അമേരിക്കയ്ക്ക് ഭയം താലിബാനെ അല്ല; ഈ രാജ്യങ്ങളെ... അതിനുള്ള കാരണം ഇതാണ്! അഫ്ഗാന് വിടാനും...
വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ സേനാ പിന്മാറ്റം വലിയ വിമര്‍ശനങ്ങളാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. താലിബാന് സുരക്ഷിതമായി അധികാരം കൈയ്യാളാന്‍ അമേരിക്ക അവസരമൊരുക്കി കൊടുത്തു എന്നാണ് ആക്ഷേപം. അതിനായി അഫ്ഗാനിലെ സാധാരണക്കാരെ കുരുതികൊടുത്തു എന്ന കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്.
സത്യത്തില്‍ അമേരിക്ക താലിബാനെ ഒരിക്കലും ഭയന്നിരുന്നില്ല. അഫ്ഗാനിലെ അവരുടെ സൈനിക നടപടി തന്നെ ബിന്‍ലാദനുമായി ബന്ധപ്പെട്ടായിരുന്നു. പിന്നീട് അത് തുടരാന്‍ കാരണം അഫ്ഗാനിലെ അല്‍ ഖ്വായ്ദ കേന്ദ്രങ്ങളും ആയിരുന്നു. ഇന്നും താലിബാന് തങ്ങള്‍ക്ക് വലിയ ഭീഷണിയല്ലെന്ന നിലപാടിലാണ് പ്രസിഡന്റ് ജോ ബൈഡന്. അതിലും വലിയ ഭീഷണികള്‍ വേറെയുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തിലേറിയത് അമേരിക്കയെ സംബന്ധിച്ച് വലിയ ഭീഷണിയല്ല എന്ന മട്ടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. എബിസി ന്യൂസിന്റെ 'ഗുഡ് മോണിങ് അമേരിക്ക' എന്ന പരിപാടിയില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യം അനിശ്ചിത കാലത്തേക്ക് തുടരുന്നത് ന്യായമല്ലെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിലെ താലിബാനേക്കാള്‍ ഭീഷണി മറ്റ് ചില രാജ്യങ്ങള്‍ ആണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അല്‍ ഖ്വായ്ദയും അവരുടെ പോഷക സംഘടനകളും ശക്തമായ സ്വാധീനം സൃഷ്ടിച്ച രാജ്യങ്ങളെ ആണ് ഭയക്കേണ്ടത്. സിറിയയും കിഴക്കന്‍ ആഫ്രിക്കയും ആണ് ആ രാജ്യങ്ങള്‍. ഇവിടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനകള്‍ ഇപ്പോള്‍ തന്നെ വലിയ തോതില്‍ ശക്തിസംഭരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്.

എന്നാല്‍ സിറിയ പോലുള്ള രാജ്യങ്ങളില്‍ അമേരിക്കയ്ക്ക് വലിയ സൈനിക സാന്നിധ്യമില്ല എന്ന യാഥാര്‍ത്ഥ്യവും അദ്ദേഹം ഉള്‍ക്കൊള്ളുന്നു. എന്നാല്‍, നിലവിലെ സൈനിക സാന്നിധ്യം തന്നെ ഈ രാജ്യങ്ങളിലെ അല്‍ ഖ്വായ്ദ, ഇസ്ലാമിക് സ്റ്റേറ്റ് നീക്കങ്ങളെ ഇല്ലാതാക്കാന്‍ പോന്നതാണെന്നും അദ്ദേഹം പറയുന്നുണ്ട്.

ഇനി ബൈഡന് പറഞ്ഞ കാര്യങ്ങളും അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും ഒന്ന് ചേര്‍ത്തുവച്ച് പരിശോധിക്കാം. അല്‍ ഖ്വായ്ദയ്ക്കും ഇസ്ലാമിക് സ്റ്റേറ്റിലും അഫ്ഗാനിസ്ഥാനില്‍ അവരുടെ സുരക്ഷിത കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. താലിബാനെതിരെ അഫ്ഗാന് സൈന്യത്തിനൊപ്പം പോരാടുമ്പോള്‍ തന്നെ, അമേരിക്കന്‍ സൈന്യം പ്രധാനമായും ലക്ഷ്യം വച്ചത് അല്‍ ഖ്വാദ, ഐസിസ് ശക്തികേന്ദ്രങ്ങളെ ആയിരുന്നു. രണ്ട് കൂട്ടര്‍ക്കും വലിയ നാശം വിതക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടും ഉണ്ട്.

അഫ്ഗാനിലെ ഔദ്യോഗിക സര്‍ക്കാരിനെ മാറ്റി നിര്‍ത്തി താലിബാനുമായി അമേരിക്ക ചര്‍ച്ച തുടങ്ങിയതിന് പിന്നിലും ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വെളിവാക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചാല്‍ അല്‍ ഖ്വായ്ദയേയും ഐസിസിനേയും തങ്ങളുടെ സ്വാധീനമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നതായിരുന്നു താലിബാന്റെ വാഗ്ദാനം. ഖത്തര്‍ കരാറില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടും ഉണ്ട്.

അമേരിക്കയെ സംബന്ധിച്ച് അഫ്ഗാനിസ്ഥാനിലെ വലിയ സൈനിക ചെലവുകളേക്കാള്‍ ലാഭകരവും സുരക്ഷിതവും ആയിരുന്നു താലിബാനുമായുള്ള ഈ 'ഡീല്‍'. അഫ്ഗാനിസ്ഥാനില്‍ അല്‍ ഖ്വായ്ദക്ക് സുരക്ഷിത കേന്ദ്രങ്ങള്‍ ഇല്ലാതായാല്‍ അമേരിക്കയുടെ പാതിഭയം ഇല്ലാതാകും. താലിബാന് വാക്കുപാലിച്ചാല്‍ അത് സാധ്യമാവുകയും ചെയ്യും.

അഫ്ഗാനിസ്ഥാന് പുറത്തേക്ക് തത്കാലം തങ്ങള്‍ക്ക് താത്പര്യങ്ങളൊന്നും ഇല്ലെന്ന് താലിബാന് വ്യക്തമാക്കിയിട്ടും ഉണ്ട്. എണ്ണിയാല്‍ തീരാത്തത്ര പണം ചെലവഴിച്ച അഫ്ഗാനിസ്ഥാനില്‍ അമേരിക്കയ്ക്ക് ഇനി ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയിലും കാര്യങ്ങള്‍ എത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ചെലവുകളുടെ കണക്കുകള്‍ പരിശോധിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നിയോഗിച്ച ഇന്‍സ്പെക്ടര്‍ ജനറല്‍ ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
Recommended Video

ഇനി സിറിയയിലേക്ക് വരാം. ഒരു ഘട്ടത്തില്‍ ഐസിസിന് വലിയ സ്വാധീനമുണ്ടായിരുന്ന രാജ്യമാണ് സിറിയ. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ആണെങ്കില്‍ ശക്തമായ അമേരിക്കന്‍ വിരുദ്ധനും. ഈ ഘട്ടത്തില്‍ റഷ്യയുടേയും ഇറാന്റേയും സഹായത്തോടെ ആയിരുന്നു അസദ് സിറിയയിലെ ഐസിസ് തേര്‍വാഴ്ച അവസാനിപ്പിച്ചത്. അമേരിക്കയുടേയും നാറ്റോയുടേയും സൈന്യത്തിന് സിറിയയില്‍ സാന്നിധ്യമുണ്ടായിരുന്നെങ്കിലും പോരാട്ടം നയിച്ചത് റഷ്യയായിരുന്നു എന്നര്‍ത്ഥം. സിറിയയില്‍ ഒരേസമയം ഐസിസിനും അസദിനും എതിരെ ആയിരുന്നു അമേരിക്ക യുദ്ധം ചെയ്തിരുന്നത്. അടുത്ത ഘട്ടത്തിലും സിറിയയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications