കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ട്വീറ്റ് ഉള്ള ടോയ്‌ലറ്റ് പേപ്പര്‍ ആമസോണില്‍!!അതിശയിച്ച് നെറ്റിസണ്‍സ്!!സൂപ്പര്‍ഹിറ്റ്!!

  • By നിള
Google Oneindia Malayalam News

വാഷിങ്ടണ്‍: രാവിലെ ഒരു ചൂടു കാപ്പി കുടിച്ച് തങ്ങളുടെ പ്രസിഡന്റിന്റെ ട്വീറ്റു നോക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഫോളോവേഴിസിനായിരിക്കും ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷം. ഇനി ട്വീറ്റ് നോക്കാനായി കമ്പ്യൂട്ടറോ മൊബൈലോ തുറക്കണ്ട. അത് വീടുകളിലെത്തും. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ടോയ്‌ലറ്റ് പേപ്പറുകളുടെ രൂപത്തില്‍. വിവാദമായ, എന്നാല്‍ ഏറെ ഡിമാന്റുമുള്ള ടോയ്‌ലറ്റ് പേപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന്റെ സൂപ്പര്‍ഹിറ്റായ 10 ട്വീറ്റുകള്‍ ഉള്‍പ്പെടുത്തിയ ടോയ്‌ലറ്റ് പേപ്പറുകളാണ് ആമസോണില്‍ വില്‍പ്പനക്ക് എത്തിയിരിക്കുന്നത്. ട്വീറ്റ് മാത്രമല്ല, ട്രംപിന്റെ മുഖവും ടോയ്‌ലറ്റ് പേപ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വില്‍പനക്കെത്തിയ ടോയ്‌ലറ്റ് പേപ്പറുകളുടെ സ്റ്റോക്ക് രണ്ടു ദിവസം കൊണ്ടാണ് തീര്‍ന്നത്. അടുത്ത സ്റ്റോക്ക് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോയ്‌ലറ്റ് ട്വീറ്റ് എന്ന സ്ഥാപനമാണ് ഇവ വില്‍പനക്കെത്തിച്ചത്.

cats

മുന്‍പും ട്രംപിന്റെ ചിത്രമടങ്ങിയ ടോയ്‌ലറ്റ് പേപ്പറുകള്‍ ആമസോണില്‍ തന്നെ വില്‍പനക്കെത്തിയിരുന്നു. ട്രംപിനോടുള്ള പ്രതിഷേധ സൂചകമായിട്ടായിരുന്നു ഇത്.

English summary
Amazon is selling toilet paper with the US President’s tweets printed on it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X