കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിന് മുന്നില്‍ നാണംകെട്ട് അമേരിക്ക, കാപ്പിറ്റോളില്‍ അഴിഞ്ഞാടി ട്രംപ് അനുകൂലികള്‍, നഷ്ടമായത് 4 ജീവനുകള്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്റെ വിജയം പ്രഖ്യപിക്കവെ വാഷിംഗ്ടണിലെ കാപ്പിറ്റോള്‍ മന്ദിരത്തിന് മുന്നിലുണ്ടാക്കിയ കലാപം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. അമേരിക്കന്‍ ജനാധിപത്യത്തിലെ കറുത്ത അധ്യായം എന്ന് ഇതിനെ വിളിക്കാം. തന്നെ അട്ടിമറിക്കാന്‍ യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ശ്രമമാണ് കാപ്പിറ്റോളില്‍ കണ്ടതെന്നാണ് ട്രംപ് ഈ കലാപത്തെ പറ്റി പറഞ്ഞത്. എന്നാല്‍ ജനുവരി ആറിലെ ഈ പൊട്ടിത്തെറി നടക്കുന്നതിന് മുമ്പ് തന്നെ ഇതിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും ട്രംപ് നടത്തിയെന്നതിന് തെളിവുകള്‍ ഏറെയാണ്.

us

ലോകത്തെ തന്നെ ഞെട്ടിച്ച് ട്രംപ് അനുകൂലികള്‍ നടത്തിയ ഈ ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാല് പേരുടെ ജീവനാണ് നഷ്ടമായത്. കാപ്പിറ്റോള്‍ മന്ദിരത്തിനുള്ളിലാണ് സ്ത്രീ വെടിയേറ്റ് മരിച്ചത്. പരിക്കേറ്റ അഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരാണ് ഈ മരണത്തിന് ഉത്തരവാദികള്‍ എന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. സമയം കിട്ടുമ്പോഴെല്ലാം അണികളില്‍ ആഹ്വാനങ്ങളും മറ്റും കുത്തിനിറച്ച് ആക്രമണങ്ങള്‍ക്ക് കളമൊരുക്കിയ ട്രംപോ. ജനുവരി ആറിന് ഇരു സംഭകളും സമ്മേളിക്കുന്ന ജനുവരി ആറിന് വാഷിംഗ്ടണിലെത്താന്‍ നടത്തിയ ആഹ്വാനമായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

അതേസമയം, കാപ്പിറ്റോളിലെ ആക്രമം അവസാനിച്ചെങ്കിലും പരിസരത്ത് ഇപ്പോഴും സായുധ വിഭാഗക്കാരും തീവ്രവലതുപക്ഷ അനുഭാവികളും ചുറ്റിക്കറങ്ങുന്നുണ്ടെന്നാണ് സുരക്ഷ ഉദ്യോഗസ്ഥരും നല്‍കുന്ന മുന്നറിയിപ്പ്. ആക്രമം നടത്തിയവരെ മഹത്തായ പോരാളികള്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തങ്ങളില്‍ നിന്ന് പിടിച്ചെടുത്ത തിരഞ്ഞെടുപ്പ് വിജയം അവര്‍ ആഘോഷിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വെറും ഒരു പ്രതിഷേധമല്ലെന്നും സായുധ കലാപമാണെന്നുമാണ് ബൈഡന്റെ മറുപടി.

കാപ്പിറ്റോളില്‍ നടന്ന കലാപത്തിന്റെ പേരില്‍ ട്രംപിനെതിരെ റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റുകളും രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. ട്രംപിന് കീഴില്‍ പ്രവര്‍ത്തിച്ച മുന്‍ പ്രതിരോധ സെക്രട്ടറിയായ ജിം മാറ്റിസ് ഇതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, ആള്‍ക്കൂട്ടത്തെ ഉപയോഗിച്ച് ട്രംപ് അനുകൂലികള്‍ നടത്തിയ നീക്കമാണിത്. കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് കലാപകാരികള്‍ കയറിയപ്പോള്‍ ട്രംപ് നിശബ്ദമായി നിന്നതും ഏറെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

കാപ്പിറ്റോൾ കലാപം; ട്രംപിന് ഫേസ്ബുക്കിൽ ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി സക്കർബര്‍ഗ്കാപ്പിറ്റോൾ കലാപം; ട്രംപിന് ഫേസ്ബുക്കിൽ ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി സക്കർബര്‍ഗ്

പരമാവധി സെന്‍ട്രല്‍ ജയില്‍ അല്ലേ, അങ്ങനത്തെ പേടിയൊന്നുമില്ലെന്ന് കെഎം ഷാജി; ചോദ്യം ചെയ്യലിന് ശേഷം പ്രതികരണംപരമാവധി സെന്‍ട്രല്‍ ജയില്‍ അല്ലേ, അങ്ങനത്തെ പേടിയൊന്നുമില്ലെന്ന് കെഎം ഷാജി; ചോദ്യം ചെയ്യലിന് ശേഷം പ്രതികരണം

Recommended Video

cmsvideo
US Lawmakers Went To Underground Tunnel As Pro-Trump Mob Stormed Capitol

English summary
America is ashamed in front of the world, Trump supporters disbanded in the US Capitol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X