കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്‌ക്കെതിരെ ഗൗരവമേറിയ അന്വേഷണം പ്രഖ്യാപിച്ച് ട്രംപ്, നഷ്ടപരിഹാരം, ജര്‍മനിയേക്കാള്‍ കൂടുതല്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണവൈറസില്‍ ചൈനയ്‌ക്കെതിരെ ഗൗരവമേറിയ അന്വേഷണമാണ് അമേരിക്ക നടത്തുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അന്താരാഷ്ട്ര തലത്തില്‍ ചൈനയ്‌ക്കെതിരെ നടക്കുന്ന പോരാട്ടത്തിന്റെ മുന്‍നിരയില്‍ തന്നെ യുഎസ് ഉണ്ടാവുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വലിയൊരു തുക തന്നെ നഷ്ടപരിഹാരമായി ചൈനയില്‍ നിന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ജര്‍മനി ആവശ്യപ്പെട്ട 130 ബില്യണ്‍ യൂറോയേക്കാള്‍ വളരെ ഉയര്‍ന്ന തുകയായിരിക്കും അതെന്നും ട്രംപ് പറഞ്ഞു. ഇതോടെ ചൈനയുമായുള്ള പോരാട്ടം ശക്തമാക്കിയിരിക്കുകയാണ് യുഎസ്. നേരത്തെ യുഎസ് രാഷ്ട്രീയ കളിയാണ് നടത്തുന്നതെന്ന് ചൈന ആരോപിച്ചിരുന്നു.

1

ജര്‍മനി നഷ്ടപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയും അത്തരം മാര്‍ഗങ്ങളിലേക്കാണ് പോകുന്നത്. ജര്‍മനിയേക്കാള്‍ കൂടുതല്‍ പണം വാങ്ങുന്ന കാര്യത്തെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നതെന്ന് ട്രംപ് പററഞ്ഞു. യുഎസ്സിലാണ് കൊറോണ ബാധിച്ച് ഏറ്റവുമധികം പേര്‍ മരിച്ചത്. യഥാര്‍ത്ഥ വിവരങ്ങള്‍ ചൈന മറച്ചുവെച്ചത് കൊണ്ടാണ് മരണനിരക്ക് ആഗോള തലത്തില്‍ തന്നെ വര്‍ധിച്ചതെന്ന് യുഎസ് ആരോപിച്ചിരുന്നു. വുഹാനിലെ വൈറോളജി ലാബിലെ ജോലിക്കാരിയില്‍ നിന്ന് വെറ്റ് മാര്‍ക്കറ്റിലേക്ക് കൊറോണവൈറസ് എത്തിയെന്നും, അവിടെ നിന്നാണ് സമൂഹവ്യാപനം ഉണ്ടായതെന്നുമാണ് യുഎസ് ആരോപിക്കുന്നത്.

്അതേസമയം വൈറസിനെ നേരിടുന്നതില്‍ വന്‍ പരാജയമായിരുന്നു ട്രംപ് ഭരണകൂടം. ഇത് മറച്ചുവെക്കാനാണ് ട്രംപ് ചൈനയ്ക്ക് മേല്‍ പഴിചാരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആരോപിക്കുന്നു. വിവിധ രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ യുഎസ്സിന് പിന്നാലെ രംഗത്ത് വന്നിട്ടുണ്ട്. ജര്‍മനി കഴിഞ്ഞ ദിവസം ചൈന സ്വാധീനിക്കാന്‍ ശ്രമിച്ചതായും വെളിപ്പെടുത്തിയിരുന്നു. ചൈനയെ കുറിച്ച് നല്ലത് മാത്രം പറയണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് ജര്‍മനി തള്ളിയിരുന്നു. ബ്രിട്ടനും ഓസ്‌ട്രേലിയയും ചൈനയ്‌ക്കെതിരെ അന്വേഷണം വേണമെന്ന നിലപാടിലാണ്. ജര്‍മനി ചെയ്തതിനേക്കാള്‍ എളുപ്പത്തിലുള്ള കാര്യമാണ് യുഎസ് ചെയ്യുന്നത്. നഷ്ടപരിഹാരം എത്ര വേണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

Recommended Video

cmsvideo
ഇന്ത്യയില്‍ സ്ഥിതി അതീവഗുരുതരം | Oneindia Malayalam

നമ്മള്‍ ആഗോള തലത്തിലേക്ക് നോക്കണം, യഥാര്‍ത്ഥത്തില്‍ ഇത് ലോകത്തിന് സംഭവിച്ച നഷ്ടമാണ്. അമേരിക്കയ്ക്കും ഇക്കാര്യത്തില്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. പക്ഷേ ഇതൊരു ആഗോള നഷ്ടമാണ്. വൈറസ് പടര്‍ന്ന് പിടിച്ചതിന് ചൈനയെ നിരവധി മാര്‍ഗങ്ങളിലൂടെ ഉത്തരവാദികളാക്കാം. ഞങ്ങള്‍ അക്കാര്യത്തില്‍ വളരെ ഗൗരവമേറിയ അന്വേഷണമാണ് നടത്തുന്നത്. നിങ്ങള്‍ കരുതുന്നത് പോലെ ചൈനയുമായി അത്ര സുഖകരമായ ബന്ധമല്ല യുഎസ്സിനുള്ളതെന്നും ട്രംപ് പറഞ്ഞു. ഇതുവരെ നടന്ന കാര്യങ്ങളില്‍ ഞങ്ങളൊട്ടും സംതൃപ്തരല്ല. കാരണം ഇതിനെ തടയാന്‍ സാധിക്കുമായിരുന്നു എന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അത് ഇത്രത്തോളം എത്തില്ലായിരുന്നു. ചൈന കൊറോണയുടെ കാര്യത്തില്‍ ഉത്തരവാദികളാണെന്നും ട്രംപ് പറഞ്ഞു.

English summary
america doing very serious investigation against china will seek compensation says trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X