Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം കുടുംബത്തിന് വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് വിലക്ക്: കാരണം വ്യക്തമാക്കാതെ ഉദ്യോഗസ്ഥര്‍

ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് മുസ്ലീം കുടുംബത്തെ അമേരിക്ക സന്ദര്‍ശനത്തില്‍ നിന്ന് വിലക്ക്. വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിക്കാതെ ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡിസ്‌നിലാന്‍ സന്ദര്‍ശിക്കാനെത്തിയ 11 അംഗ കുടുംബത്തെയാണ് അധികൃതര്‍ വിലക്കിയത്.

റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയുടെ വിവാദം കെട്ടടങ്ങുന്നതിനുമുമ്പാണ് പുതിയ സംഭവം. കാലിഫോര്‍ണിയയിലെ ബന്ധുവിനെ കാണാനും ഡിസ്‌നിലാന്‍ഡ് സന്ദര്‍ശിക്കാനുമായിരുന്നു കുടുംബത്തിന്റെ ഉദ്ദേശ്യം. സംഭവം ബ്രിട്ടനിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

മുസ്ലീം കുടുംബത്തിന് വിലക്ക്

മുസ്ലീം കുടുംബത്തിന് വിലക്ക്

അമേരിക്കയില്‍ ബ്രിട്ടീഷ് കുടുംബത്തെയാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

 സന്ദര്‍ശനം ഡിസ്‌നിലാന്‍ഡിലേക്ക്

സന്ദര്‍ശനം ഡിസ്‌നിലാന്‍ഡിലേക്ക്

ഡിസ്‌നിലാന്‍ഡ് സന്ദര്‍ശിക്കാനെത്തിയ 11 അംഗ കുടുംബത്തെയാണ് ലോസ് ആഞ്ജലോസില്‍ യു എസ് അധികൃതര്‍ തടഞ്ഞതു കാരണം യാത്ര ഉപേക്ഷിക്കേണ്ടി വ്ന്നത്.

കാരണത്തെപ്പറ്റി പ്രതികരിച്ചില്ല

കാരണത്തെപ്പറ്റി പ്രതികരിച്ചില്ല

ഭീകരാക്രമണങ്ങള്‍ തടയാനുള്ള അമേരിക്കയുടെ ഭാഗമായാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. ഇതേസമയം കാരണത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല.

കൃത്യമായ മറുപടി ഇല്ല

കൃത്യമായ മറുപടി ഇല്ല

തങ്ങളുടെ യാത്ര തടഞ്ഞതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍കൃത്യമായ മറുപടി നല്‍കിയില്ലെന്ന് കുടുംബാംഗമായ മുഹമ്മദ് താരീഖ് മഹ്മൂദ് ഗാര്‍ഡിനോട് പറഞ്ഞു.

അനുമതി നല്‍കിയത്

അനുമതി നല്‍കിയത്

ഡിസംബര്‍ 15 ആയിരുന്നു ഇവര്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ വഴിയുള്ള ഇവരുടെ അപേക്ഷയ്ക്ക് അധികൃതര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ തിരിച്ചയച്ചത്.

സംഭവത്തെപ്പറ്റിയുള്ള പ്രതികരണം

സംഭവത്തെപ്പറ്റിയുള്ള പ്രതികരണം

അമേരിക്കയിലെ ബ്രിട്ടീഷ് മുസ്ലീംങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന വിവേചനത്തിന്റെ അവസാന ഇരയാണ് ഇവരെന്ന് മുതിര്‍ന്ന് രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+