കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക നേരിടാന്‍ പോവുന്നത് വന്‍ ദുരന്തത്തെ; 2 ലക്ഷം പേര്‍ മരിച്ചേക്കും,മുന്നറിയിപ്പുമായി വിദഗ്ധന്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇറ്റലിക്കും സ്പെയ്നിനും പിന്നാലെ അമേരിക്കയിലും ഭീതിതമായ തോതില്‍ കൊവിഡ് 19 പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുകയാണ്. 142735 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2489 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോവിഡ് ഭീതിയുടെ ഗൗരവം മനസ്സിലാക്കിയ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ സാമൂഹിക അകലം പാലിക്കല്‍ നിയന്ത്രണങ്ങള്‍ 30 കൂടി നീട്ടാന്‍ തീരുമാനിച്ചു.

Recommended Video

cmsvideo
അമേരിക്ക നേരിടാന്‍ പോകുന്നത് വന്‍ ദുരന്തം | Oneindia Malayalam

രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച അവസാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ എത്രയും പെട്ടെന്ന് തന്നെ ഈ ആപത്ത് വിട്ടൊഴിയുമെന്നും ജൂണ്‍ മാസത്തോടെ തന്നെ അമേരിക്ക സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി. അതേസമയം, വൈറസ് പടരുന്നത് തടഞ്ഞില്ലെങ്കില്‍ അമേരിക്കയില്‍ 2 ലക്ഷം വരെ മരണം സംഭവിച്ചേക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ആന്‍റണി ഫൗസി

ആന്‍റണി ഫൗസി

വൈറ്റ് ഹസിലെ കോവിഡ് പ്രതിരോധ വിഭാഗം മേധാവി ഡോ. ആന്‍റണി ഫൗസിയാണ് ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ അമേരിക്കയിലെ 10 ലക്ഷത്തിന് മുകളിലുള്ള ജനതയെ കൊറോണ വൈറസ് ബാധിക്കുമെന്നും ഒരു ലക്ഷം മുതില്‍ രണ്ട് ലക്ഷം വരെ മരണം സംഭവിച്ചേക്കാമെന്നാണ് ഫൗസി അഭിപ്രായപ്പെടുന്നത്.

രണ്ടാഴ്ചയ്ക്കകം

രണ്ടാഴ്ചയ്ക്കകം

രോഗികളുടെ എണ്ണം ദിവസവും കുതിച്ചുയരുകയാണ്. ഇതിന് അനുസരിച്ച് ആശുപത്രികളില്‍ സൗകര്യങ്ങളില്ലാത്തതാണ് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം ഇതേ നിരക്കില്‍ വര്‍ധിച്ചാല്‍ രണ്ടാഴ്ചയ്ക്കകം ന്യൂയോര്‍ക്ക് അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികള്‍ നിറഞ്ഞു കവിയും. നിലവില്‍ തന്നെ മരുന്നും മറ്റ് സംവിധാനങ്ങളും പരിമിതമാണെന്നും ഒരു അഭിമുഖത്തില്‍ ഡോ. ഫൗസി പറഞ്ഞു.

രോഗം പടര്‍ന്നുപിടിച്ചേക്കും

രോഗം പടര്‍ന്നുപിടിച്ചേക്കും

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും എല്ലാ മെട്രോ നഗരങ്ങളിലും രോഗം പടര്‍ന്നുപിടിച്ചേക്കും. കൊറോണ വൈറസ് ബാധിച്ച ഭൂരിഭാഗം രോഗികളിലും പനി, ചുമ, തീവ്രമല്ലാത്ത ന്യൂമോണിയ എന്നിങ്ങനെ വളരെ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. ഇവരില്‍ ചിലര്‍ക്ക് ആശുപത്രി വാസം വേണ്ടി വന്നേക്കും. പ്രായമായവരിലും മറ്റ് ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവരിലുമാണ് വൈറസ് ബാധ ഗുരുതരമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ മാത്രം

ഇന്നലെ മാത്രം

അതേസമയം, ഇന്നലെ മാത്രം അമേരിക്കിയില്‍ സ്ഥിരീകരിച്ചത് 255 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഷിക്കാഗോയില്‍ നവജാത ശിശുവും മരിച്ചു. കോവിഡ് ബാധിച്ച് ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞ് മരിക്കുന്നത് ആദ്യമായാണ്. ഏപ്രില്‍ 31 വരെ നിയന്ത്രണങ്ങള്‍ നീട്ടിയത് കൊണ്ട് വൈറസ് ബാധയെ പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പത്തു പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ പാടില്ല. പ്രായമായ ആളുകള്‍ വീട്ടില്‍ തുടരണം തുടങ്ങിയ നിയന്ത്രണങ്ങളാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

34000 മരണം

34000 മരണം

ലോകത്ത് ഇതുവരെ 34000 മരണങ്ങളാണ് കൊവിഡ് ബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗ ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. 723,330 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിലും സ്പെയ്നിലും ഇന്നലേയും കൂട്ട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്പെയ്നിനില്‍ 6803 പേര്‍ ഇതിനോടകം കൊവിഡ് 19 ബാധിച്ച് മരിച്ചു.

സ്പെയ്നും ഇറ്റലിയും

സ്പെയ്നും ഇറ്റലിയും

കഴിഞ്ഞ 24 മണിക്കൂറിനിടെ സ്പെയ്നില്‍ മരിച്ചത് 756 പേരാണ്. രോഗ ബാധിതരുടെ എണ്ണം 80110 ആണ്. അതേ സമയം സ്‌പെയിനില്‍ പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. ഇറ്റലിയില്‍ ആകെ മരണം 10779 ആണ്. ഇന്നലെ മാത്രം ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 756 പേരുടെ മരണമാണ്. ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. 97689 പേര്‍ക്കാണ് അവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

 കേരളം നിങ്ങളെ സംരക്ഷിക്കും, പിണറായി ഉറപ്പ് നല്‍കിയിട്ടുണ്ട്; അതിഥി തൊഴിലാളികളോട് മെഹുവ മൊയ്ത്ര എംപി കേരളം നിങ്ങളെ സംരക്ഷിക്കും, പിണറായി ഉറപ്പ് നല്‍കിയിട്ടുണ്ട്; അതിഥി തൊഴിലാളികളോട് മെഹുവ മൊയ്ത്ര എംപി

 ലോക്ക് ഡൗണ്‍: വെഹിക്കിള്‍ പാസ്, സത്യവാങ്മൂലം എന്നിവ ഇനി ഓണ്‍ലൈനിലും, സൗകര്യമൊരുക്കി പോലീസ് ലോക്ക് ഡൗണ്‍: വെഹിക്കിള്‍ പാസ്, സത്യവാങ്മൂലം എന്നിവ ഇനി ഓണ്‍ലൈനിലും, സൗകര്യമൊരുക്കി പോലീസ്

English summary
america coronavirus deaths may reach 200,000; says anthony Fauci
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X