കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുവാദമില്ലാതെ സിനിമയില്‍ സെക്‌സ് രംഗങ്ങള്‍; നിര്‍മാതാവിനെതിരെ പ്രമുഖ നടി രംഗത്ത്

  • By Anwar Sadath
Google Oneindia Malayalam News

ലോസ് ആഞ്ചലസ്: അനുവാദമില്ലാതെ സിനിമയില്‍ തന്റെ സെക്‌സ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് പ്രമുഖ ഹോളിവുഡ് നടി ആംബര്‍ ഹേഡ് നിര്‍മാതാവിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കി. 2015ല്‍ പുറത്തിറങ്ങിയ ലണ്ടന്‍ ഫീല്‍ഡ്‌സ് എന്ന സിനിമയില്‍ തന്റെ രംഗങ്ങള്‍ ഉപയോഗിച്ചെന്നാണ് നടിയുടെ പരാതി.

നിര്‍മാതാവ് ക്രിസ്റ്റഫര്‍ ഹാന്‍ലി നടിക്കെതിരെതിയും സംവിധായകനെതിരെയും നേരത്തെ പരാതി നല്‍കിയിരുന്നു. 2015ലെ ടൊറന്റോ ഫെസ്റ്റിവെല്‍ ബഹിഷ്‌കരിച്ചതിനായിരുന്നു പരാതി. ഇതേ തുടര്‍ന്നാണ് നടി എതിര്‍ഹര്‍ജിയുമായി രംഗത്തെത്തിയിരിക്കുന്നത്. 10 മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടാണ്‍ ഹാന്‍ലി കോടതിയില്‍ ഹര്‍ജി നല്‍കിയത്.

amber

സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ അതിലുണ്ടായിരുന്ന അശ്ലീല രംഗങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്നും ഇവ മാറ്റണമെന്നും ഹേഡ് ആവശ്യപ്പെട്ടതായി അവരുടെ അഭിഭാഷകന്‍ പറഞ്ഞു. ഇക്കാര്യം നിര്‍മാതാവ് സമ്മതിച്ചതാണെങ്കിലും പിന്നീട് ഈ കരാര്‍ തെറ്റിക്കുകയായിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹേഡ് അറിയാതെ അവരുടെ ചില നഗ്നരംഗങ്ങള്‍ ഷൂട്ട് ചെയ്ത് സിനിമയില്‍ കൂട്ടിച്ചേര്‍ത്തെന്നും കോടതിയില്‍ വ്യക്തമാക്കി.

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍സ് താരം ജോണി ഡെപ്പിന്റെ മുന്‍ ഭാര്യയാണ് ആംബര്‍ ഹേഡ്. അടുത്തിടെയാണ് ഇരുവരും തമ്മില്‍ വിവാഹമോചിതരായത്. ഹോളിവുഡില്‍ വിവാദങ്ങളിലൂടെ ശ്രദ്ധേയയായ താരം കൂടിയാണ് ഹേഡ്.

English summary
Amber Heard sues producer for adding sex scenes to movie without her consent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X