കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് ഉഗ്രന്‍ പണി കൊടുക്കാന്‍ ട്രംപിന്റെ രഹസ്യനീക്കം; നിര്‍ണായക തീരുമാനം ഉടന്‍, ലക്ഷ്യം സ്വയരക്ഷ

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍/റിയാദ്: ആഗോള സാമ്പത്തിക രംഗത്ത് സമവാക്യങ്ങള്‍ മാറിമറിയുന്നു. റഷ്യയും സൗദി അറേബ്യയും വിപണി കീഴടക്കാനുള്ള പോരാട്ടം കനപ്പിച്ചിരിക്കെ അമേരിക്കയുടെ രഹസ്യനീക്കം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ണായക തീരുമാനം അധികം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

കൊറോണ ഭീതിയില്‍ അമേരിക്കന്‍ സാമ്പത്തിക രംഗം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സൗദിയും റഷ്യയും നടത്തുന്ന വിപണി പോര് മറ്റൊരു ഭാഗത്ത് നടക്കുന്നത്. അതാകട്ടെ അമേരിക്കന്‍ സാമ്പത്തിക രംഗം പൂര്‍ണമായി തകര്‍ക്കുന്ന തരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇവിടെയാണ് മറുമരുന്ന് പ്രയോഗിക്കാന്‍ ട്രംപ് ഒരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

സുപ്രധാന യോഗം

സുപ്രധാന യോഗം

അമേരിക്കന്‍ ഊര്‍ജ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും രാജ്യത്തെ എണ്ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരുമായും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്. സൗദി-റഷ്യ പോരിനിടെ കനത്ത തിരിച്ചടി നേരിട്ട അമേരിക്കന്‍ ഷെല്‍ ഓയില്‍-വാതക വിപണിയെ ശക്തിപ്പെടുത്തുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം. സൗദിയുടെ എണ്ണ ഇറക്കുന്നത് കുറയ്ക്കാനാണ് ആലോചന.

താരിഫ് ഏര്‍പ്പെടുത്തും

താരിഫ് ഏര്‍പ്പെടുത്തും

സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയ്ക്ക് താരിഫ് ചുമത്താന്‍ അമേരിക്ക ആലോചിക്കുന്നുണ്ട്. മാത്രമല്ല, അമേരിക്കന്‍ തുറമുഖങ്ങളില്‍ നിന്ന് ചരക്കുകള്‍ കടത്തുന്നതിനുള്ള നിയമത്തില്‍ ഇളവ് വരുത്താനും നീക്കം നടക്കുന്നു. വാള്‍ സ്ട്രീറ്റ് ജേണലാണ് ഈ വിവരം പുറത്തുവിട്ടത്.

ട്രംപിന് വഴി എളുപ്പമല്ല

ട്രംപിന് വഴി എളുപ്പമല്ല

അതേസമയം, സൗദിയുടെ എണ്ണയ്ക്ക് താരിഫ് ചുമത്തുന്ന കാര്യത്തില്‍ ട്രംപിന്റെ നീക്കം എളുപ്പം നടക്കാന്‍ സാധ്യതയില്ല. കാരണം അമേരിക്കയിലെ ഒരു വിഭാഗം വ്യവസായികള്‍ ഇതിന് എതിരാണ്. എണ്ണ വിപണയില്‍ ഇടപെടുന്ന എല്ലാ വ്യവസായികളും ട്രംപിന്റെ നീക്കത്തോട് യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

അമേരിക്കന്‍ വിപണി കനത്ത നഷ്ടത്തില്‍

അമേരിക്കന്‍ വിപണി കനത്ത നഷ്ടത്തില്‍

കൊറോണ വൈറസ് ഭീതി മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം. ഈ സാഹചര്യത്തില്‍ എണ്ണ ആവശ്യം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ എണ്ണയ്ക്ക് വിലയും കുത്തനെ ഇടിഞ്ഞു. അമേരിക്കയുടെ ഷെല്‍ എണ്ണവിപണി കനത്ത നഷ്ടം നേരിടുന്നുവെന്നാണ് വിവരം.

സൗദി-റഷ്യ വിപണി പോര്

സൗദി-റഷ്യ വിപണി പോര്

നിലവില്‍ എണ്ണ വില ഇടിയാന്‍ കാരണം സൗദി-റഷ്യ വിപണി പോരാണ്. വില കുത്തനെ കുറയുന്നത് ഒഴിവാക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ റഷ്യ മാത്രമല്ല സൗദിയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് അമേരിക്ക കനത്ത നടപടികളിലേക്ക് കടക്കുന്നത്.

കമ്പനികള്‍ നഷ്ടം പ്രഖ്യാപിച്ചു

കമ്പനികള്‍ നഷ്ടം പ്രഖ്യാപിച്ചു

സൗദി വന്‍തോതില്‍ വില കുറച്ചതോടെ അമേരിക്കയിലെ ഷെല്‍ ഓയില്‍ കമ്പനികള്‍ നഷ്ടത്തിലേക്ക് കൂ്പ്പ് കുത്തുകയാണ്. വായ്പ എടുത്ത് എണ്ണ ഖനനം തുടങ്ങിയ കമ്പനികളും ഇതില്‍പ്പെടും. വൈറ്റിങ് പെട്രോളിയം കോര്‍പ്പ് എന്ന അമേരിക്കന്‍ കമ്പനി നഷ്ടത്തിലാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനിയും എണ്ണ വില കുറഞ്ഞാല്‍ ഒട്ടേറെ അമേരിക്കന്‍ കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല.

ഇത്രയും വില ഇടിയുന്നത് ആദ്യം

ഇത്രയും വില ഇടിയുന്നത് ആദ്യം

ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിയുന്നത് തുടരുകയാണ്. അസംസ്‌കൃത എണ്ണയ്ക്ക് 1991ന് ശേഷം ഇത്രയും വില ഇടിയുന്നത് ആദ്യമാണ്. സൗദി അറേബ്യ ഉല്‍പ്പാദനം കൂട്ടുകയും വിലയില്‍ വന്‍ കുറവ് വരുത്തുകയുമായിരുന്നു. റഷ്യ ഒപെക് രാജ്യങ്ങളുടെ നിര്‍ദേശം അനുസരിക്കാത്തതാണ് സൗദിയെ പ്രകോപിപ്പിച്ചത്.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

കൊറോണ വൈറസ് രോഗം ലോകവ്യാപകമായതിനാല്‍ എണ്ണയ്ക്ക് ആവശ്യം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിലയിടിവ് തുടങ്ങിയത്. വില പിടിച്ചുനിര്‍ത്താന്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങള്‍ റഷ്യയോട് ആവശ്യപ്പെട്ടത്. റഷ്യ ഒപെക് രാജ്യങ്ങളുടെ ആവശ്യം നിരസിച്ചു. പതിവ് ഉല്‍പ്പാദനം തുടരുകയും ചെയ്തു.

സൗദിക്ക് നഷ്ടമാകുമോ

സൗദിക്ക് നഷ്ടമാകുമോ

എണ്ണ മേഖല ഒപെക് രാജ്യങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് പുറത്തുപോകുകയും റഷ്യയ്ക്ക് മേല്‍ക്കൈ വരികയും ചെയ്യുമെന്ന ഭയമാണ് സൗദി അറേബ്യയ്ക്ക്. വിപണികള്‍ സൗദിക്ക് നഷ്ടമാകുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഉല്‍പ്പാദനം കൂട്ടിയിരിക്കുകയാണ് സൗദി. ഇതോടെ വില ഇനിയും ഇടിയും.

വന്‍ ശക്തികളുടെ പോരാട്ടം

വന്‍ ശക്തികളുടെ പോരാട്ടം

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി. ഒപെക് കൂട്ടായ്മയില്‍ പ്രധാനിയും സൗദി തന്നെ. എന്നാല്‍ ഒപെകില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. ലോകത്ത കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാം രാജ്യം റഷ്യയാണ്. ഒന്നാം സ്ഥാനത്തുള്ള സൗദിയും രണ്ടാം സ്ഥാനത്തുള്ള റഷ്യയും തമ്മിലുള്ള പോരാണ് ഇപ്പോള്‍.

പരമാവധി സംഭരിക്കുന്നു

പരമാവധി സംഭരിക്കുന്നു

ഇതിന് മുമ്പ് വന്‍തോതില്‍ വില ഇടിഞ്ഞത് 1991ലെ ഒന്നാം ഗള്‍ഫ് യുദ്ധ കാലത്താണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോള വിപണിയില്‍ വില കുറഞ്ഞത് ആശ്വാസകരമാണ്. വില കുറയുന്നതോടെ പരമാവധി സംഭരിക്കാം. എന്നാല്‍ ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. സംഭരിച്ചത് നഷ്ടത്തില്‍ വിറ്റഴിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ആലോചിക്കുന്നുണ്ടത്രെ.

ഇറാഖിന്റെ വരവ്

ഇറാഖിന്റെ വരവ്

ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലൊന്നാണ് ഇറാഖ്. ആഭ്യന്തര യുദ്ധം ഒഴിഞ്ഞതോടെ ഇറാഖില്‍ നിന്ന് എണ്ണ കൂടുതലായി അന്താരാഷ്ട്ര വിപണിയിലേക്ക് വരുന്നുണ്ട്. ഐസിസ് പൂര്‍ണമായും ഇല്ലാതാകുകയും എണ്ണ മേഖല ഇറാഖ് സര്‍ക്കാരിന് ലഭിക്കുകയും ചെയ്തതോടെയാണ് ഇറാഖ് അന്താരാഷ്ട്ര വിപണയില്‍ ഇടപെടാന്‍ തുടങ്ങിയത്. ഇറാഖ് കൂടുതല്‍ ഉല്‍പ്പാദനം നടത്തുമെന്നണ് പുതിയ വിവരം.

അമേരിക്കയില്‍ കൂട്ടമരണം; ഒരു ലക്ഷം ബോഡി ബാഗ് ഒരുക്കി, സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണംഅമേരിക്കയില്‍ കൂട്ടമരണം; ഒരു ലക്ഷം ബോഡി ബാഗ് ഒരുക്കി, സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണം

English summary
Oil down 30%, Biggest Drop In 29 Years, as Saudi Cuts Prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X