ഇന്ത്യയിലേക്കുള്ള യാത്രയില്‍ ഇളവ് വരുത്തി അമേരിക്ക; പുതിയ തീരുമാനം ഇങ്ങനെ
വാഷിങ്ടണ്‍: ഇന്ത്യയിലേക്കുള്ള യാത്ര നിയന്ത്രണത്തില്‍ ഇളവ് വരുത്തി അമേരിക്ക. ലെവല്‍ നാലില്‍ നിന്ന് ലെവല്‍ മൂന്നിലേക്ക് നിയന്ത്രണങ്ങള്‍ താഴ്ത്തി. യാത്ര പാടില്ല എന്നതാണ് ലെവല്‍ നാല്. യാത്ര പുനരാലോചിക്കണം എന്ന് നിര്‍ദേശിക്കുന്നതാണ് ലെവല്‍ മൂന്ന്. അതായത് കടുത്ത നിയന്ത്രണം നീക്കി എന്നര്‍ഥം. ഇന്ത്യയിലേക്ക് യാത്ര പാടില്ല എന്ന കര്‍ശന നിര്‍ദേശം ഇപ്പോഴില്ല. ഇന്ത്യയ്ക്ക് പുറമെ പാകിസ്താനിലേക്കുള്ള നിയന്ത്രണവും ലെവല്‍ മൂന്നിലേക്ക് താഴ്ത്തിയിട്ടുണ്ട്. ഇന്ത്യയിലേയും പാകിസ്താനിലെയും കൊവിഡ് സാഹചര്യത്തില്‍ വന്ന മാറ്റം പരിശോധിച്ച ശേഷമാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ഇക്കാര്യത്തില്‍ പുതിയ തീരുമാനം കൈക്കൊണ്ടത്.
ബിഗ് ബോസ് ഫിനാലെ ഉടൻ, താരങ്ങൾ ചെന്നൈയിൽ എത്തി, ചിത്രങ്ങൾ പുറത്ത്

ഇന്ത്യ ഇപ്പോഴും കൊവിഡ് ആശങ്ക കൂടുലുള്ള രാജ്യമാണ് എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. അതുകൊണ്ടാണ് നിയന്ത്രണം പൂര്‍ണമായി എടുത്തു കളയാത്തത്. എങ്കിലും പുതിയ തീരുമാനം അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യയിലേക്കുള്ള യാത്ര നിരോധിച്ച് ലെവല്‍ 4ല്‍ ഉള്‍പ്പെടുത്തി അമേരിക്ക നോട്ടീസ് ഇറക്കിയത് മെയ് അഞ്ചിനാണ്. രണ്ടര മാസത്തിന് ശേഷമാണ് ഇതില്‍ ഇളവ് വരുത്തുന്നത്.
ഇക്കാലയളവില്‍ ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികള്‍ വളരെ കൂടുതലായിരുന്നു. പ്രതിദിന രോഗികള്‍ മൂന്ന് ലക്ഷത്തിലധികവും രാജ്യത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമല്ല എന്ന വിവരങ്ങളും പുറത്തുവന്ന സാഹചര്യമായിരുന്നു അത്. ഇന്ന് പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഇന്ത്യയിലെ കൊവിഡ് രോഗികള്‍ 30000ത്തിലെത്തിയിട്ടുണ്ട്. ഏറെകാലത്തിന് ശേഷമാണ് ഇത്രയും കുറഞ്ഞ പ്രതിദിന രോഗം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Recommended Video
പാകിസ്താനിലേക്കുള്ള യാത്രയില്‍ ആരോഗ്യ വകുപ്പ് ലെവല്‍ 2 ആണ് നിര്‍ദേശിക്കുന്നത്. എന്നാല്‍ തീവ്രവാദ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിദേശകാര്യ വകുപ്പ് ലെവല്‍ 3 ആക്കുകയായിരുന്നു. ആരോഗ്യ കാരണങ്ങള്‍ മാത്രമല്ല, രാഷ്ട്രീയ സാഹചര്യം കൂടി പരിശോധിച്ച ശേഷമാണ് പാകിസ്താനിലേക്കുള്ള യാത്രാ നിയന്ത്രണത്തില്‍ ഇളവ് നല്‍കുന്ന കാര്യം തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications