തീരത്ത് ചത്തടിഞ്ഞത് കൂറ്റൻ സ്പേം തിമിംഗലം; വയറിനകത്ത് കോടികൾ വിലയുള്ള 'നിധി'
ലാ പാൽമയിലെ കാനറി ദ്വീപിന്റെ തീരത്ത് വലിയ ഒര സ്‌പേം തിമിംഗലത്തിന്റെ മൃതദേഹം ഒഴുകിയെത്തി. ദിവസങ്ങൾക്ക് ശേഷം അതിന്റെ പോസ്റ്റ്മോർട്ടം നടത്തി. തിമിംഗലിന്റെ വയറ്റിനകത്തെ സാധാനം കണ്ട എല്ലാവരും ഞെട്ടിപ്പോയി. കോടികൾ വില വരുന്ന ഒരു വസ്തു.
ഫ്‌ളോട്ടിംഗ് ഗോൾഡ് എന്നറയിപ്പെടുന്ന ആംബർഗ്രിസായിരുന്നു അത്. 9.5 കിലോ ഭാരമാണ് ഇതിന് ഉണ്ടായിരുന്നത്. ചത്ത കിടന്ന തിമിംഗലത്തിനുള്ളിൽ നിന്ന് ആംബർഗ്രിസ് കണ്ടെത്തിയ ലാസ് പാൽമാസ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സെക്യൂരിറ്റി മേധാവി അന്റോണിയോ ഫെർണാണ്ടസ് റോഡ്രിഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് .

പ്രതീകാത്മക ചിത്രം
''ഞാൻ പുറത്തെടുത്തത് 50-60 സെന്റിമീറ്റർ വ്യാസമുള്ള 9.5 കിലോഗ്രാം ഭാരമുള്ള ഒരു കല്ലാണ്. ,' അദ്ദേഹം പറഞ്ഞു. ഞാൻ കടൽത്തീരത്തേക്ക് മടങ്ങുമ്പോൾ എല്ലാവരും നോക്കിനിൽക്കുകയായിരുന്നു, പക്ഷേ എന്റെ കൈയിൽ ഉണ്ടായിരുന്നത് ആംബർഗ്രിസ് ആണെന്ന് അവർക്ക് അറിയില്ലായിരുന്നു. ദി ഗാർഡിയനോട് അദ്ദേഹം വ്യക്തമാക്കി.
ഇതിനെ 'തിമിംഗല ഛർദ്ദി' എന്ന് തെറ്റായി പറയാറുണ്ടെങ്കിലും , അതിന്റെ രൂപീകരണത്തെക്കുറിച്ചുള്ള ഒരു സിദ്ധാന്തം സൂചിപ്പിക്കുന്നത്, തിമിംഗലം വലിയ അളവിൽ ഭക്ഷിക്കുമ്പോൾ കടുപ്പമുള്ളതും മൂർച്ചയുള്ളതുമായ വസ്തുക്കൾ കടന്നുപോകുന്നതിനായാണ് ഇത് ചില സ്പേം തിമിംഗലങ്ങളുടെ ദഹനനാളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത് എന്നാണ്.
സാധാരണ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് തിമിംഗലം ആംബർഗ്രിസ് ഉൽപാദിപ്പിക്കുന്നത്, കണവസ കട്dഫിഷ് എന്നിവയാണ് സ്പേം തിമിംഗലത്തിന്റെ ഭക്ഷണം. ഇത് തില സമയത്ത് പൂർണമായും ദഹിക്കില്ല. അവശേഷിഗക്കുന്ന അവശിഷ്ടങ്ങൾ ശരീരത്തിൽ അടിഞ്ഞുകൂടും. കാലം കഴിയുന്തോറും ഇത് ദൃഢ്മാവുകയും ആംഹർഗ്രിസ് ഉണ്ടാവുകയും ചെയ്യും.
ഇതിന്റെ ഫ്‌ളോട്ടിംഗ് ഗോൾഡ് എന്നാണ് വിളിക്കുന്നതത് ഇപ്പോൾ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയ ആംബർഗ്രസിന് 5.4 മില്യൺ ഡോളര്(44 കോടിയിലധികം) ആണ് വില. ആംബർഗ്രിസ് ഒരു അപൂർവ പദാർത്ഥമായത് കൊണ്ടാണ് ഇതിന് ഇത്ര ഡിമാന്റ. അന്താരാഷ്ട്ര മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്. നല്ല വിലയും ലഭിക്കും.
സുഗന്ധ ദ്രവ്യങ്ങളുടെ ഉൽപാദനത്തിന് ആംബർഗ്രിസ് ഉപയോഗിക്കുന്നുണ്ട്. സുഗന്ധം ദീർഘ നേരം നിലനിർത്താൻ വേണ്ടി ആംബർഗ്രിസ് ഉപയോഗിച്ചതായാണ് പറയുന്നത്. ഇതിന് പുറമെ ലൈംഗിക ഉത്തേജന മരുന്നുകളിലും ഇത് ഉപയോഗിക്കുന്നതായി പറയുന്നു.
അപൂർവ്വമായി ലഭിക്കുന്ന പദാർത്ഥമായത് കൊണ്ട് വലയി വില കൊടുത്ത് ഇത് വാങ്ങാൻ ആളുണ്ട്. തിമിംഗലത്തിനി്റെ വിസർജ്യത്തിന് ഒപ്പമാണ് ഇത് പുറന്തള്ളുന്നത്.
പുതുതായി പുറത്തുവരുന്ന ആംബർഗ്രിസ് ഇളം മഞ്ഞകലർന്നതും കൊഴുപ്പുള്ളതുമാണ്, എന്നാൽ പഴകുന്തോറും അത് മെഴുക് പോലെ മാറുകയും ചുവപ്പ്-തവിട്ട് നിറമാവുകയും ചെയ്യും, ചിലപ്പോൾ ചാരനിറവും കറുപ്പും നിറങ്ങളിൽ കാണാം.












Click it and Unblock the Notifications