കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ പിടിവിട്ട് തകര്‍ച്ച, ഒരുമാസം നഷ്ടം 20 മില്യണ്‍ തൊഴില്‍, അദ്ഭുതമില്ലെന്ന് ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണവൈറസിന്റെ പ്രത്യാഘാതങ്ങള്‍ കടുക്കുന്നു. വിപണിയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ് വൈറസ്. ഒരു മാസം തൊഴില്‍ ഇല്ലാതായത് 20.5 മില്യണ്‍ പേര്‍ക്കാണ്. ഇതുപോലൊന്ന് അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ലോകത്ത് ഏറ്റവുമധികം തിരിച്ചടിയുണ്ടായ രാജ്യവും അമേരിക്കയായി മാറിയിരിക്കുകയാണ്. സ്‌റ്റേ അറ്റ് ഹോം അതിരൂക്ഷമായിട്ടാണ് ബാധിച്ചിരിക്കുന്നത്. ഏപ്രിലില്‍ മാത്രമാണ് 21 മില്യണോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായത്. കഴിഞ്ഞ മാസം മാത്രം 14.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് തൊഴിലില്ലായ്മയില്‍ ഉണ്ടായിരിക്കുന്നത്. നൂറ് കൊല്ലത്തിനുള്ളിലെ ഏറ്റവും വലിയ നിരക്കാണിത്.

1

യുഎസ് സമ്പദ് വ്യവസ്ഥ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ മുകളിലാണ് യഥാര്‍ത്ഥ കണക്കുകള്‍. ഇതുവരെ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചവരല്ലാത്തവരുടെ കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ല. അതേസമയം ഏപ്രിലിലെ കണക്ക് കുറവാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസം 20 ശതമാനത്തോളം തൊഴിലില്ലായ്മ നിരക്ക് കുതിച്ചിട്ടുണ്ടെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ ആഷ്‌വര്‍ത്ത് പറയുന്നു. പുരുഷന്‍മാരില്‍ 13 ശതമാനവും സ്ത്രീകളില്‍ 15.5 ശതമാനവുമാണ് തൊഴിലില്ലായ്മ ബാധിച്ചിരിക്കുന്നത്.

അതേസമയം വെളുത്ത വര്‍ഗക്കാരില്‍ 14.2 ശതമാനവും കറുത്ത വര്‍ഗക്കാരില്‍ 16.7 ശതമാനവും ഏഷ്യന്‍ വംശജരില്‍ 14.5 ശതമാനവും ഹിസ്പാനിയന്‍സില്‍ 18.9 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. രാജ്യത്തെ എല്ലാ തൊഴില്‍ മേഖലയും കഴിഞ്ഞ മാസം വന്‍ തകര്‍ച്ചയെ നേരിട്ടു. ഹോട്ടല്‍ മേഖലയിലാണ് വന്‍ തകര്‍ച്ച കൂടുതലായും ഉണ്ടായത്. 47 ശതമാനമാണ് ഇടിവ്. ഭക്ഷണ, മദ്യ, പാനീയ മേഖലകളില്‍ 5.5 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ 2.5 മില്യണ്‍ പേര്‍ക്ക് തൊഴിലില്ലാതായി. ആരോഗ്യ മേഖലയില്‍ അധികവും ദന്തരോഗ വിദഗ്ധരെയാണ് തൊഴിലില്ലായ്മ ബാധിച്ചത്. 1.4 മില്യണ്‍ പേര്‍ക്കാണ് ആരോഗ്യ മേഖലയില്‍ മാത്രം തൊഴിലില്ലാതായത്.

നിര്‍മാണ മേഖലയില്‍ 1.3 മില്യണ്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായി. അതേസമയം യുഎസ് വിപണി എപ്പോള്‍ കരകയറുമെന്ന കാര്യത്തില്‍ ഒരാള്‍ക്കും കൃത്യമായ ഉത്തരമില്ല. നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കലാണ് പ്രധാന ലക്ഷ്യം. പലരുടെയും വരുമാനം ജോലി ലഭിച്ചാലും കുറയുമെന്നാണ് സൂചന. നേരത്തെ 2009ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിലും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു. അതേസമയം ഇതൊന്നും പ്രശ്‌നമില്ലെന്ന തരത്തിലാണ് ട്രംപ് പ്രതികരിച്ചത്. ഈ പ്രതിസന്ധി ഞാന്‍ പ്രതീക്ഷിച്ചതാണ്. അതില്‍ അദ്ഭുതമില്ല. ഈ പ്രതിസന്ധി പരിഹരിക്കും. ഞാന്‍ വിപണിയെ തിരിച്ച് കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇത് വിചാരിച്ച പോലെ എളുപ്പമാകില്ലെന്നാണ് സൂചന.

English summary
america loses 20 million jobs in one month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X