കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൂത്തികളെ അമേരിക്ക ഭീകര പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു; സൗദിയിലേക്ക് ആക്രമണം ശക്തമാക്കി ഹൂത്തികള്‍

Google Oneindia Malayalam News

റിയാദ്: യമനിലെ ഹൂത്തി വിമതരെ ഭീകര പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ അമേരിക്ക നീക്കം തുടങ്ങി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആണ് ഇക്കാര്യം പറഞ്ഞത്. തന്റെ മുന്‍ഗാമി മൈക്ക് പോംപിയോ ഹൂത്തികളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നും അത് നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൂത്തികളുടെ നിയന്ത്രണത്തിലാണ് യമനിലെ ഭൂരിഭാഗം പ്രദേശങ്ങളും. ഈ സാഹചര്യത്തില്‍ ഇവരെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത് കാരണം യുദ്ധഭൂമിയില്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ക്ക് സാധിച്ചിരുന്നില്ല.

j

ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിയുള്ള രാജ്യങ്ങളിലൊന്നാണ് യമന്‍. ഹൂത്തികളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത് കാരണം സഹായ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ പ്രയാസം നേരിടുകയാണെന്നും അത് വിപരീത ഫലം ചെയ്യുമെന്നും സന്നദ്ധ സംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു. ബൈഡന്‍ ഭരണകൂടം അമേരിക്കന്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് വിദേശ നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയത്. ഹൂത്തികളുമായി സമവായത്തിലെത്തുകയും യമനില്‍ സമാധാനം പുനസ്ഥാപിക്കുകയുമാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ പ്രേരണ ചെലുത്തുകയാണ് അമേരിക്ക പുതിയ തീരുമാനത്തിലൂടെ. ഹൂത്തികളെ ഭീകര പട്ടികയില്‍ നിന്ന് നീക്കുന്ന പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകുമെന്നാണ് സൂചന.

ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി; മലപ്പുറത്തെ ക്ലിനിക്കില്‍ മൂവരും ഒരുമിച്ചപ്പോള്‍...ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി; മലപ്പുറത്തെ ക്ലിനിക്കില്‍ മൂവരും ഒരുമിച്ചപ്പോള്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം

അതിനിടെ, സൗദിക്കെതിരായ ആക്രമണം ഹൂത്തികള്‍ തുടരുകയാണ്. ശനിയാഴ്ച വൈകീട്ടും അബഹ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. സൗദി സൈന്യം ഹൂത്തി മിസൈല്‍ ലക്ഷ്യംകാണും മുമ്പേ തകര്‍ക്കുകയായിരുന്നു. ആക്രമണം സംബന്ധിച്ച് ഹൂത്തികളും സ്ഥിരീകരിച്ചു. സൗദിയുടെ വിമാനത്താവളം തങ്ങളുടെ വ്യോമസേനാ വിഭാഗം ആക്രമിച്ചുവെന്ന് ഹൂത്തി സൈനിക വക്താവ് യഹിയ സരിയ ട്വിറ്ററില്‍ കുറിച്ചു.

15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്

English summary
America likely to remove Houthi's from Terror list for Peace move in Yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X