കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് തിരിച്ചടി നൽകാൻ ട്രംപ്, ചൈനയിൽ നിന്നുളള വിമാനങ്ങളെ അമേരിക്ക വിലക്കിയേക്കും!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ചൈനയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനുളള നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് സര്‍വ്വീസ് പുനരാരംഭിക്കാന്‍ ചൈന അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. ജൂണ്‍ മധ്യത്തോടെ ചൈനയില്‍ നിന്നുളള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് അമേരിക്കയിലെ വ്യോമയാന വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുളള വ്യോമയാന ഗതാഗതം സംബന്ധിച്ച് നിലവിലുളള കരാര്‍ ചൈന പാലിക്കാത്ത പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നീക്കം. വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ചൈനയോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന അനുമതി നല്‍കിയില്ല. ഇത് ഇരുരാജ്യങ്ങളും തമ്മിലഉളള കരാറിന് വിപരീതമാണെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു.

അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം ഉളള രാജ്യമായി അമേരിക്ക മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് ചൈന പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അമേരിക്കയും ചൈനയുമായുളള ബന്ധം കഴിഞ്ഞ കുറച്ച് മാസങ്ങളായി തീര്‍ത്തും വഷളായിരിക്കുകയാണ്.

trump

ജൂണ്‍ 16 മുതലായിരിക്കും ചൈനീസ് വിമാനങ്ങളെ അമേരിക്ക വിലക്കുക. ഈ മാസം ഡെല്‍റ്റ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയോട് ചൈനയിലേക്കുളള സര്‍വ്വീസ് ആരംഭിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. എയര്‍ ചൈന, ചൈന ഈസ്‌റ്റേണ്‍ എയര്‍ കോര്‍പ്പ്, ചൈന സതേണ്‍ എയര്‍ലൈന്‍സ് കോ, ഹൈനാന്‍ എയര്‍ലൈന്‍സ് ഹോള്‍ഡിംഗ് കോ എന്നീ വിമാനക്കമ്പനികളുടെ അമേരിക്കയിലേക്കുളള സര്‍വ്വീസ് ഇതോടെ നിലയ്ക്കും.

Recommended Video

cmsvideo
‘Prepare For War’: Chinese President Directs Army | Oneindia Malayalam

വൈറ്റ് ഹൗസിലെ ഗതാഗത വകുപ്പ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മാത്രമല്ല വാഷിംഗ്ടണിലെ ചൈനീസ് എംബസ്സിയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. മെയ് 22 ന് ട്രംപ് ഭരണകൂടം അമേരിക്കന്‍ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് പുനരാരംഭിക്കാനുളള അനുമതി ചൈന നല്‍കുന്നില്ലെന്ന് ആരോപിച്ചിരുന്നു. മാത്രമല്ല ചൈനയിലേക്കുളള വിമാനങ്ങളുടെ ഷെഡ്യൂള്‍ സമര്‍പ്പിക്കാനും അമേരിക്കൻ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നെത്തിയ ആൾക്ക് കൊവിഡ്! ആടുജീവിതം സംഘം ആശങ്കയിൽ!പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നെത്തിയ ആൾക്ക് കൊവിഡ്! ആടുജീവിതം സംഘം ആശങ്കയിൽ!

 പൊട്ടിക്കരഞ്ഞ് സൂരജിന്റെ അമ്മ രേണുക, കൂസാതെ പെങ്ങൾ സൂര്യ! ഉത്ര കൊലക്കേസ് ചുരുളഴിയുന്നു! പൊട്ടിക്കരഞ്ഞ് സൂരജിന്റെ അമ്മ രേണുക, കൂസാതെ പെങ്ങൾ സൂര്യ! ഉത്ര കൊലക്കേസ് ചുരുളഴിയുന്നു!

 രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി! രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി!

English summary
America likely to ban flights from China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X