Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്തില്‍ ഏഷ്യയിലും അമ്പാനിയെ വെല്ലാന്‍ ആരുമില്ല; തായ്‌ലന്‍ഡിലെ ചീരവനോണ്ട് കുടുംബം രണ്ടാമത്

സമ്പന്ന കുടുംബങ്ങളില്‍ അമ്പാനി കുടുംബത്തെ വെല്ലാന്‍ ഏഷ്യയിലും ആരുമില്ല. ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച 2025 ലെ എഷ്യയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് അമ്പാനി കുടുംബമാണ്. 20 കുടുംബങ്ങളാണ് പട്ടികയിലുള്ളത്. അമ്പാനി കുടുംബത്തിന്റെ സമ്പത്ത് 90.5 ബില്യണ്‍ ഡോളറാണ്.

തായ്ലന്‍ഡിലെ ചീരവനോണ്ട് കുടുംബമാണ് രണ്ടാം സ്ഥാനത്ത്. 42.6 ബില്യണ്‍ ഡോളറാണ് കുടുംബത്തിന്റെ ആകെ ആസ്തി. ഇത് അംബാനിയുടെ ആകെ സമ്പത്തിന്റെ പകുതിയില്‍ താഴെ മാത്രമേ വരൂ. എങ്കിലും തായ്ലന്‍ഡിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ ചാരോന്‍ പോക്ഫാന്‍ഡ് ഗ്രൂപ്പ് കമ്പനിയെ നയിക്കുന്നത് ചീരവനോണ്ട് കുടുംബമാണ്.

ambani

കാര്‍ഷിക വ്യവസായം മുതല്‍ ഭക്ഷ്യ, റീട്ടെയില്‍, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലകളില്‍ വരെ ഇവരുടെ ബിസിനസ് ശൃംഖല വ്യാപിച്ചുകിടക്കുന്നു. ബാങ്കോക്കാണ് ആസ്ഥാനമെങ്കിലും കുടുംബത്തിന്റെ ബിസിനസ് ഏഷ്യയിലുടനീളം വ്യാപിച്ചുകിടക്കുകയാണ്. ചിയ എക് ചോറാണ് കമ്പനിയുടെ സ്ഥാപകന്‍. മകന്‍ ധനിന്‍ ചീരവാനോണ്ടാണ് ഇപ്പോള്‍ ഈ ബിസിനസ് സാമ്രാജ്യത്തെ നയിക്കുന്നത്.

1921 ല്‍ ചൈനയില്‍ നിന്നാണ് ചിയ എക് ചോറും കുടുംബവും തായ്ലന്‍ഡിലെത്തുന്നത്. കൊടുങ്കാറ്റ് നാശം വിതച്ച ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്താണ് തായ്ലന്‍ഡില്‍ അഭയം തേടിയത്. തുടര്‍ന്ന് ചെറിയ തോതില്‍ ബിസിനസ് ആരംഭിച്ചു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത വിത്തുകള്‍ തായ് വിപണിയില്‍ കര്‍ഷകര്‍ക്ക് വില്‍ക്കാനായി ചിയ എക് ചോറും സഹോദരനും ഒരു ചെറിയ കട സ്ഥാപിച്ചു. വൈകാതെ ഏഷ്യയിലുടനീളം ബിസിനസ് വളര്‍ന്നു. റീട്ടെയില്‍, ടെലികോം, ഭക്ഷ്യ വ്യവസായങ്ങളിലേക്ക് ബിസിനസ് ശൃംഖല വ്യാപിച്ചു. കുടുംബ ബിസിനസിനെ ആധുനികവല്‍ക്കരിച്ച് മകന്‍ ധനിന്‍ തങ്ങളുടെ സാമ്രാജ്യം വളര്‍ത്തി.

ഇന്നിപ്പോള്‍ സിപി ഗ്രൂപ്പിന്റെ ബിസിനസ് 21 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മൃഗസംരക്ഷണ, കന്നുകാലി ഉല്‍പാദകരില്‍ ഒന്നാണ് ചീരവനോണ്ട് കുടുംബം. ഇതുകൂടാതെ ഇ-കൊമേഴ്സ്, ധനകാര്യം, ആരോഗ്യ സംരക്ഷണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലും സാന്നിധ്യമുണ്ട്.

എഷ്യയിലെ ഏറ്റവും സമ്പന്നരുടെ ബ്ലൂംബര്‍ഗ് പട്ടികയില്‍ അമ്പാനിയെക്കൂടാതെ മറ്റ് അഞ്ച് ഇന്ത്യന്‍ ബിസിനസ് കുടുംബങ്ങള്‍ കൂടി ഇടംപിടിച്ചിട്ടുണ്ട്. മിസ്ത്രി, ജിന്‍ഡാല്‍, ബിര്‍ള, ബജാജ്, ഹിന്ദുജ എന്നവയാണ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍ കുടുംബങ്ങള്‍.

42.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇന്തോനേഷ്യയിലെ ഹാര്‍ട്ടോണോ കുടുംബമാണ് മൂന്നാം സ്ഥാനത്ത്. കുടുംബത്തിലെ മൂന്നാം തലമുറയാണ് ബാങ്ക് സെന്‍ട്രല്‍ ഏഷ്യ നയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+