാണരക്ഷാര്‍ത്ഥം അലോയിസ് സിറിയയില്‍ അഭയം തേടുകയായിരുന്നു.

പിന്നീട് സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍അസദിന്റെ രാഷ്ട്രീയ ഉപദേശകനായും പ്രവര്‍ത്തിച്ചു. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് ബ്രൂണറെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബ്രൂണര്‍ പരസ്യമായി പ്രത്യക്ഷപ്പെടുക അപൂര്‍വമായിരുന്നു. 1985 ല്‍ ഒരു ജര്‍മന്‍ മാസികയ്ക്കാണ് അവസാനമായി അഭിമുഖം നല്‍കിയത്.
ജൂതന്മാരെ കൊലപ്പെടുത്തിയില്‍ കുറ്റബോധമില്ലെന്നുമാത്രമല്ല, കൂടുതല്‍ ജൂതന്മാരെ ഇല്ലാതാക്കാന്‍ കഴിയാത്തതില്‍ ദു:ഖമാണെന്നായിരുന്നു അന്ന് അലോയിസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. 1,28,000ത്തോളം ജൂതന്മാരെയാണ് ഹിറ്റ്്ലര്ക്കുവേണ്ടി അലോയിസ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കൊലയാളികളിലൊരാളായാണ് ഇയാള്‍ അറിയപ്പെടുന്നതും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications