ഇന്ത്യയ്ക്ക് അമേരിക്കയുടെ സഹായം; 100 വെന്റിലേറ്ററുകള്‍ അടുത്താഴ്ച എത്തും, ട്രംപ് മോദിയെ അറിയിച്ചു
വാഷിങ്ടണ്‍: അമേരിക്ക ഇന്ത്യയ്ക്ക് 100 വെന്റിലേറ്റര്‍ നല്‍കും. കൊറോണ പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. വൈറ്റ് ഹൗസ് വൃത്തങ്ങളും ഇക്കാര്യം ശരിവച്ചു. ട്രംപുമായി സംസാരിച്ച കാര്യങ്ങള്‍ മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. ജി7 ഉച്ചകോടി, കൊറോണ വൈറസ് പ്രതിരോധം, ചൈനീസ് അതിര്‍ത്തി പ്രശ്നങ്ങള്‍, അമേരിക്കയിലെ പ്രക്ഷോഭം തുടങ്ങിയ കാര്യങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ലോകത്തെ വന്‍ ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. ഈ കൂട്ടായ്മയുടെ ഇത്തവണത്തെ ഉച്ചകോടി അമേരിക്കയിലാണ് നടക്കുക. ഉച്ചകോടിയിലേക്ക് ട്രംപ് ഇന്ത്യയെ ക്ഷണിച്ചു. നരേന്ദ്ര മോദി ക്ഷണം സ്വീകരിച്ചു. കൂടാതെ മറ്റു ചില രാജ്യങ്ങളെയും ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ റഷ്യയ്ക്ക് അമര്‍ഷമുണ്ട് എന്നാണ് വിവരം. ഇന്ത്യയെ ജി7 ഉച്ചകോടിയുടെ ഭാഗമാക്കണമെന്ന് നേപത്തെ ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ജി7 ഉച്ചകോടി നേരത്തെ മാറ്റിവച്ചതായി അമേരിക്ക അറിയിച്ചിരുന്നു. പ്രധാന രാജ്യങ്ങളെ ഉള്‍പ്പെടുത്തി ജി7 കൂട്ടായ്മ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയുള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യയ്ക്ക് സന്തോഷമാണുള്ളതെന്ന് പ്രധാനമന്ത്രി മോദി പ്രതികരിക്കുകയും ചെയ്തിരുന്നു. ഉച്ചകോടിയുടെ വിജയത്തിനായി സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും മോദി പറഞ്ഞിരുന്നു.
Recommended Video
-
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications