രക്തം പരിശോധിക്കൂ..നേരത്തെ തന്നെ അല്‍ഷിമേഴ്സ് ഉണ്ടോയെന്ന് തിരിച്ചറിയൂ..
തന്മാത്ര എന്ന സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന് നായരെ ഓര്‍മ്മയില്ലേ. അല്‍ഷിമേഴ്സ് എന്ന രോഗം ബാധിച്ച് സ്വന്തം ഭാര്യയേയും മക്കളേയും പോലും തിരിച്ചറിയാത്ത അവസ്ഥ എത്ര ഭീകരമായിരിക്കും അല്ലേ.. ഓര്‍മ്മകള്‍ ഓരോന്നായി മാഞ്ഞു പോകുന്ന അവസ്ഥയാണ് അല്‍ഷിമേഴ്സ്. ഈ രോഗത്തെ നേരത്തെ കണ്ടുപിടിക്കാന്‍ അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടു തന്നെ അല്‍ഷിമേഴ്സ് രോഗികള്‍ വര്ദ്ധിച്ചുക്കൊണ്ടേയിരിക്കുന്നു.
അല്‍ഷിമേഴ്സ് രോഗത്തെ ഇനി പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വെറും രക്ത പരിശോധനയിലൂടെ അല്‍ഷിമേഴ്സ് രോഗത്തെ നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പറയുന്നത്. അല്‍ഷിമേഴ്സില്‍ അകപ്പെടാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് വിദഗ്ധര്‍ പറഞ്ഞു തരുന്നു..

അല്‍ഷിമേഴ്സ് രോഗം കണ്ടുപിടിക്കാം
അല്‍ഷിമേഴ്സ് രോഗം തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുകയാണെങ്കില്‍ വലിയ രോഗത്തില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാം. രക്ത പരിശോധനയിലൂടെ അല്‍ഷിമേഴ്സ് രോഗലക്ഷണം കണ്ടുപിടിക്കാമെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്.

രക്ത പരിശോധനയിലൂടെ
അല്‍ഷിമേഴ്സിനു ഇതുവരെ മരുന്നുകളൊന്നും കണ്ടെത്താനായിട്ടില്ല. അല്‍ഷിമേഴ്സ് രോഗ ലക്ഷണം തുടക്കത്തില്‍ തന്നെ കണ്ടെത്താനായാല്‍ ചികിത്സയിലൂടെ ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍, തുടക്കത്തില്‍ തന്നെ രോഗം കണ്ടുപിടിക്കുക എന്നത് പ്രയാസകരമായിരുന്നു. എന്നാല്‍, ഇനി ആ പേടി വേണ്ട. നിങ്ങളുടെ രക്തം പരിശോധിച്ച് കണ്ടുപിടിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

എങ്ങനെ സംഭവിക്കുന്നു
പ്രായമായവരിലാണ് അല്‍ഷിമേഴ്സ് കൂടുതലും കണ്ടുവരുന്നത്. എന്നാല്‍, ഇപ്പോള്‍ 40 വയസിനു മുകളിലുള്ളവര്‍ക്കും അല്‍ഷിമേഴ്സ് രോഗം പിടിപ്പെടുന്നുണ്ട്. തലച്ചോറിനുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രധാന കാരണമായി പറയുന്നത്. റോവന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലൂടെയാണ് പുതിയ കണ്ടുപിടിത്തം ഉണ്ടായത്. അല്‍ഷിമേഴ്സ് രോഗം കണ്ടുപിടിക്കാന്‍ ഇവര്‍ പുതിയ രീതിയിലുള്ള ടെസ്റ്റ് വികസിപ്പിച്ചെടുത്തു.

പരിശോധനയിലൂടെ
പഠനത്തിന് വിധേയരാക്കിയവരുടെ രക്തത്തില്‍ നടത്തിയ പരിശോധനയിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഈ രക്ത പരിശോധനയിലൂടെ അല്‍ഷിമേഴ്സിന്റെ തുടക്കം കണ്ടെത്താനാകുമെന്നും ഗവേഷകര്‍ പറയുന്നു.

ജീവിതത്തില്‍ നിന്നും അല്‍ഷിമേഴ്സിനെ തുടച്ചു മാറ്റാം
അല്‍ഷിമേഴ്സ് എന്ന രോഗം നേരത്തെ തിരിച്ചറിയുക എന്നതാണ് ഇതിനുള്ള ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. പുതിയ കണ്ടുപിടിത്തം ഉപകാരപ്രദമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. രോഗ ലക്ഷണം കണ്ടുപിടിക്കുകയും, പിന്നീടുള്ള ജീവിത രീതികള്‍ മാറ്റുകയും ചെയ്യുന്നതിലൂടെ അല്‍ഷിമേഴ്സിനെ തടയാമെന്നാണ് പറയുന്നത്.

മറ്റു രോഗങ്ങളെയും തിരിച്ചറിയാം
ഈ രക്ത പരിശോധനയിലൂടെ പാര്‍ക്കിന്‍സണ്‍സ്, ബ്രെസ്റ്റ് ക്യാന്‍സര്‍, സ്ക്ലിറോസിസ് എന്നീ രോഗ ലക്ഷണങ്ങളും കണ്ടുപിടിക്കാമെന്ന് ഗവേഷകന് റോബേര്‍ട്ട് നെഗ്ലെ വ്യക്തമാക്കുന്നു.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications