കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ തന്നെ ശരി; ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന കപ്പല്‍ മോചിപ്പിക്കാന്‍ തീരുമാനം, അപേക്ഷയുമായി യുഎസ്

Google Oneindia Malayalam News

ദുബായ്: ജുലൈ ആദ്യവാരത്തില്‍ പിടികൂടിയ ഇറാന്‍ കപ്പല്‍ ഗ്രേസ് 1 വിട്ടയക്കാന്‍ ജിബ്രാള്‍ട്ടര്‍ ഭരണകൂടത്തിന്റെ തീരുമാനം. കപ്പല്‍ നിയമം ലംഘിച്ചിട്ടില്ലെന്ന ഇറാന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജിബ്രാള്‍ട്ടര്‍ കോടതി മോചനത്തിന് അനുമതി നല്‍കിയത്. എന്നാല്‍ അവസാന നിമിഷം അമേരിക്ക ഇടപെട്ടു. കപ്പല്‍ വിട്ടയക്കരുതെന്ന് അമേരിക്കന്‍ നീതിന്യായ വകുപ്പ് ജിബ്രാള്‍ട്ടറിന് പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു. ഇക്കാര്യം അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

കപ്പല്‍ നിയമം ലംഘിച്ചുവെന്നതിന് തെളിവുണ്ടെന്നാണ് അമേരിക്കയുടെ വാദം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി എടുക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്തിരുന്ന കപ്പലാണ് ജിബ്രാള്‍ട്ടര്‍ പോലീസ് ജൂലൈ നാലിന് പിടികൂടിയത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ഇറാന്റെ കപ്പല്‍ കസ്റ്റഡിയിലെക്കാന്‍ കാരണം

ഇറാന്റെ കപ്പല്‍ കസ്റ്റഡിയിലെക്കാന്‍ കാരണം

മധ്യധരണ്യാഴിയിലെ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശമാണ് ജിബ്രാള്‍ട്ടര്‍. ഇവിടെയുള്ള പോലീസ് ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെയാണ് ഇറാന്റെ കപ്പല്‍ പിടികൂടിയത്. യൂറോപ്പ് പ്രഖ്യാപിച്ച ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ എത്തിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഇറാന്റെ കപ്പല്‍ പിടിച്ചത്.

 ആരോപണത്തില്‍ കഴമ്പില്ല

ആരോപണത്തില്‍ കഴമ്പില്ല

ഇറാന്റെ കപ്പല്‍ വിട്ടയക്കുമെന്ന് ജിബ്രാള്‍ട്ടര്‍ മുഖ്യമന്ത്രി ഫാബിയന്‍ പിക്കാര്‍ഡോയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ കപ്പല്‍ സിറിയയിലേക്കാണ് പോയതെന്നതിന് തെളിവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

 ഇറാന്റെ നിലപാട് ഇങ്ങനെ

ഇറാന്റെ നിലപാട് ഇങ്ങനെ

ഇറാന്‍ കപ്പല്‍ ഇനിയും കസ്റ്റഡിയില്‍ വെക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ല എന്നാണ് ജിബ്രാള്‍ട്ടര്‍ അധികൃതര്‍ പറയുന്നത്. കപ്പല്‍ സിറിയയിലേക്ക് പോയതല്ല എന്ന് ഇറാന്‍ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് സൈന്യത്തിനും ജിബ്രാള്‍ട്ടറിനും ഇതുമായി ബന്ധപ്പെട്ട രേഖകളും ഇറാന്‍ കൈമാറിയിരുന്നു.

 അമേരിക്കയുടെ ഇടപെടല്‍

അമേരിക്കയുടെ ഇടപെടല്‍

തങ്ങളുടെ വാദം ശരിയാണെന്ന് ജിബ്രാള്‍ട്ടറിന് ബോധ്യമായെന്നും കപ്പല്‍ ഉടന്‍ വിട്ടയക്കുമെന്നും ഇറാനിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബുധനാഴ്ചയാണ് ദി സണ്‍ ഇക്കാര്യം ശരിവച്ച് റിപ്പോര്‍ട്ട് നല്‍കിയത്. വ്യാഴാഴ്ച വിട്ടയക്കാനും തീരുമാനിച്ചു. എന്നാല്‍ ഈ വേളയിലാണ് അമേരിക്ക ഇടപെട്ടത്.

ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍

ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍

ഇറാന്റെ കപ്പലിനെതിരെ പുതിയ ആരോപണങ്ങളാണ് അമേരിക്കയുടെ അപേക്ഷയിലുള്ളത്. ഇക്കാര്യം പരിശോധിക്കുമെന്ന് ജിബ്രാള്‍ട്ടര്‍ സര്‍ക്കാര്‍ അറിയിച്ചു. ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഇക്കാര്യം പരിശോധിച്ച് അന്തിമ തീരുമാനം എടുക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 28 ജോലിക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

സൗദി ലക്ഷ്യം കാണും; ഇന്ത്യന്‍ ഇടപാടില്‍ ഒന്നാംസ്ഥാനം!! റിലയന്‍സ് ഓഹരികള്‍ക്ക് പിന്നിലെ കളികള്‍സൗദി ലക്ഷ്യം കാണും; ഇന്ത്യന്‍ ഇടപാടില്‍ ഒന്നാംസ്ഥാനം!! റിലയന്‍സ് ഓഹരികള്‍ക്ക് പിന്നിലെ കളികള്‍

English summary
America 'applied to seize' detained Iranian vessel Grace 1 in Gibraltar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X