പഴഞ്ചൊല്ല് തിരുത്തിക്കൊള്ളൂ, കഷണ്ടിയ്ക്ക് മരുന്നു കണ്ടുപിടിച്ചു
ന്യൂയോര്‍ക്ക്: അസൂയക്കും കഷണ്ടിയ്ക്കും മരുന്നില്ലെന്ന പഴഞ്ചൊല്ല് തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ധാത്രിയുടെയും ഇന്ദുലേഖയുടെയുമൊന്നും പരസ്യം പോലെയല്ല. സംഗതി സത്യമാണ്. കഷണ്ടിയ്ക്ക് മരുന്ന് കണ്ടുപിടിച്ചു.
കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വിപ്ലവകരമായ കണ്ടുപിടിത്തത്തിന് പിന്നില്‍. 'ജാക് ഇന്‍ബിറ്റേര്‍സ്' എന്ന മരുന്നാണ് കഷണ്ടിയ്ക്ക് പ്രതിവിധി. ഡോ. അഞ്ജലി ക്രിസ്റ്റിയാനോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിന് പിന്നില്‍.

എലിയിലാണ് മരുന്ന് ആദ്യം പരീക്ഷിച്ചത്. പിന്നീട് ആറ് സ്ത്രീകള്‍ക്കും അഞ്ച് പുരുഷന്മാര്‍ക്കും ഈ മരുന്ന് വിജയകരമായി പരീക്ഷിച്ച് തെളിഞ്ഞതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ചെറുപ്പം മുതല്‍ മുടികൊഴിയുന്ന ബ്രയാന്‍ എന്ന യുവാവിന് ചികിത്സയ്ക്കിടെ മൂന്ന് മാസം കൊണ്ട് ഫലം വന്നതാണ് മരുന്നിനെ കുറിച്ച് ഗവേഷണം നടത്താന്‍ പ്രേരിപ്പിച്ചത്.
ഇത് സംബന്ധിച്ച് കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ച ഈ മരുന്ന് മജ്ജയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ഫലപ്രദമാണെന്ന് നേരത്തെ തെളിഞ്ഞതാണ്.












Click it and Unblock the Notifications