ചൈനയുമായി വീണ്ടും കൊമ്പുകോര്‍ത്ത് ട്രംപ്; അമേരിക്കന്‍ കമ്പനികള്‍ ചൈന വിടണമെന്ന് നിർദ്ദേശം
വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കടുക്കുകയാണ്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ മറ്റുവഴികള്‍ തേടണം എന്നാണ് ഏറ്റവും ഒടുവില്‍ ട്രംപ് പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് അഞ്ച് ശതമാനം നികുതി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന തീരുവ വര്‍ദ്ധിപ്പിച്ചതിനുള്ള മറുപടിയാണ് ഇപ്പോള്‍ അമേരിക്ക നല്‍കിയിട്ടുള്ളത്. എന്നാല്‍ ചൈനയിലെ അമേരിക്കന്‍ കമ്പനികള്‍ പൂട്ടാനുള്ള നിര്‍ദ്ദേശം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും.

അമേരിക്കന്‍ ഉത്പനങ്ങള്‍ക്ക് 75 ബില്യണ്‍ ഡോളറിന്റെ നികുതി വര്‍ദ്ധിപ്പിച്ച ചൈനീസ് പ്രഖ്യാപനം വന്ന ഉടന്‍ തന്നെ ആയിരുന്നു ട്രംപ് തിരിച്ചടിച്ചത്. ഇത് ചൈന-അമേരിക്ക വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാക്കും എന്ന് ഉറപ്പാണ്.
ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങള്‍ കണ്ടെത്താന്‍ ആണ് കമ്പനികള്‍ക്ക് ട്രംപ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ചൈനയിലെ അമേരിക്കന്‍ കമ്പനികള്‍ അവിടെ വിടണം എന്ന ട്രംപിന്റെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാകാന്‍ സാധ്യത കുറവാണ്. അത് വലിയ സാമ്പത്തിക ബാധ്യതയ്ക്കായിരിക്കും വഴിവയ്ക്കുക.
അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ അവരെ മാത്രമല്ല ബാധിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വിഷയം. സാമ്പത്തിക ശക്തികളായ രണ്ട് രാജ്യങ്ങളുടെ ഈ വ്യാപാര യുദ്ധം ആഗോള സമ്പദ് ഘടനയേയും വലിയതോതില്‍ ബാധിക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യത്തിന് ഇത് ആക്കം കൂട്ടുകയും ചെയ്യും.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ്












Click it and Unblock the Notifications