കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയ: ജിഹാദികള്‍ക്കെതിരെ അമേരിക്കയും റഷ്യയും കൈകോര്‍ക്കുന്നു, ഐസിസിന് അന്ത്യം!!!

  • By Sandra
Google Oneindia Malayalam News

ഡമാസ്‌കസ്: സിറിയയിലെ ഇസ്ലാമിക് ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയായതിന് പിന്നാലെ സിറിയയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം. സിറിയയിലെ സര്‍ക്കാര്‍ സേനയും വിമതരുമായുള്ള പോരാട്ടങ്ങള്‍ നിര്‍ത്തിവെച്ച് ഇസ്ലാമിക ഗ്രൂപ്പുകള്‍ക്കെതിരെ പോരാടാനാണ് തീരുമാനത്തിലെത്തിയത്.

സിറിയന്‍ വിമതര്‍ക്ക് മുന്‍തൂക്കമുള്ള അലെപ്പോയിലെ നോര്‍ത്ത് വെസ്റ്റ് ഇദ്‌ലിബിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 100ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇദ്‌ലിബ് പ്രവിശ്യയുടെ തലസ്ഥാനത്തെ ജനവാസമുള്ള വ്യാപാര കേന്ദ്രത്തില്‍ പതിച്ച റഷ്യന്‍ യുദ്ധവിമാനമാണ് അപകടത്തിനിടയാക്കിയത്. ഈദിന്റെ മുന്നോടിയായി കടകളിലെത്തിയവരായിരുന്നു കൊല്ലപ്പെട്ടവരില്‍ അധികവും.

വിമതര്‍ക്ക്

വിമതര്‍ക്ക്

സിറിയന്‍ വിമതര്‍ക്ക് ആധിപത്യമുള്ള സിറിയന്‍ തലസ്ഥാന നഗരമായിരുന്ന അലെപ്പോ ഐസിസ് ഭീകരാക്രമണങ്ങളുടെ പ്രധാനവേദിയാണ്. സിറിയന്‍ സേനയും വിമത സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ പ്രദേശത്തെ ജനവാസത്തെയും കാര്യമായി ബാധിച്ചിരുന്നു.

 ഐക്യരാഷ്ട്ര സഭ

ഐക്യരാഷ്ട്ര സഭ

ഐക്യരാഷ്ട്ര സഭയുടെ സമാധാന ചര്‍ച്ചകളുടെ ഭാഗമായി അമേരിക്കയും റഷ്യയും സിറിയയിലെ ഇസ്ലാമിക ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ തിങ്കളാഴ്ച മുതല്‍ ഒരുമിച്ച് നില്‍ക്കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ആക്രമണമുണ്ടായത്. 13 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് അന്തിമ തീരുമാനം ഉണ്ടായത്.

അല്‍ ഖ്വയ്ദ

അല്‍ ഖ്വയ്ദ

ഐസിസ്, അല്‍ ഖ്വയ്ദയോട് യോജിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ നുസ്ര എന്നിവയെ നേരിടാനാണ് അമേരിക്ക- റഷ്യ സഖ്യത്തിന്റെ തീരുമാനം.

 ജോണ്‍ കെറി

ജോണ്‍ കെറി

ജനീവയില്‍ വച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മറന്ന് തിങ്കളാഴ്ച മുതല്‍ സിറിയയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും പ്രഖ്യാപിക്കുകയായിരുന്നു.

കൂട്ടപലായനം

കൂട്ടപലായനം

സിറിയന്‍ ജനതയെ കൊന്നൊടുക്കുന്നതിനും കൂട്ടപലായനത്തിലേക്കും നയിച്ച അര ദശാബ്ദക്കാലത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിനും വഴിത്തിരിവുണ്ടാക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം സഹായിച്ചേക്കാം.

വിമതര്‍ക്ക്

വിമതര്‍ക്ക്

റഷ്യ പ്രസിഡന്റ് അല്‍ ബാഷറിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടത്തേയും അമേരിക്ക അസദിനെതിരെയുള്ള വിമത വിഭാഗങ്ങള്‍ക്കുമാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമേ അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പിന്തുണയും വിമതര്‍ക്ക് ലഭിക്കും.

അയല്‍ രാജ്യം

അയല്‍ രാജ്യം

സിറിയയില്‍ ജിഹാദിസ്റ്റ് ഗ്രൂപ്പുകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിച്ച് നിലകൊള്ളാമെന്ന അമേരിക്കയുടേയും റഷ്യയുടേയും തീരുമാനത്തെ അയല്‍ രാജ്യമായ തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും സ്വാഗതം ചെയ്തു.

അസദിനെതിരെ

അസദിനെതിരെ

സിറിയന്‍ പ്രസിഡന്റ്ബാഷര്‍ അല്‍
അസദിനെതിരെ ഉയര്‍ന്നുവന്ന കലാപമാണ് സിറിയന്‍ ആഭ്യന്തര യുദ്ധമായി പരിണമിച്ചത്. അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തില്‍ 2.9 ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. 18 മില്യണ്‍ ആളുകള്‍ മാത്രമാണ് ഇപ്പോള്‍ സിറിയയില്‍ അവശേഷിയ്ക്കുന്നത്.

യുഎന്‍ സഖ്യം

യുഎന്‍ സഖ്യം

സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി 2012ല്‍ അറബ്- യുഎന്‍ സഖ്യത്തിന്റെ സംയുക്ത പദ്ധതി സിറിയന്‍ സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് ജനീവയില്‍ 2014ലും 2016ലും നടന്ന ചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു.

രാസായുധങ്ങള്‍

രാസായുധങ്ങള്‍

2013 സെപ്തംബറില്‍ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനമായ ജനീവയില്‍ നടന്ന ജനീവ കോണ്‍ഫറന്‍സില്‍ അമേരിക്കയും റഷ്യയും ചേര്‍ന്ന് വ്യോമാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. രാസായുധങ്ങള്‍ ഉപയോഗിക്കാനുള്ള ഇരുരാജ്യങ്ങളുടേയും നീക്കത്തെ എതിര്‍ത്ത സിറിയ വിമതര്‍ക്ക് മുന്‍തൂക്കമുള്ള പ്രദേശത്ത് രാസായുധങ്ങള്‍ പ്രയോഗിക്കുന്നതിനെതിരെയും രംഗത്തെത്തിയിരുന്നു.

English summary
America and Russia joined hands to fight against Jihadists.Since September 12th America and Rusia leads fight against islamic terror groups like ISIS and Al-Queda's Al Nusra also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X