• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുവൈത്തിലെ എല്ലാ ഇന്ത്യക്കാരും വാക്‌സിൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം: ഇന്ത്യൻ അംബാസിഡർ

കുവൈത്ത് സിറ്റി: കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനിടെ കുവൈത്തിലുള്ള ഇന്ത്യക്കാർക്ക് പുതിയ നിർദേശവുമായി ഇന്ത്യൻ അംബാസഡർ. കുവൈത്തിൽ താമസിച്ച് വരുന്നവരിൽ 16 വയസിന് മുകളിലുള്ള മുഴുവൻ ഇന്ത്യക്കാരും കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്നാണ് അംബാസിഡറുടെ നിർദേശം. വാക്‌സിനേഷൻ ബോധവൽക്കരണത്തിന് വേണ്ടി കെകെഎംഎ ആരംഭിച്ച 'വാക്‌സിൻ സ്വീകരിക്കൂ കോവിഡിനെ അകറ്റൂ' ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അംബാസഡർ സിബി ജോർജ്.

ഉരുക്ക് കോട്ടയിലെ വിള്ളലില്‍ കോണ്‍ഗ്രസില്‍ ആശങ്ക: 39 വര്‍ഷത്തെ കുത്തക അവസാനിക്കുമെന്ന് എല്‍ഡിഎഫ്

കുവൈത്തിൽ കോവിഡ് വാക്‌സിനെടുക്കാത്തവരായി ഒരു ഇന്ത്യകാരനുമില്ല എന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഇന്ത്യൻ എംബസിയുടെ ലക്ഷ്യെമെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടുജോലിക്കാർ, ഡ്രൈവർമാർ, എല്ലാവരുൾപ്പെടെ എല്ലാ ഇന്ത്യക്കാരുമായും ഞങ്ങൾ ബന്ധപ്പെടേണ്ടതുണ്ട്. കൊവിഡ് വാക്സിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് മുന്നോട്ടുവന്ന കെകെഎംഎയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. മറ്റു സാമൂഹ്യസേവന സംഘടനകളും പ്രവർത്തകരും വാക്സിൻ ക്യാമ്പെയിന് വേണ്ടി മുന്നിട്ടിറങ്ങണമെന്നും മുന്നോട്ടുവരണമെന്നും അംബാസിഡർ പറഞ്ഞു. സിവിൽ ഐഡികളോ ശരിയായ രേഖകളോ ഇല്ലാത്തവർ മുന്നോട്ട് വന്ന് എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

കുവൈത്തിലെ കൊറോണ വൈറസ് വാക്‌സിൻ രജിസ്‌ട്രേഷനുവേണ്ടി സഹായിക്കാൻ ഇന്ത്യൻ എംബസിയിൽ പ്രത്യേകം കൗണ്ടറുകൾ ആരംഭിച്ച് കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. സാധാരണ സ്ഥിതിയിലേക്ക് മടങ്ങാനുള്ള ഒരേയൊരു മാർഗ്ഗം കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

മാർച്ച് 25 മുതൽ ഏപ്രിൽ 25 വരെ ഒരു മാസക്കാലയളവിലാണ് വാക്‌സിൻ രജിസ്‌ട്രേഷൻ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷനുവേണ്ടി പ്രചാരണം. കെകെഎംഎയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളെ വാക്സിൻ രജിസ്‌ട്രേഷന് വേണ്ടി സഹായം ഉറപ്പാക്കുന്നതിനായി കെകെഎംഎയുടെ 15 ബ്രാഞ്ചുകളിലെയും 89 യൂണിറ്റുകളിലെയും പ്രവർത്തകരും സജീവമായി രംഗത്തുണ്ടാകുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

കർഫ്യൂ സമയം ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച ചട്ടങ്ങളും നടപടിക്രമങ്ങളും കൃത്യമായിത്തന്നെ പാലിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിച്ച അംബാസിഡർ കർഫ്യൂ സമയ ലംഘനം മൂലം നാടുകടത്തുന്നത് സംബന്ധിച്ച കേസുകൾ എംബസിയുടെ ശ്രദ്ധയിൽപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീമുഖിയുടെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

cmsvideo
  പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിന് ഇടത് ചായ്‌വ് | Oneindia Malayalam

  English summary
  Ambassador urges Indians to register for COVID vaccination
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X