കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംബര്‍ ഹേഡ് നല്‍കാനുള്ളത് 15 ദശലക്ഷം, ആകെ കൈയ്യിലുള്ളത് 8 മില്യണ്‍, ഡെപ്പിന്റെ ഓഫര്‍ ഇങ്ങനെ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഹോളിവുഡിലെ പ്രമുഖമായൊരു കേസിന് കഴിഞ്ഞ ദിവസമാണ് അന്ത്യമായത്. പ്രമുഖ താരം ജോണി ഡെപ്പും ആംബര്‍ ഹേഡും തമ്മിലുള്ള പരസ്പര ആരോപണങ്ങള്‍ നിറഞ്ഞ കേസായിരുന്നു ഇത്. ജോണി ഡെപ്പ് ഈ കേസില്‍ വിജയിക്കുകയും ചെയ്തു. വന്‍ തുകയാണ് നഷ്ടപരിഹാരമായി ഡെപ്പിന് ഹേഡ് നല്‍കേണ്ടത്. എന്നാല്‍ ഈ തുക നലകില്ലെന്നാണ് നടി പറയുന്നത്.

സ്പൂഫ് വീഡിയോ സീരിയസായി എടുത്ത് കങ്കണ; ഖത്തര്‍ എയര്‍വേസ് ചീഫ് വിഡ്ഢിയെന്ന് മറുപടി, ട്രോള്‍സ്പൂഫ് വീഡിയോ സീരിയസായി എടുത്ത് കങ്കണ; ഖത്തര്‍ എയര്‍വേസ് ചീഫ് വിഡ്ഢിയെന്ന് മറുപടി, ട്രോള്‍

കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് ഇത് വഴിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. ജോണി ഡെപ്പിന്റെ അഭിഭാഷക കമീലെ വാസ്‌ക്വെസാണ് ഈ ഘട്ടത്തില്‍ തിളങ്ങി നില്‍ക്കുന്നത്. കേസില്‍ ഒത്തുതീര്‍പ്പിനായി ഒരു ഫോര്‍മുല ഇപ്പോള്‍ മുന്നില്‍ വെച്ചിരിക്കുകയാണ് വാസ്‌ക്വെസ്. ഇവരുടെ ഓരോ നടപടിയും വൈറലായി കൊണ്ടിരിക്കുകയാണ്.

1

ആംബര്‍ ഹേഡ് നഷ്ടപരിഹാരമായി 15 ദശലക്ഷമാണ് നല്‍കേണ്ടത്. എന്നാല്‍ ഇത് അവര്‍ക്ക് നല്‍കാനാവില്ല. ഹേഡിന്റെ അഭിഭാഷകര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആംബര്‍ ഹേഡിന്റെ മൊത്തം സ്വത്ത് എട്ട് മില്യണോളം മാത്രമേ വരൂ. അതുകൊണ്ട് എന്ത് വന്നാലും ആ തുക അടയ്ക്കാനും അവര്‍ക്ക് സാധിക്കില്ല. അതേസമയം ഹേഡിന്റെ സ്വത്തുക്കളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. അക്വാമാന്‍, അക്വാമാന്‍ 2 എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് വന്‍ തുക തന്നെ നടി വാങ്ങിയിട്ടുണ്ട്. ഇത് കോടികള്‍ വരും. ഒരുപാട് ടിവി പ്രോഗ്രാമുകളും ഹേഡിനുണ്ട്. 2016ല്‍ ജോണി ഡെപ്പുമായുള്ള വിവാഹമോചനത്തിന് ശേഷം ഏഴ് മില്യണ്‍ ഡോളര്‍ അവര്‍ക്ക് ഡെപ്പില്‍ നിന്ന് ലഭിച്ചിരുന്നു.

2

അതേസമയം ഡെപ്പുമായുള്ള നിയമപോരാട്ടം കാരണം ആംബര്‍ ഹേഡിന്റെ കരിയര്‍ നിലച്ച് പോയെന്നും, പ്രതിസന്ധിയിലായെന്നുമാണ് കോടതിയില്‍ അവര്‍ വാദിച്ചത്. അതുകൊണ്ട് പണം തിരിച്ചടയ്ക്കുന്ന കാര്യം കഷ്ടമാണ്. അപ്പീലുമായി ആംബര്‍ ഹേഡിന് മുന്നോട്ട് പോകാം. പക്ഷേ അതിന് ബോണ്ട് കെട്ടിവെക്കണം. 10.35 മില്യണെങ്കിലും കെട്ടിവെക്കണം. കോടതിയെ വേണമെങ്കില്‍ തന്റെ കൈയ്യില്‍ പണമില്ലെന്ന് ഹേഡിന് ബോധ്യപ്പെടുത്താം. അങ്ങനെയെങ്കില്‍ ഡെപ്പിന് ആംബര്‍ ഹേഡിന്റെ വ്യക്തിപരമായ വസ്തുവകകളെ ലക്ഷ്യമിടാം. അവരുടെ ഭൂമിയും ഫ്‌ളാറ്റും അടക്കമുള്ളവ പിടിച്ചെടുത്ത് പണം ഈടാക്കാന്‍ കോടതിയോട് ആവശ്യപ്പെടാം. റിട്ടയര്‍മെന്റ് ഫണ്ട് മാത്രം ഇത്തരം നടപടികളില്‍ വരില്ല. എല്ലാ സ്വത്തും അതിലേക്ക് മാറ്റിയാലും ഹേഡിന് രക്ഷപ്പെടാം.

3

ആംബര്‍ ഹേഡിന്റെ അഭിഭാഷക എലെയ്ന്‍ ബ്രെഡ്‌ഹോഫ്റ്റ് പറയുന്നത് ഈ പണം അടയ്ക്കാനാവില്ലെന്നാണ്. ജോണി ഡെപ്പിന്റെ അറ്റോര്‍ണിയായ ബെഞ്ചമിന്‍ ച്യൂവും കമീല്‍ വാസ്‌ക്വെസും പറയുന്നു. ഈ പണം നടിക്കെതിരെയുള്ള മാനനഷ്ടക്കേസ് പണത്തിന് വേണ്ടിയായിരുന്നില്ലെന്ന് ഇരുവരും പറയുന്നു. ഹേഡിന്റെ പണം തങ്ങളുടെ കക്ഷിക്ക് വേണ്ടെന്നും നഷ്ടപ്പെട്ട സല്‍പ്പേര് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും അഭിഭാഷകര്‍ പറഞ്ഞു. ഞങ്ങളുടെ കക്ഷിയുമായുള്ള ചര്‍ച്ചകള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഡെപ്പ് സാക്ഷ്യപ്പെടുത്തിയത് പോലെ ഇതൊരിക്കലും പണത്തിന് വേണ്ടിയായിരുന്നില്ല ഇത്. അദ്ദേഹത്തിന്റെ നഷ്ടമായ സല്‍പ്പേര് തിരിച്ചെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും കമീല്‍ പറഞ്ഞു.

4

2018ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബര്‍ ഹേഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്റെ സിനിമാ ജീവിതം തകര്‍ന്നതായി ഡെപ്പ് പറഞ്ഞിരുന്നു. ഡെപ്പിന്റെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ആ പരാമര്‍ശത്തോടെ പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ സിനിമാ പരമ്പരയില്‍ നിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിച്ചു. 50 ദശലക്ഷം ഡോളറിനാണ് മാനനഷ്ടക്കേസ് ആംബര്‍ ഹേഡിനെതിരെ ഡെപ്പ് നല്‍കിയത്. അതേസമയം ഇത്രയും വലിയ തുകയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനാണ് നടിയുടെ തീരുമാനം. എന്നാല്‍ അപ്പീല്‍ നല്‍കാതിരുന്നാല്‍ ഈ പണം നല്‍കേണ്ടെന്നാണ് അഭിഭാഷക കമീല്‍ പറഞ്ഞിരിക്കുന്നത്.

5

അതേസമയം കമീലിന് കേസ് ജയിച്ചതോടെ വലിയ സ്ഥാനക്കയറ്റം തന്നെ ലഭിച്ചിരിക്കുകയാണ്. ഇവര്‍ ജോലി ചെയ്തിരുന്ന ബ്രൗണ്‍ റുഡ്‌നിക്ക് കമീലിനെ കമ്പനിയില്‍ പങ്കാളിയാക്കിയിരിക്കുകയാണ്. ബ്രൗണ്‍ റുഡ്‌നിക്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അഭിഭാഷക സംഘത്തിലെ സുപ്രധാന അംഗമായിരുന്നു കമീല്‍. അവരാണ് ആംബര്‍ ഹേഡിനെതിരെയുള്ള കേസ് ജയിച്ചത്. തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് കമീലും നന്ദി പറഞ്ഞു. 2018ല്‍ സഹ അഭിഭാഷകയായിട്ടാണ് വാസ്‌ക്വെസ് ഇവിടെ ജോലി ആരംഭിച്ചത്. വളരെ വേഗത്തിലായിരുന്നു അവരുടെ വളര്‍ച്ച. ജോണി ഡെപ്പിന്റെ കേസോടെ കമീല്‍ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.

രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, ട്വിസ്റ്റ് പേടിച്ച് കോണ്‍ഗ്രസ്, എംഎല്‍എമാര്‍ക്ക് പുറത്തിറങ്ങാനാവില്ലരാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, ട്വിസ്റ്റ് പേടിച്ച് കോണ്‍ഗ്രസ്, എംഎല്‍എമാര്‍ക്ക് പുറത്തിറങ്ങാനാവില്ല

Recommended Video

cmsvideo
Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia

English summary
amber heard dont have the money to payback, johnny depp's lawyer says dont need the money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X