കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിന്റ്‌ലെ ടാബ്ലറ്റുകള്‍ക്ക് ഷോക്ക്; തിരിച്ചുവിളിച്ച് ആമസോണ്‍

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: കിന്റ്‌ലെ ഫയര്‍ ടാബ്ലറ്റുകളില്‍ ഷോക്കേല്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ അവ തിരിച്ചുവിളിക്കുന്നു. 2015 സപ്തംബറിനുശേഷം വിറ്റഴിച്ച ഇത്തരം ടാബ്ലറ്റുകളുടെ അഡാപ്റ്ററുകള്‍ മാറ്റിനല്‍കാമെന്നാണ് ആമസോണിന്റെ വാഗ്ദാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഇ മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്.

കിന്റ്‌ലെ ഫയര്‍ ടാബ്ലറ്റുകളില്‍ പ്രത്യേകിച്ചും 'യുകെ ഫയര്‍ കിഡ്‌സ് എഡിഷന്‍ 7' ടാബ്ലറ്റ് അഡാപ്റ്ററുകളില്‍ നിന്നും ഷോക്കേല്‍ക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അവ മാറ്റിനല്‍കാമെന്നും ആമസോണിന്റെ ഇ മെയില്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ കൂടുതലായി ഉപയോഗിക്കുന്ന വേര്‍ഷനാണ് ഇതെന്നതിനാല്‍ ഗൗരവത്തോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും കമ്പനി പറഞ്ഞു.

amazon-logo

ഇത്തരമൊരു തകരാര്‍ അടുത്തിടെയാണ് ശ്രദ്ധയിപ്പെട്ടതെന്നും ഉടന്‍തന്നെ വിവരം പുറത്തുവിടുകയുമായിരുന്നെന്ന് കമ്പനി വക്താവ് അറിയിച്ചു. അഡാപ്റ്ററുകളുടെ നിര്‍മാണത്തിലെ പിഴവിനെ ഒരു ഉപഭോക്താവ് വിമര്‍ശിച്ചു. അത്യന്തം സൂഷ്മമായ രീതിയില്‍ നിര്‍മിക്കേണ്ട അഡാപ്റ്ററുകള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്തതാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് ആരോപണം.

തന്റെ അഞ്ച് വയസായ കുട്ടി ഏറെ ഇഷ്ടപ്പെടുന്ന ടാബ്ലറ്റ് ആണിതെന്നാണ് മറ്റൊരു ഉപഭോക്താവിന്റെ പ്രതികരണം. മകള്‍തന്നെയാണ് ഇതില്‍ ഇലക്ട്രിക് ചാര്‍ജ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആമസോണിന്റെ മുന്നറിയിപ്പിന് പിന്നാലെ അഡാപ്റ്റര്‍ മാറ്റിവാങ്ങാന്‍ ഒരുങ്ങുകയാണെന്ന് ഉപഭോക്താവ് പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന ടാബ്ലറ്റുകളില്‍ ഒന്നാണ് കിന്റ്‌ലെയുടേത്.

English summary
Amazon recalls Kindle Fire plugs over fears they pose electric shock risk to children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X