Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ് ഇന്ത്യ ആക്രമിക്കും!!! മുന്നറിയിപ്പുമായി അമേരിക്ക, അമേരിക്കയുടെ ഐസിസ് പേടിയ്ക്ക് പിന്നിലെന്ത്

പാശ്ചാത്യ വിരുദ്ധ ഭീകര സംഘടനകളുടെ സാന്നിധ്യം ഇന്ത്യയില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അമേരിക്ക മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്

ദില്ലി: ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയില്‍ ഐസിസ് ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് മുന്നറിയിപ്പ്. ചില മാധ്യമങ്ങളും ഐസിസ് ഇന്ത്യയില്‍ ഐസിസ് ആക്രമം നടത്താന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇന്ത്യയിലെത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് ആരാധനാകേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇന്ത്യയിലുണ്ടാകുന്ന ഐസിസ് ആക്രമണപദ്ധതികള്‍ നേരിട്ടും അല്ലാതെയും അമേരിക്കന്‍ പൗരന്മാരെ ബാധിക്കുമെന്നും എംബസി വിലയിരുത്തുന്നു.

isis45

ഐസിസ്, ഹര്‍ക്കത്തുല്‍ ജിഹാദ് ഇ ഇസ്ലാമി, ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ ത്വയ്ബ എന്നീ പാശ്ചാത്യ വിരുദ്ധ ഭീകര സംഘടനകളുടെ സാന്നിധ്യം ഇന്ത്യയില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അമേരിക്ക പരസ്യമായി മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്. നേരത്തെ ഇന്ത്യയിലെ പൊതു സ്ഥലങ്ങള്‍, ആഡംബര ഹോട്ടലുകള്‍, ട്രെയിനുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, മുസ്ലിം പള്ളികള്‍, നഗരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണങ്ങള്‍ രാജ്യത്തെത്തുന്ന വിദേശികളെ ലക്ഷ്യമിട്ടാണെന്നും അമേരിക്ക ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+