Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിൻ സ്വീകരിച്ചവർക്ക് മാസ്ക് വേണ്ട; കോവിഡ് പോരാട്ടത്തില്‍ നിര്‍ണായക മുഹൂര്‍ത്തമെന്ന് ബൈഡൻ

അമേരിക്കയ്ക്ക് ഇത് മഹത്തായ ദിനമാണ്. മാസ്‌ക് ഉപേക്ഷിച്ച് ഇനി ചിരിക്കാം

വാഷിങ്ടൺ: പൂർണമായും കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകി അമേരിക്ക. വാക്സിനേഷൻ എടുത്തവർ ഇനിമുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോൾ അറിയിച്ചു. ഓവല്‍ ഓഫീസില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ മാസ്‌ക് ഉപേക്ഷിച്ച് പ്രഖ്യാപനം നടത്തി.

Recommended Video

cmsvideo
    In Pandemic Milestone, US Lifts Mask Guidance For Vaccinated People | Oneindia Malayalam
    covid 19

    കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തമാണിതെന്നും മാസ്ക് ഒഴിവാക്കി ചിരിയിലൂടെ അഭിവാദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയ്ക്ക് ഇത് മഹത്തായ ദിനമാണ്. മാസ്‌ക് ഉപേക്ഷിച്ച് ഇനി ചിരിക്കാം. മറ്റുള്ളവരുടെ മുഖത്തെ ചിരി കാണാമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

    കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

    എന്നാൽ വാക്‌സിൻ സ്വീകരിക്കാത്തവർ മാസ്‌ക് ധരിക്കുന്നത് തുടരണം. ഫിനിഷ് ലൈൻ തൊടുന്നത് വരെ നമ്മൾ സ്വയം സംരക്ഷിച്ചേ മതിയാകൂ. ഇതുപോലെ വലിയൊരു പ്രഖ്യാപനം നടത്താനായതിന് ശേഷം വീണ്ടും താഴേക്ക് വീണു പോകാൻ നമുക്കാവില്ലെന്നും ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് ജോ ബൈഡൻ വ്യക്തമാക്കി.

    സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനം ലോകത്ത് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് അമേരിക്ക. ഒരു വർഷത്തിൽ അഞ്ച് ലക്ഷത്തിലധികം പേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗവ്യാപന തോത് കുറയ്ക്കാൻ അമേരിക്കക്ക് സാധിച്ചിട്ടുണ്ട്. വാക്സിനേഷനാണ് ഇതിൽ പ്രധാന പങ്കുവഹിച്ചത്.

    സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+