കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ ലക്ഷ്യമിട്ട് അമേരിക്കന്‍ പടക്കപ്പല്‍ പുറപ്പെട്ടു; വന്‍ യുദ്ധത്തിന് ഒരുക്കമെന്ന് സൂചന

Google Oneindia Malayalam News

Recommended Video

cmsvideo
അമേരിക്കന്‍ പടക്കപ്പല്‍ പുറപ്പെട്ടു

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഇറാനെ നേരിടാന്‍ അമേരിക്ക കൂടുതല്‍ ശക്തമായ നടപടികളിലേക്ക്. ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ സൈനികമായി നീങ്ങാനും അമേരിക്ക ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഇറാനെ ലക്ഷ്യമിട്ട് പുറപ്പെട്ടു. അമേരിക്കന്‍ സൈന്യത്തിനെതിരെ ഇറാന്‍ ആക്രമണം നടത്തുമെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

തൊട്ടുപിന്നാലെയാണ് അമേരിക്ക യുദ്ധക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക് അയച്ചത്. ഇതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്. അമേരിക്കന്‍ സൈന്യത്തിന് നേരെ എന്തെങ്കിലും പ്രകോപനം ഇറാന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോര്‍ട്ടണ്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇറാന് ശക്തമായ സന്ദേശം

ഇറാന് ശക്തമായ സന്ദേശം

ഇറാന് ശക്തമായ സന്ദേശം നല്‍കുകയാണ് അമേരിക്ക. എന്തെങ്കിലും രീതിയിലുള്ള പ്രകോപനത്തിന് ഇറാന്‍ തുനിഞ്ഞാല്‍ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറയുന്നു. അമേരിക്കക്കെതിരെ താക്കീതുകള്‍ തുടര്‍ച്ചയായി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക്

ഹോര്‍മുസ് കടലിടുക്ക്

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുകടത്ത് തടയുമെന്ന് ഇറാന്‍ കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. ഇവിടെ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ റോന്തു ചുറ്റുന്നുണ്ട്. ഒരുപക്ഷേ ഇറാന്‍ ചരക്കു കടത്ത് തടഞ്ഞാല്‍ സാഹചര്യം മാറിമറിയും.

 ആക്രമണം നടത്തില്ല

ആക്രമണം നടത്തില്ല

അമേരിക്ക ആക്രമണം നടത്തില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. എന്നാല്‍ എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് തീരുമാനമെന്നും ജോണ്‍ ബോള്‍ടണ്‍ സൂചിപ്പിച്ചു. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ യുദ്ധക്കപ്പലാണ് പശ്ചിമേഷ്യയിലേക്ക് അയച്ചിരിക്കുന്നത്.

 ബോംബര്‍ ഫോഴ്‌സ് അംഗങ്ങളും

ബോംബര്‍ ഫോഴ്‌സ് അംഗങ്ങളും

യുദ്ധക്കപ്പലിന് പുറമെ ബോംബര്‍ ഫോഴ്‌സ് അംഗങ്ങളും യൂറോപ്പില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇതില്‍ കൃത്യമായ സന്ദേശം ഇറാന് നല്‍കുന്നുണ്ട്. അമേരിക്കന്‍ സൈനികര്‍ക്കെതിരെയോ സഖ്യകക്ഷികള്‍ക്കെതിരെയോ ആക്രമണം ഉണ്ടായാല്‍ ഇടപെടുമെന്നും ബോര്‍ട്ടണ്‍ വ്യക്തമാക്കി.

എപ്പോഴാണ് യുദ്ധം?

എപ്പോഴാണ് യുദ്ധം?

ഇറാനുമായി യുദ്ധം ചെയ്യാന്‍ അമേരിക്കക്ക് പ്രത്യേക താല്‍പ്പര്യമില്ല. എന്നാല്‍ ഏത് ആക്രമണത്തെയും നേിടാന്‍ തങ്ങള്‍ ഒരുക്കമാണ്. ഇറാന്‍ സൈന്യമോ അല്ലെങ്കില്‍ അവരുടെ പ്രതിനിധികളോ ആക്രമണം നടത്താനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ യുദ്ധം ആരംഭിക്കുമെന്നും ബോള്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫിലേക്ക് ആദ്യം

ഗള്‍ഫിലേക്ക് ആദ്യം

ഏപ്രില്‍ അവസാനത്തില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ യൂറോപ്പിലായിരുന്നു. സഖ്യകക്ഷികളുടെ സൈന്യത്തോടൊപ്പം പരിശീലനത്തിനായിരുന്നു. ഇവിടെ നിന്നാണ് പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടത്. ഗള്‍ഫില്‍ ആദ്യമായിട്ടാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിന്യസിക്കുന്നത്.

ട്രംപിന്റെ നീക്കങ്ങള്‍

ട്രംപിന്റെ നീക്കങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങളാണ് നിലവിലെ സാഹചര്യത്തിലേക്ക് എത്തിച്ചത്. 2015ല്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ മുന്‍കൈയ്യെടുത്ത് ഇറാനുമായി ഒപ്പുവച്ച ആണവ കരാര്‍ ട്രംപ് റദ്ദാക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇറാനെതിരെ ഉപരോധം ശക്തമാക്കുകയും ചെയ്തു.

സൈന്യത്തെ ഭീകരരാക്കി

സൈന്യത്തെ ഭീകരരാക്കി

ഇറാന്‍ സൈന്യത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച പ്രത്യേക വിഭാഗമാണ് റെവലൂഷണറി ഗാര്‍ഡ്. ഒന്നേകാള്‍ ലക്ഷത്തോളം വരും ഗാര്‍ഡ് അംഗങ്ങള്‍. ഇവരെ മൊത്തം ഭീകരരായി അമേരിക്ക പ്രഖ്യാപിക്കുകയും ചെയ്തു. ഈ നടപടി ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുകടത്ത് തടയുമെന്ന് ഇറാന്‍ സൂചന നല്‍കിയത് ഇതിന് ശേഷമാണ്.

 ബന്ധം കൂടുതല്‍ വഷളാക്കി

ബന്ധം കൂടുതല്‍ വഷളാക്കി

ഇസ്ലാമിക് റവലൂഷണറി ഗാര്‍ഡിനെ വിദേശ ഭീകര സംഘടനയായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. ഇറാനും അമേരിക്കും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കെയാണ് ട്രംപിന്റെ വിചിത്ര നീക്കം. ഒരു രാജ്യത്തെ സൈനികരെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത് നയതന്ത്ര ബന്ധം കൂടുതല്‍ വഷളാക്കി.

 അമേരിക്കയുടെ വാദം

അമേരിക്കയുടെ വാദം

ഇറാന്‍ ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമാണ്. അതുകൊണ്ടാണ് അവരുടെ സൈനികരെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ആഗോളതലത്തില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും ഇറാന്‍ പ്രധാനമായും ഉപയോഗിക്കുന്നത് വിപ്ലവ ഗാര്‍ഡിനെയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

സ്വാഗതം ചെയ്ത ഇസ്രായേല്‍

സ്വാഗതം ചെയ്ത ഇസ്രായേല്‍

ആദ്യമായിട്ടാണ് അമേരിക്ക ഇത്തരം ഒരു നീക്കം നടത്തിയത്. ഇസ്രായേലിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്നതാണ് അമേരിക്ക ഇറാനെതിരെ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം. ട്രംപിന്റെ ഉത്തരവ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വാഗതം ചെയ്തിരുന്നു. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഗാര്‍ഡ് രൂപീകരിച്ചത്.

സൗദിയില്‍ മോദിയുടെ നയതന്ത്ര വിജയം; 850 ഇന്ത്യക്കാരെ മോചിപ്പിച്ചു, റമദാന് തൊട്ടുമുമ്പ് നടത്തിയ നീക്കംസൗദിയില്‍ മോദിയുടെ നയതന്ത്ര വിജയം; 850 ഇന്ത്യക്കാരെ മോചിപ്പിച്ചു, റമദാന് തൊട്ടുമുമ്പ് നടത്തിയ നീക്കം

English summary
US sends aircraft carrier and bomber task force to 'warn Iran'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X