കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് അമേരിക്കയുടെ സഹായം; 100 വെന്റിലേറ്ററുകള്‍ അടുത്താഴ്ച എത്തും, ട്രംപ് മോദിയെ അറിയിച്ചു

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്ക ഇന്ത്യയ്ക്ക് 100 വെന്റിലേറ്റര്‍ നല്‍കും. കൊറോണ പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. വൈറ്റ് ഹൗസ് വൃത്തങ്ങളും ഇക്കാര്യം ശരിവച്ചു. ട്രംപുമായി സംസാരിച്ച കാര്യങ്ങള്‍ മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. ജി7 ഉച്ചകോടി, കൊറോണ വൈറസ് പ്രതിരോധം, ചൈനീസ് അതിര്‍ത്തി പ്രശ്‌നങ്ങള്‍, അമേരിക്കയിലെ പ്രക്ഷോഭം തുടങ്ങിയ കാര്യങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

D

ലോകത്തെ വന്‍ ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. ഈ കൂട്ടായ്മയുടെ ഇത്തവണത്തെ ഉച്ചകോടി അമേരിക്കയിലാണ് നടക്കുക. ഉച്ചകോടിയിലേക്ക് ട്രംപ് ഇന്ത്യയെ ക്ഷണിച്ചു. നരേന്ദ്ര മോദി ക്ഷണം സ്വീകരിച്ചു. കൂടാതെ മറ്റു ചില രാജ്യങ്ങളെയും ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ റഷ്യയ്ക്ക് അമര്‍ഷമുണ്ട് എന്നാണ് വിവരം. ഇന്ത്യയെ ജി7 ഉച്ചകോടിയുടെ ഭാഗമാക്കണമെന്ന് നേപത്തെ ട്രംപ് ആവശ്യപ്പെട്ടിരുന്നു.

മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍

Recommended Video

cmsvideo
US fda against trump's statement on malaria medicine | Oneindia Malayalam

ജി7 ഉച്ചകോടി നേരത്തെ മാറ്റിവച്ചതായി അമേരിക്ക അറിയിച്ചിരുന്നു. പ്രധാന രാജ്യങ്ങളെ ഉള്‍പ്പെടുത്തി ജി7 കൂട്ടായ്മ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയുള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യയ്ക്ക് സന്തോഷമാണുള്ളതെന്ന് പ്രധാനമന്ത്രി മോദി പ്രതികരിക്കുകയും ചെയ്തിരുന്നു. ഉച്ചകോടിയുടെ വിജയത്തിനായി സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും മോദി പറഞ്ഞിരുന്നു.

മുസ്ലിങ്ങള്‍ക്ക് വേണ്ടി വാദിച്ചു; നേതാജിയുടെ ചെറുമകനെ ബിജെപി തെറിപ്പിച്ചു, അപ്രസക്തനെന്ന് പാര്‍ട്ടിമുസ്ലിങ്ങള്‍ക്ക് വേണ്ടി വാദിച്ചു; നേതാജിയുടെ ചെറുമകനെ ബിജെപി തെറിപ്പിച്ചു, അപ്രസക്തനെന്ന് പാര്‍ട്ടി

English summary
America to hand over first tranche of 100 donated ventilators to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X