കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയും അയല്‍രാജ്യങ്ങളുമായി ഒരു പ്രശ്‌നവുമില്ല, യുഎസ് അതിനാണ് ശ്രമിക്കുന്നതെന്ന് ചൈന!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ സന്ദര്‍ശനത്തിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചൈന. അയല്‍രാജ്യങ്ങളും മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി ചൈനയ്ക്ക് ഒരു തര്‍ക്കവും പ്രശ്‌നുമില്ലെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ അമേരിക്ക അത്തരമൊരു പ്രശ്‌നം ഉണ്ടാവാനാണ് ശ്രമിക്കുന്നതെന്നും ചൈന കുറ്റപ്പെടുത്തി. പോമ്പിയോ ടു പ്ലസ് ടു പ്രതിരോധ ചര്‍ച്ചകള്‍ക്കായിട്ടാണ് ഇന്ത്യയിലെത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രാലയവക്താവ് വാങ് വെന്‍ബിനാണ് പോമ്പിയോക്കെതിരെ പ്രതികരിച്ചത്. അതേസമയം ഇന്ത്യയുടെ പേര് പ്രത്യേകമായി എടുത്ത് പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

1

ചൈന വിരുദ്ധ പ്രസ്താവനയാണ് യുഎസ് നേടത്തുന്നത്. പോമ്പിയോ ചൈനയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും അനാവശ്യ ആക്രമണവും പുതിയ കാര്യമല്ലെന്ന് വാങ് പറഞ്ഞു. ശീതയുദ്ധ കാലത്തെ മനോഭാവവും, പ്രത്യയശാസ്ത്രപരമായ കാരണങ്ങളും കൊണ്ട് നുണകളാണ് യുഎസ് പറയുന്നത്. അയല്‍ രാജ്യങ്ങളുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ഇപ്പോള്‍ യുഎസ് ശ്രമിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. മേഖലയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരാനാണ് യുഎസ് ശ്രമിക്കേണ്ടതെന്നും, നുണപ്രചാരണം അവസാനിപ്പിക്കണമെന്നും ചൈനീസ് വക്താവ് ആവശ്യപ്പെട്ടു.

നേരത്തെ ഇന്ത്യയിലെ ധീരജവാന്മാരുടെ യുദ്ധ സ്മാരകം അമേരിക്കന്‍ സംഘം സന്ദര്‍ശിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സൈന്യത്തിലെ ധീര യുവതി-യുവാക്കളുടെ ത്യാഗത്തെ സ്മരണയോടെ ഓര്‍ക്കാന്‍ വേണ്ടിയാണ് തങ്ങള്‍ യുദ്ധ സ്മാരകം സന്ദര്‍ശിച്ചതെന്ന് പോമ്പിയോ പറഞ്ഞു. ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചര്‍ച്ച നിര്‍ണായകമാകുമെന്ന സൂചനയാണ് പോമ്പിയോ നല്‍കിയത്. ഗല്‍വാനിലെ സംഘര്‍ഷത്തെ അമേരിക്ക അപലപിക്കുകയും ചെയ്തു.

ചൈന സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പോമ്പിയോ കുറ്റപ്പെടുത്തിയിരുന്നു. ഇന്തോ-പസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കാനും ധാരണയായിട്ടുണ്ട്. അതേസമയം ഗല്‍വാനില്‍ കൊല്ലപ്പെട്ട 20 സൈനികര്‍ അടങ്ങുന്ന രക്തസാക്ഷി സ്മാരകമാണ് പോമ്പിയോയും സംഘവും സന്ദര്‍ശിച്ചു. പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണി നേരിടുന്ന ഘട്ടത്തില്‍ അമേരിക്ക എപ്പോഴും ഇന്ത്യക്കൊപ്പമുണ്ടാവുമെന്ന് പോമ്പിയോ ഉറപ്പ് നല്‍കി. ലഡാക്കിലെ സംഘര്‍ഷത്തെ എടുത്ത് പറഞ്ഞ് മേഖലയില്‍ ചൈനയുടെ സാന്നിധ്യം കുറയ്ക്കാനാണ് യുഎസ്സിന്റെ ശ്രമം. വിവിധ രാജ്യങ്ങളെ അതിനായിട്ടാണ് യുഎസ് ഒന്നിപ്പിക്കുന്നത്.

English summary
america creating problems in asian region alleges china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X