കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നിയമം നടപ്പാക്കിയാല്‍.... ചൈനയ്ക്ക് ഭീഷണി, യുഎസ്സിന്റെ മുന്നറിയിപ്പ്, ഹോങ്കോംഗിനെ തൊട്ടാല്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഹോങ്കോംഗിനെതിരെ കൊണ്ടുവരുന്ന പുതിയ സുരക്ഷാ നിയമത്തിന്റെ പേരില്‍ ചൈനയുമായുള്ള ബന്ധം വഷളാവുമെന്ന് സൂചിപ്പിച്ച് അമേരിക്ക. ഇത്തരമൊരു നീക്കം നടന്നാല്‍ യുഎസ് ഉപരോധം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ ഹബ്ബെന്ന ഹോങ്കോംഗിനെ പേരിനെ ഇത് ദോഷകരമായി ബാധിക്കുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി. അതേസമയം യുഎസ്സുമായി ശീതയുദ്ധത്തിലേക്ക് പോകുന്നതെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കയെ കൊറോണയേക്കാള്‍ ശക്തമായ രാഷ്ട്രീയ വൈറസ് ബാധിച്ചിരിക്കുകയാണ് ചൈനീസ് വിദേശകാര്യ മന്ത്രി ആരോപിച്ചിരുന്നു.

1

പുതിയ ദേശീയ സുരക്ഷാ നയം ഉപയോഗിച്ച് ഹോങ്കോംഗില്‍ അധികാരം സ്ഥാപിക്കാനാണ് ചൈന ഒരുങ്ങുന്നതെന്ന് യുഎസ് ആരോപിച്ചു. ഇത്തരമൊരു നീക്കമുണ്ടായാല്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോക്ക്, ഹോങ്കോംഗ് സ്വതന്ത്ര പ്രവിശ്യയെന്ന വാദത്തെ അംഗീകരിക്കാനാവില്ല. അവരുമായുള്ള ബന്ധം യുഎസ് പുനപരിശോധിക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ചൈന ഏകാധിപത്യപരമായി ഹോങ്കോംഗില്‍ ഇടപെട്ടാല്‍ ചൈനയ്‌ക്കെതിരെയും ഹോങ്കോംഗിനെതിരെയും ഉപരോധം കൊണ്ടുവരുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയന്‍ പറഞ്ഞു. നേരത്തെ ട്രംപും കടുത്ത നടപടിയുണ്ടാവുമെന്ന് സൂചിപ്പിച്ചിരുന്നു.

യുഎസ്സില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് പുതിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ വരുന്നത്. ചൈനയുടെ നയം സ്വയംഭരണാധികാരത്തിന് മേലുള്ള അവസാനത്തെ ആണിയാണെന്ന് പോമ്പിയോ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരുന്നു. ഹോങ്കോംഗില്‍ നേരത്തെയുണ്ടായ പ്രക്ഷോഭങ്ഹള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നീക്കമാണ് ചൈന നടത്തുന്നത്. ഇതിലൂടെ ഏത് പ്രതിഷേധ പ്രകടനങ്ങളെയും രാജ്യദ്രോഹക്കുറ്റമായി ചൈനയ്ക്ക് കാണാന്‍ സാധിക്കും. ഹോങ്കോംഗില്‍ നിന്നുള്ള കുറ്റവാളികളെ ചൈനയില്‍ വിചാരണ ചെയ്യാനും സാധിക്കും. തീവ്രവാദം, വിദേശ ശക്തികളുടെ ഇടപെടല്‍ എന്നിവ ഇതിന്റെ പേരില്‍ ആരോപിക്കപ്പെടാനും വഴിയൊരുക്കും.

അതേസമയം നല്ലൊരു വിഭാഗം അമേരിക്കക്കാര്‍ ഇവിടെ താമസിക്കുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന് ഹോങ്കോംഗില്‍ പ്രത്യേക താല്‍പര്യം കാണിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഇവരാണ്. യുഎസ്സില്‍ നിന്നുള്ള ഭൂരിഭാഗം കമ്പനികളും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഹോങ്കോംഗിന്റെ കാര്യങ്ങള്‍ ആഭ്യന്തര വിഷയമാണെന്ന് ചൈന പറയുന്നു. പുറത്ത് നിന്നുള്ള ഇടപെടല്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. കൊറോണവൈറസിന്റെ മറവില്‍ ഹോങ്കോംഗിന്റെ സ്വതന്ത്ര അധികാരങ്ങള്‍ തട്ടിയെടുക്കാനാണ് ചൈന ശ്രമിക്കുന്നതെന്നാണ് ആരോപണം. കഴിഞ്ഞ വന്‍ പ്രക്ഷോഭങ്ങള്‍ ഈ നിയമത്തിനെതിരെ ഹോങ്കോംഗില്‍ നടന്നിരുന്നു.

മധ്യപ്രദേശില്‍ സസ്‌പെന്‍സ്, ഗ്വാളിയോറില്‍ മറുപണിയുമായി കോണ്‍ഗ്രസ്, സിന്ധ്യയെ പൂട്ടാന്‍ ടീം സോണിയ!!മധ്യപ്രദേശില്‍ സസ്‌പെന്‍സ്, ഗ്വാളിയോറില്‍ മറുപണിയുമായി കോണ്‍ഗ്രസ്, സിന്ധ്യയെ പൂട്ടാന്‍ ടീം സോണിയ!!

English summary
america warns china on implementing new security law in hong kong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X