ബിന്‍ ലാദന്റെ മകനെ ആഗോള ഭീകരനാക്കി അമേരിക്ക..ഹംസ ലാദന് കരിമ്പട്ടികയില്‍..വേട്ട അവസാനിക്കുന്നില്ല..!
ഒസാമയുടെ മകന് ഹംസ ലാദനെ ലക്ഷ്യമിട്ട് അമേരിക്ക. ഹംസ ലാദന് ആഗോള ഭീകരരുടെ കരിമ്പട്ടികില്
വാഷിംഗ്ടണ്‍: നാളുകള്‍ നീണ്ട വേട്ടയ്ക്കൊടുവിലാണ് അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ അമേരിക്ക കൊലപ്പെടുത്തുന്നത്. 2011 മെയ് ഒന്നിന് പാകിസ്ഥാനിലെ അബോട്ടാബാദില്‍ നടത്തിയ ആക്രമണത്തില്‍ ബിന്‍ ലാദന് കൊല്ലപ്പെട്ടു. ലാദന് ശേഷം പിന്‍ഗാമിയായി മകന് ഹംസയെ അല്‍ഖ്വയ്ദ വളര്‍ത്തിക്കൊണ്ടു വന്നു.
പിതാവിനെ വധിച്ച അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഹംസ ലാദനെ അമേരിക്ക ആഗോള ഭീകരരുടെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയിലാണ് ഹംസയുടെ വെല്ലുവിളി പുറത്ത് വന്നത്. ഇതേത്തുടർന്നാണ് അമേരിക്ക ഹംസയെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങളുമായി മുന്നോട്ട് വരുന്നത്. 2011ല്‍ ബിന്‍ ലാദന് കൊല്ലപ്പെട്ടതിന് ശേഷമാണ് ഹംസ അല്‍ഖ്വയ്ദയില്‍ ചേര്‍ന്നത്.

പ്രതികാരം ചെയ്യാന്‍ മകന്
മുപ്പതില്‍ താഴെ മാത്രം പ്രായമുള്ള ഹംസ, ബിന്‍ ലാദന് ശേഷമുള്ള അല്‍ഖ്വയ്ദയുടെ മുഖമായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹംസയുടെ സന്ദേശം പുറത്ത് വന്നത്. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്നും അന്ന് ഹംസ മുന്നറിയിപ്പ് നല്കി.

ആക്രമണത്തിന് ആഹ്വാനം
അമേരിക്കയുടേയും ഫ്രാന്‍സിന്റെയും ഇസ്രയേലിന്റെയും തലസ്ഥാനങ്ങളെ ആക്രമിക്കാനായിരുന്നു ഹംസയുടെ ആഹ്വാനം. വാഷിംഗ്ടണിലും പാരീസിലും ടെല്‍ അവീവിലും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തി പാശ്ചാത്യരാജ്യങ്ങളെ ഞെട്ടിക്കാനായിരുന്നു ഹംസ ആഹ്വാനം നടത്തിയത്.

പരിശീലനത്തിന് കത്ത്
അള് ഖ്വയ്ദ നേതാവായ അല്‍ സവാഹിരി 2014ലാണ് ഹംസ ലാദനെ അല്‍ഖ്വയ്ദയിലെ അംഗമായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തീവ്രവാദ പരിശീലനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹംസ എഴുതിയ കത്ത് അബട്ടാബാദിലെ ഒസാമയുടെ ഒളിസങ്കേതത്തില്‍ നിന്നും അമേരിക്കന്‍ സേന കണ്ടെത്തിയിരുന്നു.

പിന്‍ഗാമിയെ കാത്ത് ഒസാമ
2009ലാണ് ഹംസ ഈ കത്ത് എഴുതുന്നത്. 8 വര്‍ഷമായി ഹംസയും പിതാവായ ഒസാമയും പരസ്പരം കണ്ടിരുന്നില്ല. ഇറാനില്‍ വീട്ടുതടങ്കലിലായിരുന്നു ഹംസ ലാദന് ആ സമയത്ത്. എന്നാല്‍ മകനെ തന്റെ പിന്‍ഗാമിയാക്കി വളര്‍ത്തിയെടുക്കാനുള്ള ആസൂത്രണത്തിലായിരുന്നു ഒസാമയെന്നാണ് സിഐഎ പറയുന്നത്.

ഹംസയെ വേട്ടയാടാന്‍ അമേരിക്ക
ഹംസ ലാദന് ഇപ്പോളെവിടെയാണെന്നത് രഹസ്യമാണ്. പ്രത്യേകം നിയോഗിക്കപ്പെട്ട ആഗോള ഭീകരന് എന്നാണ് ഹംസയെ അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക ഉപരോധമടക്കമുള്ള കടുത്ത ഉപരോധങ്ങളും ഹംസ ലാദനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏകാന്തനായ ചെന്നായ '
ഒസാമയുടെ ഏറ്റവും പ്രിയപ്പെട്ട മകനായ ഹംസ `ഏകാന്തനായ ചെന്നായ' എന്നാണ് അറിയപ്പെടുന്നത്. ഒസാമയുടെ മരണത്തിന് ശേഷം ശക്തി ക്ഷയിച്ച അല്ഖ്വയ്ദയക്ക് കരുത്ത് പകരാനാണ് ഹംസയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലൂടെ അല്‍ഖ്വയ്ദ ലക്ഷ്യമിടുന്നത്. ഇതിന് തടയിടുക എന്നതാണ് അമേരിക്കയുടെ മുന്നിലുള്ള വെല്ലുവിളി.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications