ഇറാന്റെ മിസൈൽ ലോഞ്ചറുകൾ നിയന്ത്രിക്കുന്ന കംപ്യൂട്ടർ സംവിധാനത്തിന് നേർക്ക് സൈബർ ആക്രമണം
ടെഹ്റാന്/വാഷിങ്ടണ്‍: അത്യാധുനിക ആളില്ലാ ചാര വിമാനം വെടിവച്ചിട്ടതിന് പിറകേ ഇറാനെ ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉടന്‍ തന്നെ അത് പിന്‍വലിക്കുകയും ചെയ്തു. ഇറാന് മറുപടിയായി ഇപ്പോള്‍ സൈബര്‍ ആക്രമണം ആണ് അമേരിക്ക നടത്തിയിരിക്കുന്നത്.
ഇറാന്റെ റോക്കറ്റ്, മിസൈല്‍ ലോഞ്ചറുകള്‍ നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ സംവിധാനത്തിന് നേര്‍ക്കായിരുന്നു അമേരിക്കയുടെ സൈബര്‍ ആക്രമണം. ഇതോടെ ഇവ പ്രവര്‍ത്തന രഹിതമായി എന്നാണ് അമേരിക്കയുടെ അവകാശവാദം.
എന്നാല്‍ ഇക്കാര്യം ഇറാന് സ്ഥിരീകരിച്ചിട്ടില്ല. മറ്റ് കേന്ദ്രങ്ങളും ഇത്തരം വാര്‍ത്ത ഇതുവരെ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനിടെ ഇറാനെതിരെയുള്ള വിലക്കുകള്‍ അമേരിക്ക കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തിട്ടുണ്ട്.

ബരാക്ക് ഒബാമയുടെ കാലത്ത് ഉണ്ടാക്കിയ ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് ഖത്തര്‍ പ്രതിസന്ധിയിലും സൗദി വിഷയത്തിലും അമേരിക്കയുടെ ഇടപെടലുകള്‍ ഇറാനെ ചൊടിപ്പിച്ചിരുന്നു.
ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന് ആണെന്ന് അമേരിക്ക ആവര്‍ത്തിച്ച് ആരോപിക്കുകയും ചെയ്തു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുകയായിരുന്നു. ഇതിനിടെ ആയിരുന്നു അമേരിക്കയുടെ ചാര വമാനം ഇറാന് വെടിവച്ചിട്ടത്. അന്താരാഷ്ട്ര വ്യോമപാതയില്‍ ആയിരുന്നു ആക്രമണം എന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ തങ്ങളുടെ അതിര്‍ത്തിയിലെത്തിയ ഡ്രോണിനെ ആക്രമിച്ചത് അവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷം ആണെന്ന് ഇറാന് അവകാശപ്പെടുന്നുണ്ട്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്












Click it and Unblock the Notifications