കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് ഏതിലെന്ന് തിരിച്ചറിയാനാകില്ല; ഇന്ത്യയിലെത്തിയത് മിസൈലും പോലും തൊടാത്ത 5 ഹെലികോപ്റ്ററുകള്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യാ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് സഞ്ചരിക്കാനുള്ള ഹൈലികോപ്റ്ററുകള്‍ ദില്ലിയിലെത്തിച്ചു. മറീന്‍ വണ്‍ എന്ന് അറിയപ്പെടുന്ന ഹെലികോപ്റ്ററാണ് ഇത്. ഒരു ഹെലികോപ്റ്ററല്ല, നിരവധി ഹെലികോപ്റ്ററുകള്‍ ചേര്‍ന്നതാണ് മറീന്‍ വണ്‍ എന്ന് അറിയപ്പെടുന്നത്.

അമേരിക്കന്‍ പ്രസിഡന്‍റിനെ ഔദ്യോഗിക യാത്രാ വിമാനമായ എയര്‍ഫോഴ്സ് വണ്ണിലേക്ക് എത്തിക്കുക എന്നതാണ് മറീന്‍ വണ്ണിന്‍റെ ചുമതല. പ്രസിഡന്‍റിന്‍റെ ചെറുയാത്രകള്‍ക്കും മറീന്‍ വണ്‍ ഉപയോഗിക്കാറുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ഗ്ലോബ് മാസ്റ്റര്‍

ഗ്ലോബ് മാസ്റ്റര്‍

ബോയിങ്ങിന്‍റെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാണ് ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യയിലെത്തിച്ചത്. ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇത്തരം ആറ് വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ആദ്യത്തേതാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്.

എത്തിച്ചത്

എത്തിച്ചത്

മറീന്‍ വണ്‍ ഹെലിക്കോപ്റ്ററുകള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍, ട്രംപ് സഞ്ചിരിക്കുന്ന കാഡിലാക് വണ്‍ കാര്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയാണ് സി 17 ല്‍ എത്തിക്കുക. നിലവില്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിമാനങ്ങളില്‍ ഒന്നാണ് ബോയിങ്ങിന്‍റെ സി 17 ഗ്ലോബ് മാസ്റ്റര്‍.

ട്രംപും മോദിയും

ട്രംപും മോദിയും

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര ഉദ്ഘാടനം ചെയ്തതിന് ശേഷം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്‍റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ടിലേക്ക് മറീന്‍ വണ്‍ ഹെലികോപ്റ്ററിലാവും ട്രംപ് സഞ്ചരിക്കുക. 22 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയിലൂടെയാണ് ട്രംപും മോദിയും ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തുന്നത്.

അതീവ രഹസ്യം

അതീവ രഹസ്യം

സാധാരണ രീതിയില്‍ അഞ്ച് ഹെലികോപ്റ്ററുകളുടെ ഒരു സംഘമായിട്ടാണ് മറീന്‍ വണ്‍ സഞ്ചരിക്കുക. അതിലൊന്നിലായിരിക്കും പ്രസിഡന്‍റ് ഉണ്ടായിരിക്കു. ഏത് ഹെലികോപ്റ്ററിലാണ് പ്രസിഡന്‍റ് സഞ്ചരിക്കുന്നത് എന്നത് അതീവ രഹസ്യമായിരിക്കും. പ്രസിഡന്‍റിന്‍റെ കോപ്റ്ററിനെ ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടിയാണിത്.

1957 ല്‍

1957 ല്‍

1957 ല്‍ അമേരിക്കയുടെ 34-മത് പ്രസിഡന്‍റായ ഡ്വൈറ്റ് ഐസനോവറിന്‍റെ കാലം മുതലാണ് മറീന്‍ വണ്‍ ഹെലികോപ്പറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. മണിക്കൂറില്‍ 214 കിലോമീറ്റര്‍ വരെ വേഘത്തില്‍ സഞ്ചരിക്കുന്ന കോപ്റ്ററില്‍ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാന മിസൈൽ വാണിങ് സിസ്റ്റം, ആന്റി മിസൈൽ ഡിഫൻസ് സിസ്റ്റം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുണ്ട്.

സൗകര്യങ്ങള്‍

സൗകര്യങ്ങള്‍

എന്‍ജിന്‍ ശബ്ദം ഉള്ളിലേക്ക് വരാതിരിക്കാനും വെടിയുണ്ട ഏല്‍ക്കാരിതിരിക്കാനും ശേഷിയുള്ള ബോഡിയാണ് മറീന്‍ വണിന് ഉള്ളത്. പരമാവധി 14 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഈ ഹെലികോപ്റ്ററിനുള്ളില്‍ ഒരും ശുചിമുറിയും ഉണ്ട്. ആകെ 200 സ്ക്വയര്‍ ഫീറ്റാണ് അകത്തെ സ്ഥലം.

10 ദശലക്ഷം

10 ദശലക്ഷം

അതിനിടെ, ഇന്ത്യയില്‍ എത്തുന്ന തന്നെ സ്വീകരിക്കാന്‍ 10 ദശലക്ഷം ആളുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ വലിയ അവകാശവാദങ്ങളാണ് ട്രംപ് നടത്തിയിട്ടുള്ളത്. അതില്‍ ഏറ്റവും അവസാനത്തേതാണ് തന്നെ സ്വീകരിക്കാന്‍ ഒരു കോടിയോളം ആളുകള്‍ എത്തുമെന്നുള്ളത്

വഴിയിലുടനീളം

വഴിയിലുടനീളം

'തന്നെ സ്വീകരിക്കാന്‍ 10 ദശലക്ഷം ആളുകളുണ്ടാകുമെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി അറിയിച്ചത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ് സ്റ്റേഡിയത്തിലേക്കുള്ള വഴിയിലുടനീളം ആറ് മുതല്‍ 10 ദശലക്ഷം വരെ ജനങ്ങള്‍ തന്നെ സ്വീകരിക്കാന്‍ എത്തുമെന്നാണ് അറിഞ്ഞത്'-ട്രംപ് പറഞ്ഞു.

അഭിവാദ്യം ചെയ്യാന്‍

അഭിവാദ്യം ചെയ്യാന്‍

10 ദശലക്ഷം ആളുകളെയാണ് അഭിവാദ്യം ചെയ്യേണ്ടി വരികയെന്ന് മോദി പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റിനെ അഭിവാദ്യം ചെയ്യാന്‍ ഒരു ലക്ഷത്തോളം പേര്‍ അണിനിരക്കുമെന്നായിരുന്നു അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ വ്യാഴാഴ്ച്ച പറഞ്ഞിരുന്നു.

റോഡ് ഷോ

റോഡ് ഷോ

സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് നടത്തുന്ന 22 കിലോമീറ്റര്‍ റോഡ് ഷോയില്‍ ഒരു ലക്ഷം ആളുകളെ അണിനിരത്തുമെന്നായിരുന്നു അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷ്ണറായ വിജയ് നെഹ്റ പറഞ്ഞത്.

പരിഹാസം

പരിഹാസം

സ്വീകരിക്കാന്‍ എത്തുന്ന ആളുകളെ കുറിച്ചുള്ള ട്രംപിന്‍റെ അവകാശവാദത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്. അഹമ്മദാബാദിലെ മൊത്തം ജനസംഖ്യ 70 ലക്ഷം കടക്കില്ലിന്നിരിക്കെ എങ്ങനെയാണ് ട്രംപിനെ സ്വീകരിക്കാന്‍ 1 കോടി ജനങ്ങള്‍ എത്തുകയെന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.

സീറ്റ് നിലയില്‍ ബിജെപിയുടെ നഷ്ടം 17 ശതമാനം; കോണ്‍ഗ്രസിന് വന്‍ നേട്ടം, അധികം കിട്ടിയത് 39 എണ്ണംസീറ്റ് നിലയില്‍ ബിജെപിയുടെ നഷ്ടം 17 ശതമാനം; കോണ്‍ഗ്രസിന് വന്‍ നേട്ടം, അധികം കിട്ടിയത് 39 എണ്ണം

 കുവൈത്തില്‍ പെട്ടാല്‍ പെട്ടത് തന്നെ; നിയമം ലംഘിച്ചാല്‍ പിന്നെ ഗള്‍ഫിലേക്ക് പ്രവേശനമില്ല കുവൈത്തില്‍ പെട്ടാല്‍ പെട്ടത് തന്നെ; നിയമം ലംഘിച്ചാല്‍ പിന്നെ ഗള്‍ഫിലേക്ക് പ്രവേശനമില്ല

English summary
amazing facts about trump's marine one
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X