കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള വിവാഹമോചനത്തിനായി ആമസോണ്‍മേധാവി. നല്‍കുന്നത് 38 ബില്യണ്‍ ഡോളര്‍. വിവാഹമോചനം 26 വര്‍ഷത്തെ ദാമ്പത്ത്യത്തിനൊടുവില്‍.

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടൺ: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ വിവാഹമോചനമാണ് ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്. 38 ബില്യണ്‍ ഡോളറാണ് ഡിവോഴ്‌സ് സെറ്റില്‍മെന്റിനായി ജെസ് ബെനോസ് മുന്‍ഭാര്യ മെകെന്‍സിയെ ബെസോസിനു നല്‍കാന്‍ ധാരണയായത്. ആദ്യമായാണ് ഒരാള്‍ വിവാഹമോചനത്തിനായി പങ്കാളിക്ക് ഇത്രയധികം തുക നല്‍കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി കൂടിയാണ് ബെസോസ്. ആമസോണ്‍ സ്ഥാപക ഉടമയായ ബെസോസ് വിവാഹ മോചന ഉടമ്പിടിയുടെഭാഗമായി ഓണ്‍ ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണിന്റെ 4% ഓഹരികളും പങ്കാളിക്ക് നല്‍കും എന്നാണ് വിവരം.

വിമാനം റെണ്‍വേയില്‍ നിന്നും തെന്നിമാറി; മുംബൈ വിമാനത്താവളത്തിന്‍റെ പ്രധാന റെണ്‍വെ അടച്ചുവിമാനം റെണ്‍വേയില്‍ നിന്നും തെന്നിമാറി; മുംബൈ വിമാനത്താവളത്തിന്‍റെ പ്രധാന റെണ്‍വെ അടച്ചു

1993 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് നാലു മക്കളുണ്ട്. സ്വത്തു കൈമാറ്റത്തോടെ, ലോകത്തിലെ നാലാമത്തെ സമ്പന്നയായ സ്ത്രീ ആകും നാല്‍പ്പത്തൊന്‍പതുകാരിയായ മെകെന്‍സി. സ്വത്തിന്റെ പകുതി പണമെങ്കിലും ചാരിറ്റിക്കായി നല്‍കും എന്ന് അവര്‍ പറയുന്നു.

1-copy-1547

മനുഷികമായ, നല്ലൊരു കാര്യമാണ് ചെയ്യുന്നത്, മകൈന്‍സിയുടെ തീരുമാനത്തെ ജെസ് ബെസോസ് അഭിന്ദിച്ചു. മുന്‍ പങ്കാളിയെപ്പറ്റി അഭിമാനിക്കുന്നു എന്നും ജെഫ് ട്വീറ്ററില്‍ കുറിച്ചു. ഇരുവരുടെയും വിവാഹ ബന്ധം തകരാന്‍ കാരണമായത് ബെസോസിന് മറ്റൊരു ബന്ധം ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ്.

English summary
Amazon founder Jeff Bezos, pay $38 billion to wife as divorce settlement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X